ഒരു പച്ചക്കറി കട തുടങ്ങാൻ ഉള്ള വിഷമില്ലാത്ത പച്ചക്കറി കിട്ടും വീടിന്റെ മട്ടുപ്പാവിൽ ഈ രീതി ചെയ്‌താൽ

0
15959

വീടിന്റെ മട്ടുപ്പാവിൽ ഒരു ജൈവ പച്ചക്കറി തോട്ടം നമുക്ക് എല്ലാവര്ക്കും ആവശ്യമാണ് .പുറത്തു നിന്ന് പച്ചക്കറികള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ കുഞ്ഞുങ്ങളടക്കമുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യം പതുക്കെ തകര്‍ക്കുകയാണെന്ന് നമ്മള്‍ ഓര്‍ക്കാറില്ല.വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യാൻ സ്ഥലം ഇല്ലാത്തവർക്കും അതിനാവശ്യമയ മണ്ണില്ലാത്ത ആളുകൾക്കും പരിഹാരം ആവുകയാണ് മട്ടുപ്പാവിലെ കൃഷിരീതി .നിങ്ങളുടെ വീടിന്റെ മട്ടുപ്പാവിനെ ഒരു കൃഷിത്തോട്ടമാക്കം .ജൈവ പച്ചക്കറി കൃഷി ചെയ്യാൻ
ഏറ്റവും നല്ല ഒരു മാർഗം ആണ് മട്ടുപ്പാവിൽ കൃഷി ചെയ്യുന്നത് .

സ്വന്തമായി കൃഷി ചെയ്യാൻ ഭൂമിയില്ലാത്തവർ മട്ടുപ്പാവിലും പരിമിതമായ സ്ഥലങ്ങളിലും അവർക്കു വേണ്ട ജൈവ പച്ചക്കറി കൃഷി ചെയ്ത് തുടങ്ങിയത് ഗ്രോബാഗുകളിലായിരുന്നു. എന്നാൽ രാസവള കീടനാശിനിയെ പോലെ തന്നെ പ്ലാസ്റ്റിക് ഖരമാലിന്യങ്ങളും മണ്ണിൽ അടിഞ്ഞുകുടിയാൽ മണ്ണിന്റെ ജീവൻ തന്നെ നഷ്ടപ്പെടും .അതുകൊണ്ടു അതിന് പ്രതിവിധിയായി നമ്മൾ പാഴ് വസ്തുവായി കണ്ടിരുന്ന കാറിന്റെ ഉപയോഗശൂന്യമായ ടയർ ഉപയോഗിച്ചുള്ള കൃഷിരീതിയും പരീക്ഷിക്കാം .പക്ഷെ ഇപ്പോൾ പ്ലാസ്റ്റിക്ക് ഗ്രോബാഗുകൾക്ക് പകരം മണ്ണിൽ അലിഞ്ഞു ചേരുന്ന ഗ്രോബാഗുകളും ലഭ്യമാണ് .

മലയാളികളുടെ ഉള്ളിൽ മോഹമുണ്ടെങ്കിൽ വിട്ടുവളപ്പിലും മട്ടുപ്പാവിൽ മാത്രമല്ല വാണിജ്യാടിസ്ഥാനത്തിലും ഉള്ളി കൃഷി ചെയ്യാം .അതിന് നമ്മുടെ മണ്ണ് പരുവമാക്കി എടുക്കണം എന്ന് മാത്രം .നമ്മുടെ മണ്ണിൽ വിളവ് തരില്ല എന്ന് കരുതിയ പല ശീതകാല പച്ചക്കറികളും വ്യവസായികമായി വിളയിക്കാൻ നമ്മൾക്ക് കഴിഞ്ഞതു പോലെ ഉള്ളി കൃഷിപാലക്കാട് അട്ടപ്പാടിയിലും ഇടുക്കി കാന്തലൂരിലും തൃശൂർ ഷൊർണൂരിലും വാണിജ്യാടി സ്ഥാനത്തിലും ആലപ്പുഴ കഞ്ഞിക്കുഴിയിലും പത്തനംതിട്ടയിലും പരീക്ഷാണാടിസ്ഥാനത്തിൽ വിജയിപ്പിച്ച ചെറിയ ഉള്ളി കൃഷിയും സവാള കൃഷിക്കും മഴ കുറഞ്ഞ തണുപ്പുള്ള അന്തരീക്ഷമാണ് വേണ്ടത് . നവംബർ മുതൽ ഫെബ്രുവരി മാസങ്ങളാണ് കൃഷിക്ക് അനുയോജ്യം . നല്ല വളക്കുറും നിർവാർച്ചയും ഇളക്കവുമുള്ള മണ്ണിൽ നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ അഗ്രി ഫൗണ്ട് ,ഡാർക്ക് റെഡ് ,അർക്കാ- കല്യാൺ ,അർക്കാ- നികേതൻ എന്ന സവാള വിത്തും സി.ഒ ഒ എൻ 5 എന്ന ചെറിയുള്ളി വിത്തും അധിക വിളവ് തരുന്നതാണ് .എതു വിളക്കും വേണ്ട പരുവത്തിൽ മണ്ണിനെ മാറ്റി എടുക്കാനുള്ള അറിവ് കർഷകന് നൽകിയാൽ മാത്രം മതി ഈ കൃഷിയിലും നമ്മൾ വിജയിക്കാൻ. ഇത് പോലെ ഏതു കൃഷിയിലും നമുക്ക് വിജയിക്കാൻ കഴിയും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here