കിച്ചൺ വേസ്റ്റ്
വീടിനു വെളിയിൽ സ്ഥലമുള്ളവർ നിങ്ങളുടെ കൈവശമുള്ള മണ്ണ് ( ചട്ടിയിലും grow bag ലും ക്യാൻ ലും ബക്കറ്റിലും മറ്റുമുള്ളതു ) എല്ലാം ഒരുസ്ഥലത്തു കൂട്ടിയിട്ടു ലഭ്യമായ കരിയിലയും വാരിക്കൂട്ടി കിച്ചൻ വെസ്റ്ററും ചേർത്ത് മിക്സ് ചെയ്തു കൂട്ടിയിടുക.കഴിഞ്ഞ വർഷത്തെ വേപ്പിൻ പിണ്ണാക്ക് ബാക്കി ഉണ്ടെങ്കിൽ അതും ചേർത്തൊള്ളൂ . എന്നിട്ടു അല്പം വെള്ളം ഒഴിച്ച് വെയിലിൽ തന്നെ കിടന്നുകൊള്ളട്ടെ . ഷീറ്റ് / നെറ്റ് ഇട്ടു മൂടി വെച്ചാലും കുഴപ്പല്ല. നിങ്ങൾ ഇല്ലാത്തതു കൊണ്ട് ആഴ്ചയിൽ ഒരിക്കൽ വെള്ളം ഒഴിച്ച് നനച്ചിടാൻ ആരെയെങ്കിലും ഏൽപിക്കാം.ഒരു മാസംകഴിയുമ്പോ സ്ഥലം കൃഷിക്കായി പാകമാകും.
കിട്ടുന്ന കരിയിലയെല്ലാം കൃഷിക്കായി ഉപയോഗിക്കണം .പ്രത്യേകിച്ച് ഗ്രോ ബാഗ് / ചട്ടി ഇവയിൽ കരിയില ക്കു മുൻപന്തിയിലാണ് സ്ഥാനം.മണ്ണും മണലും മാത്രമായാൽ weight കാരണം മണ്ണ് തറഞ്ഞു പോകും.കിച്ചൻ വേസ്റ്റ് നല്ല വളമാണെന്നു എല്ലാവര്ക്കും അറിയാമല്ലോ ഒന്നും കളയരുത്.വില്ല യിൽ താമസിക്കുന്നവർ കിട്ടുന്ന കരിയിലകൾ എല്ലാം അടിച്ചു കൂട്ടി ,പറിച്ചു കളയാത്തതും നശിച്ചു പോകാത്തതുമായ ചെടിയുടെ ചുവട്ടിൽ കൂട്ടിയിട്ടു നനച്ചു കൊടുക്കുന്നത് നല്ലതാണ് (picture 2 ) രണ്ടു മാസം കൊണ്ട് ഈ ഇലകൾ മിക്കവാറും മണ്ണിൽ അലിഞ്ഞു സോഫ്റ്റ് ആയിട്ടുണ്ടാകും.കൃഷി തുടങ്ങുമ്പോൾ ഈ ജീർണിച്ചു തുടങ്ങിയ ഇലകൾ മറ്റു ചട്ടി കളിൽ മണ്ണ് നിറയ്ക്കുവാൻ ഉപയോഗിക്കാം.same time വേനലിൽ ചുവട്ടിൽ കൂട്ടിയിട്ട ഇലകൾ existing plant നു ചുവട്ടിൽ തണുപ്പ് നിലനിറുത്തുവാൻ കാരണമാകുകയും ചെടി നശിക്കാതിരിക്കുമായും ചെയ്യും.മുറ്റത്തൊരു മരമുണ്ടെങ്കിൽ ചട്ടി യിലുള്ള ചെടികൾ മരത്തിനു ചുവട്ടിലെ തണലിൽ എടുത്തുവെച്ചു നനക്കാം.ചെടികൾക്ക് ഈ ചൂടിൽ ഇത് ആശ്വാസമാകും.നശിച്ചു പോകാതിരിക്കുകയും ചെയ്യും.കറിവേപ്പ് പോലുള്ള ചെടികൾക്ക് മുകളിൽ പച്ച net കെട്ടികൊടുക്കുന്നതു സഹായകമാകും .
