റംബൂട്ടാൻ കൃഷി 20019 സെപ്റ്റംബർ ഇൽ 100 റംബൂട്ടാൻ തൈകൾ വാങ്ങി പറമ്പ് ചുറ്റോടു ചുറ്റും വച്ച്.ആ വർഷത്തെ വേനലിൽ ഒരെണ്ണമില്ലാതെ മുഴുവൻ ഉണങ്ങി.കേട്ടപ്പോ ചിലർക്കെങ്കിലും ചിരി വന്നില്ലേ .റംബൂട്ടാൻ കൃഷി ചെയ്യണ്ടേ രീതിയിൽ ചെയ്തില്ല എങ്കിൽ ഇതാകും അനുഭവം .നമ്മുടെ പറമ്പിൽ സുലഭമായി വളരാൻ സാധ്യത ഉള്ള ഒരു വൃക്ഷമാണ് റംബൂട്ടാൻ .ഒന്ന് ശ്രദ്ധിച്ചാൽ ഈസി ആയി റംബൂട്ടാനിൽ നിന്ന് നമുക്ക് വരുമാനവും ലഭിക്കും .അധികം ചിലവ് ഇല്ലാതെ തന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ് റാമ്പിയിട്ടാണ് കൃഷി .ഇനി കൃഷി അല്ലെങ്കിലും വീട്ടിനു മുൻപിൽ ഒരു റംബൂട്ടാൻ തൈ നടുന്നതും നല്ലതാണ് .കാരണം ആ പഴത്തിന്റെ മധുരം തന്നെ.
ആൺ മരം ആണെങ്കിൽ റംബൂട്ടാൻ കായ്ക്കില്ല പൂ മാത്രമേ വരൂ എന്ന് പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട് .പക്ഷെ അതൊക്കെ എത്രത്തോളം സത്യം എന്ന് അറിയില്ല. .റംബൂട്ടാനിൽ പൂ പിടിക്കുമ്പോൾ ഉറുമ്പ് ശല്യം വന്നാൽ പല രീതികൾ ഉപയോഗിക്കാം.ചെറിയ ടൈപ്പ് ഉറുമ്പ് ആണ് എങ്കിൽ മഞ്ഞൾ പൊടി വിതറിയാൽ മതി പൂവിന്റെ താഴെ.ഇത് നീർ (വലിയ ടൈപ്പ് ഉറുമ്പ്) ആണ് എങ്കിൽ അതിന്റെ കൂട് അടുത്ത് ഉണ്ട് എങ്കിൽ അത് നശിപ്പിക്കുകയോ വഴി ഉള്ളു.
പഴങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് റംബുട്ടാനുള്ളത്. വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന ഒരു പഴവർഗ്ഗം കൂടെയാണ് റംബുട്ടാൻ.100 ഗ്രാം റംബുട്ടാനിൽ 40 മില്ലി ഗ്രാം വൈറ്റമിൻ സി ആണുള്ളത്. മറ്റ് പഴവർഗ്ഗങ്ങളെ അപേക്ഷിച്ച് കോപ്പർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ആരോഗ്യത്തെ വർദ്ധിപ്പിക്കാനും രക്തയോട്ടം സുഗമമാക്കാനും അനീമിയായും മുടികൊഴിച്ചിൽ തടയാനും കൂടെ സഹായകരമാണ് റംബൂട്ടാൻ.
പലരുടെയും ഒരു ചോദ്യമാണ് റംബൂട്ടാൻ തൈ എന്തുകൊണ്ട് ഇല ഇങ്ങനെ കരിഞ്ഞു കാണുന്നു.?അത് സാധരണ ഇത് നല്ല വെയിൽ ഉള്ള മാസങ്ങളിൽ ആണ് ഇങ്ങ്നെ കാണുന്നത് അത് ഒരു കാരണം ആണ് അങ്ങനെ ഉള്ളപ്പോൾ നല്ലപോലെ പുത ഇടുക ചെടിയുടെ ചുവട്ടിൽ അതുപോലെ നല്ലപോലെ നനച്ചു കൊടുക്കുക.രണ്ടാമത്തെ കാരണം പൊട്ടാഷിന്റെ അളവ് കുറയുന്നത് കൊണ്ടാണ് ഇങ്ങനെ അരികിൽ പൊള്ളിയ പോലെ വരുന്നത്. ഓർഗാനിക് പൊട്ടാഷ് അടങ്ങിയ വളങ്ങൾ അതായത് മരങ്ങൾ കത്തിച്ച ചാരമോ മറ്റോ ചുവട്ടിൽ നിന്നും അല്പം മാറി കൊടുക്കുക, ചുവട്ടിൽ എപ്പോഴും ചെറിയൊരു ഈർപ്പം നിലനിർത്തുക, ബ്രാൻഡഡ് ഓർഗാനിക് പൊട്ടാഷ് വളങ്ങളും ലഭ്യമാണ് Tropical agro യുടെ നാനോ പൊട്ടാഷ് പോലെ ഉള്ളവ,കൂടുതൽ കാര്യങ്ങളും റംബൂട്ടാൻ കൃഷി എങ്ങനെ എന്ന് വീഡിയോ കണ്ടു മനസിലാക്കാം .ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മടിക്കരുത്