നമ്മുടെ നാട്ടിൽ കേരളത്തിൽ പൊതുവെ എല്ലാടവും കാണുന്ന ഒരു കൃഷി ആണ് കപ്പ .പല സ്ഥലങ്ങളിൽ പല പേരാണ് ഇ പഹയന് ചിലർ മരച്ചീനി ചീനി എന്നൊക്കെ പറയും .കപ്പയും ബീഫും അത് വല്ലാത്തൊരു കോമ്പിനേഷൻ ആണ് .ഇതൊന്നും ഒരിക്കൽ എങ്കിലും രുചിക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല .നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് കപ്പയുടെ കൃഷി .നല്ല മണ്ണുണ്ടെങ്കിൽ കപ്പ നൂറു മേനി വിളവ് തരും എന്നും ഉറപ്പാണ് .കപ്പ ഒരു പ്രധാന വിള തന്നെയായി മാറി. ഇന്നു കേരളത്തിനു പുറത്ത് അന്യസംസ്ഥാനങ്ങളിലും കപ്പ കൃഷി ചെയ്യപ്പെടുന്നു. മലയാളി എവിടെയുണ്ടോ, അവിടെ കപ്പ വാങ്ങാന്‍ കിട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്.എന്തായാലും പൂര്‍വ്വികര്‍ക്ക് സാല്‍മ്യം വന്ന ഒരു ആഹാരമല്ല കപ്പ. ആധുനിക ശാസ്ത്രത്തിന്റെ ദൃഷ്ടികോണില്‍ ഉരുളക്കിഴങ്ങു പോലെ കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയവയുടെ കലവറയാണ് കപ്പ.
കപ്പ കൃഷി ചെയ്താൽ മെയിൻ ആക്രമണം എലിയുടെ ഭാഗത്തു നിന്നാണ് എലിയെ പേടിച്ച് കൂട്ടുകാര്‍ ആരും കപ്പകൃഷി ചെയ്യാതിരിക്കണ്ട.വളരെ പ്രതീക്ഷയോടു വീട്ടുവളപ്പില്‍ പത്തുമൂട് കപ്പ കൃഷി ചെയ്യാമെന്നുവിചാരിച്ചാല് അതിന്റെ വിളവു നല്ലരീതിയിലെടുക്കുവാന് നമുക്ക് പലര്‍ക്കും സാധിക്കുന്നില്ല. കപ്പ കിഴങ്ങായാല് ഉടെന് തന്നെ ഈ എലികള്‍ അവിടെ നിന്നും വരുന്നു എന്ന് നമുക്കാര്‍ക്കും അറിയത്തുമില്ല. ചെയ്യുവാന്‍ പറ്റുന്നവര്‍ ഈ രീതിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പത്തുമൂട് കപ്പ കൃഷി ചെയ്തു നോക്കിക്കേ. ഒരു 70 കിലോ അരിച്ചക്കില് മുക്കാല്‍ ഭാഗതോളം നമ്മുടെ കൃഷിയിടത്തിലെ മേല്‍മണ്ണ്, ചാണകപ്പൊടി
എല്ലുപൊടി, കമ്പോസ്റ്റ് എന്നിവയുടെ ഒരു നടീല്‍ മിശ്രിതം തയ്യാറാക്കി നിറയ്ക്കുക. ചാക്കിന്റെ തുറന്ന ഭാഗം നല്ലവണ്ണം കെട്ടിയതിനു ശേഷം, തറയില്‍ ചരിചിട്ടതിനു ശേഷം ചിത്രത്തില്‍ കാണുന്ന രീതിയില്‍ ബാക്കി കാര്യങ്ങള്‍ ചെയ്യാം. ചാക്കിന്റെ നടുവില്‍ ഒരു ദ്വാരം ഇട്ട് അതില്‍ കപ്പ കമ്പ് നടുക . അതിന്റെ രണ്ടു വശങ്ങളിലും ഓരോ ദ്വാരം ഇട്ടതിനു ശേഷം രണ്ടു പ്ലാസ്ടിക്കു കുപ്പികള്‍ എടുത്തു ചുവടു ഭാഗം മുറിച്ചു മാറ്റി അതിന്റെ വായ്ഭാഗം ചാക്കില്‍ ഉറപ്പിക്കുക, അതിലൂടെ വെള്ളവും വളവു കൊടുക്കാവുന്നതാണ്. 3 വര്‍ഷമായി ഞങ്ങള്‍ ഈ രീതിയില്‍ കൃഷിചെയ്തതില്, ഒരെണ്ണത്തില്‍ പോലും എലിയുടെ ആക്രമണം ഉണ്ടായിട്ടില്ല.ഇത് പോലെ പലതും നമുക്ക് ചെയ്യാൻ സാധിക്കും .കപ്പയെ കുറിച്ചും അത് എങ്ങനെ കൃഷി ചെയ്തു നല്ല വിളവ് ഉണ്ടാക്കാം എന്നും വീഡിയോ കണ്ടു മനസിലാക്കാം ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്യാൻ മറക്കരുത്.