അല്പം വളപ്രയോഗവും കീട നിയന്ത്രണവും ഇവിടെ പറയാം:കീടബാധ ഉണ്ടായിട്ടു അതിനെ പ്രതിരോധിക്കുന്നതിലും നല്ലതു ആദ്യം തന്നെ അറിയാവുന്ന പൊടികൈകൾ ചെയ്തു കീടബാധ വരാതെ നോക്കുന്നതാണ്.പുളിപ്പിച്ച കഞ്ഞിവെള്ളം ചെടികൾക്ക് ഒഴിച്ചുകൊടുക്കാം.കൊക്കോകോള ചെടികൾക്ക് മുരടിപ്പുണ്ടെങ്കിൽ തളിച്ച് കൊടുക്കുന്നത് നല്ലതാണ്.ഒരു ലിറ്റർ വെള്ളത്തിൽ അഞ്ചു ടേബിൾ സ്പൂൺ കോള ചേർത്ത് spray ചെയ്താൽ ഒരുമാതിരിപ്പെട്ട കീട ശല്യങ്ങൾ മാറും പൂച്ചെടികൾക്കും ഇത് നല്ലതാണ് . ഇത് Spray ചെയ്താൽ ചെടികൾ തഴച്ചു വളരും
അമിട്ട് എന്താണെന്ന് നോക്കാം ചെടികളിൽ ധാരാളം പൂക്കളുണ്ടാകുവാൻ വേണ്ടിയുള്ള ഒരു ചെറിയ പൊടിക്കൈ മുട്ടത്തോട്,ചായച്ചണ്ടി ,പഴത്തിന്റെ തൊലി ഇവ മിക്സിയിൽ ഇട്ടു നല്ലപോലെ അരച്ച് വെള്ളം ചേർത്ത് ചെടികൾക്ക് ഒഴിച്ചുകൊടുക്കാം.ധാരാളം പൂക്കളുണ്ടാവും അതുകൊണ്ടാണ് ഇതിനു അമിട്ട് എന്ന വിളിപ്പേര്.പച്ചക്കറിച്ചെടികൾ വളർന്നു വരുമ്പോൾ പൂവിടാൻ വൈകുന്നതായി തോന്നിയാൽ ഇത് ചെയ്തു നോക്കൂ
പഴത്തിന്റെ തൊലി അരച്ചത് നല്ല ബൂസ്റ്റർ ഡോസ് ആണെന്ന് നിങ്ങൾക്കറിയാമല്ലോ .അതുകൊണ്ടു daily ഉള്ള പഴത്തൊലി ഒരു പ്ലാസ്റ്റിക് കൂടിൽ ആക്കി ഫ്രിഡ്ജിൽ വെക്കുക ആഴ്ചയിൽ ഒരിക്കൽ അരച്ച് ചെടികൾക്ക് ഒഴിച്ചുകൊടുക്കാം .ഇവിടുത്തെ (Gulf ൽ ) കൃഷിക്ക് 6 മാസത്തെ ആയുസ്സ് ആണല്ലോ ഉള്ളത് അതുകൊണ്ടു liquid fertilizer ആണ് കൂടുതൽ അനുയോജ്യം . കിച്ചൻ വേസ്റ്റ് ,vegetable പീലിംഗ്സ് അന്നന്നുള്ളത് ഫ്രിഡ്ജിൽ എടുത്തു വെച്ച് ആഴ്ചയിൽ ഒരിക്കൽ മിക്സിയിൽ അരച്ച് dilute ചെയ്തുഎല്ലാ പച്ചക്കറി ചെടികൾക്ക് വളർച്ചയുടെ ഘട്ടത്തിൽ ഒഴിച്ചുകൊടുത്താൽ കൂടുതൽ നല്ലത്.വേസ്റ്റ് നേരിട്ട് മണ്ണിൽ ഇട്ടാലും കുഴപ്പമില്ല (വേരിൽനിന്നു അകലത്തിൽ ) പക്ഷെ ഇത് വളമായി തീരുവാൻ സമയമെടുക്കും.
