ഇത് മാത്രമൊന്നു ചെയ്‌താൽ നിങ്ങൾ രണ്ടു മാസം ഉപയോഗിക്കുന്ന ഗ്യാസ് നാല് മാസം ഉപയോഗിക്കാം

0
16388

പാചക വാതകം വേഗം തീർന്നു പോകുന്നത് എല്ലാ വീട്ടമ്മ മാരെയും വിഷമിപ്പിക്കുന്ന കാര്യം തന്നെ ആണ് .ഇ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് പാചക വാതകം പെട്ടെന്ന് തീരുന്നത് ഒഴിവാക്കാം .എന്തെങ്കിലും പാചകം ചെയ്യാൻ വേണ്ടി നമ്മൾ പാത്രം സ്റ്റവിനു മുന്നിൽ വച്ച് നമ്മള്‍ തീ കത്തിക്കുമ്പോൾ എപ്പോഴും ചെറിയ പാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.കൂടാതെ ചെറിയ പാത്രം എടുക്കുമ്പോൾ പാത്രത്തിലെ അടിഭാഗത്ത് മാത്രം നിൽക്കുന്ന രീതിയിൽ തീ കത്തിക്കുക. ഇങ്ങനെ ചെയ്‌താൽ ഒരു പരിധി വരെ ഗ്യാസ് ലാഭിക്കാം .

നിങ്ങൾ എങ്ങനെ എവിടെ വെച്ച് പാകം ചെയ്താലും പത്രം അടച്ചു വെച്ച് മാത്രം പാകം ചെയ്യാൻ ഉറപ്പായും ശ്രദ്ധിക്കുക .പ്പോഴും പാകം ചെയ്യാൻ പാത്രങ്ങൾ എടുക്കുമ്പോൾ അത് നല്ലോണം കഴുകിയിട്ട് അതിലെ വെള്ളം നന്നായി തുടച്ച് കളഞ്ഞതിനുശേഷം മാത്രം സ്റ്റവിലേക്ക് വെക്കുക.അങ്ങനെ ചെയ്യുന്നത് ഗ്യാസ് നഷ്ടപ്പെടുത്താതെ പാകം ചെയ്യാൻ ഉപകാരപ്പെടും .

കുക്കറിൽ ചെയ്യാൻ കുക്കറിൽ തന്നെ ചെയ്യുക മറ്റു പത്രങ്ങൾ ഉപയോഗിക്കുന്നത് ഗ്യാസ് നഷ്ടപ്പെടുത്താൻ കാരണമാകും .ഫ്രീസറിൽ വെച്ച സാധനങ്ങൾ പാകം ചെയ്യാൻ എടുക്കുമ്പോൾ നല്ലോണം തണുപ്പ് വിട്ടതിനു ശേഷം മാത്രം കുറുക്കിയെടുക്കുക.പാകം ചെയ്യുന്നത് മൺപാത്രത്തില്‍ ആണെങ്കിൽ മൺപാത്രം നല്ലത് പോലെ ചൂടായി കഴിഞ്ഞാൽ പിന്നെ തീ കുറച്ച് വെക്കാം. മൺപാത്രത്തിൽ അത്യാവശ്യം ചൂട് കുറെ നേരം ഉണ്ടാകും.ഇനി മറ്റൊരു കാര്യം ചെയ്യേണ്ടത് ഒരുമിച്ച് പാചകം ചെയ്യാൻ പറ്റുന്ന സാധനങ്ങൾ ഒരുമിച്ചുതന്നെ ചെയ്യുക.ഇത് പോലെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഗ്യാസ് ലാഭിക്കാം .കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം ഷെയർ ചെയ്യാം .

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here