ഇങ്ങനെ ചെയ്‌താൽ പാൽ തിളച്ചു പോകാതിരിക്കാൻ ഉള്ള കാരണം നമ്മളിൽ നൂറു ശതമാനം പേർക്കും അറിയില്ല

0
3284

പനീർ ഉണ്ടാക്കുന്ന വിധം.വളരെ എളുപ്പം വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം ഒരു ലിറ്റർ പാൽ തിളച്ചു വരുമ്പോൾ അതിൽ മൂന്ന് സ്പൂൺ തൈര് ചേർത്ത് ഇളക്കുക.. പാൽ പിരിഞ്ഞു കട്ട ആകും. അത് ഒരു അരിപ്പയിലേക്ക് ഒഴിച്ച് വെള്ളം വാർത്തി എടുക്കുക.. ശേഷം മീതെ ഒരു ഗ്ലാസ് പച്ചവെള്ളം ഒഴിച്ച് ആ വെള്ളം പോയാൽ ഒരു ഡബ്ബയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച് ആവശ്യവുമുള്ളപ്പോൾ കട്ട്‌ ചെയ്ത് കറി ആക്കാം..

ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, സവാള, ഉപ്പ് ചേർത്ത് വഴറ്റി അതിലേക്ക് ഒരു തക്കാളിയും ചേർത്ത് വഴറ്റി ഒരു സ്പൂൺ മല്ലി പൊടി,ലേശം മുളകുപൊടി, ലേശം മഞ്ഞൾ പൊടി, ലേശം ഗരം മസാല ചേർത്ത് പച്ചപ്പ്‌ പോയാൽ പനീർ ചേർത്ത്, മസാലയെല്ലാം പനീറിൽ പിടിക്കുന്ന വരെ ചെറിയ തീയിൽ കുറച്ച് നേരം കുക്ക് ചെയ്തെടുത്തൽ നല്ല കറി ആയി.ഗ്രേവി വേണ്ടവർക്ക് ലേശം തിളച്ച വെള്ളം കുക്കിംഗ്‌ ടൈമിൽ ചേർക്കാം.ഇത് ചപ്പാത്തി അല്ലേൽ അപ്പം, പുട്ട് എന്തിനു ചോറിനു ഒപ്പവും കഴിക്കാൻ നല്ല രുചി ആണ്.

ഇനി മറ്റൊരു കാര്യം പറയാം .പാൽ നമ്മൾ നോക്കി നിൽക്കുമ്പോ തിളയ്ക്കാത്തതെന്താ?കൃത്യമായി നമ്മൾ മാറുന്ന സമയത്ത് പാൽ എങ്ങനാ തിളച്ച് തൂവുന്നത്??എല്ലാ വീട്ടമ്മ മാർക്കും ഉള്ള പ്രശ്നം ആണ് പാൽ തിളച്ചു പോകുന്നത് .പാൽ അടുപ്പിൽ വെച്ചാൽ ഉറപ്പായും മറന്നു പോകും എന്നുള്ളതും തീർച്ചയായാണ്.

പാൽ തിളച്ചു പൊങ്ങുന്നതിനു കാരണമായി കരുതുന്നത് ഇങ്ങനെ ആണ് .
പാലിന് ഘടനാപരമായി ചില പ്രത്യേകതകൾ ഉണ്ട് അതാണ് ഇങ്ങനെ പൊങ്ങാൻ കാരണം . പാൽ ഒരു കൊളോയ്ഡീയ ലായനിയാണ് ദ്രാവകം ചേർന്ന ഒരു ലായനി . അനേകം സൂക്ഷ്മമായ കണികകളും ജലവും കൂടിച്ചേർന്നാണ് പാൽ ഉണ്ടായിരിക്കുന്നത് എന്ന് കുറച്ചു പേർക്കെങ്കിലും അറിയാം.

ഇനി നമ്മൾ പാൽ ചൂടാക്കുമ്പോൾ ഈ ഘടകവസ്തുക്കളിൽ ചിലത് വേർതിരിയുന്നു. ഇവ ഒരു നേരിയ പാടയായി പാലിന്റെ മുകളിൽ രൂപപ്പെടുന്നു. അടുത്തതായി പാൽ തിളയ്ക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന ജലം നീരാവിയായി മാറുന്നു. ഈ നീരാവി പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ മുകളിലെ നേർത്ത പാടയെ ഉയർത്തികൊണ്ടുവരുന്നു. ഇങ്ങനെയാണ് പാൽ തിളച്ചു പൊങ്ങുന്നത്.ഇങ്ങനെ പൊങ്ങിവരുന്ന സമയത്ത്‌ നമ്മൾ കുറച്ചു വെള്ളം ഒഴിക്കുകയോ അല്ലേൽ അതൊന്നു ഇളക്കി കൊടുക്കുകയോ അതുമല്ലങ്കിൽ ഒരു തവി പാത്രത്തിനു കുറുകെ വെക്കുകയോ ചെയ്യുമ്പോൾ വളരെ നേർത്തതായ പാടയിൽ തുളയുണ്ടാകുന്നു. ഈ തുളയിലൂടെ അടിയിൽ രൂപംകൊണ്ട നീരാവി മുകളിലേക്ക് പോകും എന്നതിനാൽ പാൽ പിന്നെ തിളച്ചു പൊങ്ങുകയില്ല.

 

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here