മുരിങ്ങയുടെ മൂല്യം:മുരിങ്ങയുടെ ഇല ഒന്നാന്തരം വളമാണല്ലോ ..ഒരു മുരിങ്ങ ചെടി എല്ലാവീട്ടിലും നടുവാൻ ശ്രെമിക്കണം .വലിയ ബക്കറ്റിലോ ചട്ടിയിലോ നട്ടുനോക്കാം .കായുണ്ടാകുന്നതിനേക്കാൾ അതിന്റെ ഇലകൾ ഉപയോഗിക്കാമല്ലോ .ഒരു പിടി മുരിങ്ങ ഇല തണ്ടോടുകൂടിയത് ഒരു സൂപ്പർമാർക്കറ്റിൽ വിൽക്കുവാൻ വെച്ചിരിക്കുന്നത് കണ്ടു, ഒരാൾ രണ്ടു പാക്കറ്റ് വാങ്ങി ട്രോളിയിൽ ഇട്ടിരിക്കുന്നു മുരിങ്ങയുടെ ഉണങ്ങിയ ഇലകൾ അടിച്ചു വാരി വിത്ത് പാകുന്ന മണ്ണിൽ പൊടിച്ചു ഇളക്കിച്ചേർത്തു വിത്ത് നട്ടപ്പോൾ സാധാരണയിലും കരുത്തോടെ വിത്തുകൾ മുളച്ചു വന്നു എന്ന് .നിങ്ങൾക്കും പരീക്ഷിക്കാം.
എല്ലാവർക്കും ചെയ്യാവുന്ന വളപ്രയോഗം :1 kg വേപ്പിൻപിണ്ണാക്ക്, 2 kg കടലപ്പിണ്ണാക്ക് ഇവ 15 ലിറ്റർ വെള്ളത്തിൽ കലക്കി ഒരാഴ്ചവെക്കുക . ഇതിൽനിന്നു തെളി ഊറ്റി 5 ഇരട്ടി വെള്ളവും ചേർത്ത് ചെടികൾക്കു ഒഴിച്ചുകൊടുക്കാം ഇത് 2 ആഴ്ചയിൽ ഒരിക്കൽ ചെയ്താൽ നല്ലത്.നാട്ടിൽ നിന്ന് വരുമ്പോൾ സ്വന്തം ആവശ്യത്തിനുള്ള കടല / വെപ്പ് പിണ്ണാക്കുകൾ , പ്സ്യൂഡോമോണാസ് , വെർട്ടിസിലിയം, വേപ്പെണ്ണ മുതലായവ കൊണ്ടുവരുവാൻ ശ്രമിക്കണം .ഇവയെല്ലാം നമ്മുടെ കർഷകമിത്രങ്ങൾ ആണ് .
വിത്തുകൾ ശേഖരിക്കുന്നത് Hybrid വിത്തുകൾ പെട്ടെന്ന് മുളച്ചു ധാരാളം കായകൾ തന്നേക്കാം പക്ഷെ അതിന്റെ വിത്ത് next സീസണിലേക്ക് ഉപയോഗിക്കാൻ നോക്കിയാൽ ചിലപ്പോൾ മുളച്ചെന്നു വരില്ല അതുകൊണ്ടു നാടൻ വിത്തുകളാണ് ഉത്തമം . സ്വന്തം ആവശ്യത്തിന് നമ്മുടെ ചെടിയിൽ നിന്ന് തന്നെ വിത്ത് ശേഖരിക്കണം.കഴിഞ്ഞ സീസണിൽ പലതരം പയറുകൾ, പലതരം വെണ്ടകൾ പലതരം വഴുതിന ഇവയെല്ലാം ഒരുമിച്ചു കൃഷിചെയ്തിട്ടുണ്ടെങ്കിൽ അതിൽനിന്നെടുക്കുന്ന വിത്തുകൾക്ക് മാതൃ സസ്യത്തിന്റെ അതേ ഗുണം ഉണ്ടാകണമെന്നില്ല cross -pollination മൂലം ഈ വിത്തുകളിൽനിന്നുണ്ടാകുന്ന ചെടികളിലെ കായകൾക്കു മാതൃ സസ്യത്തിന്റെ ഗുണമുണ്ടാകണമെന്നില്ല .പുതിയ വിത്തിടുന്നത് September ൽ തന്നെ വേണം ,, ചൂട് മൂലം ഉണങ്ങിപോയാലും വീണ്ടും പരീക്ഷിക്കുവാൻ സമയമുണ്ട് ഡിസംബർ / ജനുവരി മാസങ്ങളിൽ ചിലപ്പോൾ തണുപ്പും കാറ്റും കൂടുതൽ ആണെങ്കിൽ ചെടികളിൽ കായ്ഫലം കുറയും.
വിത്ത് മുളപ്പിക്കൽ :വിത്ത് പാകി തൈകൾ മുളപ്പിക്കാൻ potting soil , മണൽ, ചാണകപ്പൊടി ഇവ തുല്യ അളവിൽ മിക്സ് ചെയ്തു അതിൽ വിത്തിടുക വിത്തുകൾ 6 – 8 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക.. വിത്ത് നടുവാനുള്ള തടത്തിൽ അല്പം പ്സ്യൂഡോമോണാസ് വെള്ളത്തിൽ കലക്കി ഒഴിക്കുന്നത് നല്ലതാണ് .3 – 4 ഇല വരുമ്പോൾ ച്ചെടി പറിച്ചു നടാം പയർ, വെണ്ട, പാവൽ, കുമ്പളം, വെള്ളരി, ക്യാരറ്റ് , ബീറ്റ്റൂട്ട്, ഇവ നേരിട്ട് മണ്ണിൽ വിത്ത് പാകി കൃഷി ചെയ്യാം.മുളക്, വഴുതിന, കാബ്ബജ് , ക്വളിഫ്ലവർ, കാപ്സികം, പാലക്ക്, ചീര, തക്കാളി ഇവ തൈകൾ പറിച്ചു നട്ടു കൃഷി ചെയാം
ചീര എല്ലാസമയത്തും ഉണ്ടാകും അതുകൊണ്ടു കൃഷി തുടങ്ങുമ്പോൾ ചീരക്കുവേണ്ടി അധികം സ്ഥലം കൊടുക്കരുത് . ചീര ആവശ്യത്തിന് മാത്രം ഘട്ടം ഘട്ടമായി പാകി വളർത്തുക കഴിഞ്ഞ വർഷത്തെ മുളകുചെടി, വഴുതിനച്ചെടി ഇവ പറിച്ചുകളയാതെ തണലൊരുക്കി നനച്ചു കൊടുത്താൽ അടുത്തവർഷം അതിന്റെ കമ്പുകൾ വെട്ടി വൃത്തിയാക്കി വളമിട്ട് മണ്ണ് മാറ്റി പരിചാരിച്ചാൽ നല്ലപോലെ കായ്ക്കും .. സമയ ലാഭവും ഉണ്ട് . വെണ്ട ച്ചെടി നിങ്ങൾ ഓർക്കുന്നില്ലേ ? നല്ലപോലെ കായയുണ്ടായ ചെടി കഴിഞ്ഞ വർഷത്തെ ആയിരുന്നു .കഴിഞ്ഞ വർഷം വെണ്ട നട്ടിടത്തു ഈ വർഷം വെണ്ട തന്നെ നടരുത്, അതുപോലെ പയർ നട്ടിടത്തു ഈ വർഷം പയർ നടരുത് .. സ്ഥലം മാറ്റി മാറ്റി പച്ചക്കറിച്ചെടികൾ നടുക വിളവ് കൂടും.
കീട നിയന്ത്രണം :മുഞ്ഞക്കു , വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം തളിക്കാം തണുത്തകാറ്റിനോട് കൂടി ചെടികളിൽ മുഞ്ഞ കയറിപ്പറ്റും . 25 ml വേപ്പെണ്ണ, 250 gm വെളുത്തുള്ളി അരച്ചത് , 10 gm ബാർസോപ്പ് ഇവ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ചെടികളിൽ spray ചെയാം .പയറിന്റെ കടചീയൽ സാധാരണ കണ്ടുവരുന്നതാണ് . ചാണകം കലക്കി അതിന്റെ തെളി ചുവട്ടിൽ തളിച്ച് കൊടുക്കാം പയറിന്റെ ചുവട്ടിൽ കഞ്ഞിവെള്ളം നേർപ്പിച്ചു ഒഴിച്ചുകൊടുത്താൽ നന്നായി പൂക്കുകയും കായിടുകയും ചെയ്യും .ഇനി കിച്ചൻ വേസ്റ്റ് കൊണ്ടുള്ള ഒരു കൃഷി വീഡിയോ കാണുക