കേരളത്തിലെ ആളുകളോട് കുരുമുളകിന്റെ ഗുണങ്ങളും കുരുമുളകിനെ കുറിച്ചും ചോദിക്കണ്ട ആവശ്യം ഇല്ല കാരണം പഴയ തൊണ്ണൂറു ശതമാനം ആളുകൾക്കും അതെ പറ്റി അറിയാം .ഇപ്പൊ കൃഷിയിടങ്ങൾ എല്ലാം ശോഷിച്ചു പോയെങ്കിലും പല കൃഷിക്കാർക്കും അത് പോലെ വിദേശികൾക്കും കുരുമുളക് ജീവനാണ് .കുറച്ചു പേർക്ക് അറിയാം എന്താണ് കുറ്റി കുരുമുളക്, അതുപോലെ എങ്ങനെയാണ് കുറ്റികുരുമുളക് ചെടി ഉണ്ടാകുന്നത് എന്ന് പക്ഷത്തെ കൂടുതൽ ആളുകൾക്കും ഇതിൽ കുറിച്ച് വല്യ പിടിയില്ല എന്ന് വേണം പറയാൻ .ആദ്യം വേണ്ടത് ക്ഷമയാണ്, പിന്നെ നിരന്തരം പരിശ്രമം, അതായത് ആദ്യത്തെ പ്രാവിശ്യംതന്നെ വിജയിക്കണമെന്നില്ല അതുകൊണ്ടു വീണ്ടും വീണ്ടും ചെയ്തു തന്നെ വേണം കുറ്റി കുരുമുളക് കൃഷി നമ്മൾ വിജയിപ്പിക്കേണ്ടത്.
നല്ല ഗുണമേൻമയുള്ള മാതൃ വൃക്ഷത്തിൽ നിന്ന് വേണം തൈകൾ ഉൽപ്പാദിപ്പിക്കാൻ: നിറയെ കായ് പിടിക്കുന്ന ‘കരിമുണ്ട, പന്നിയൂർ – 1 എന്നി ഇനങ്ങൾ ആണ് കുറ്റി കുരുമുളക് ഉണ്ടാക്കാൻ നല്ലത് . നഴ്സറിയിൽ നിന്ന് വാങ്ങുന്ന മിക്ക തൈകൾ ക്കും ഗുണമേൻമയും ആരോഗ്യവും കുറവായിരിക്കും. കുറ്റി കുരുമുളകിന് തായ് വേരുകൾ ഇല്ലാത്തതിനാൽ മണ്ണിൽ നിന്ന് ആഴത്തിൽ ചെടിയുടെ വളർച്ചക്ക് ആവശ്യമായ മൂലകങ്ങൾ വലിച്ചെടുക്കാനുള്ള കഴിവ് ഇല്ലാതെ പോകുന്നു. തൽഫലമായി വളർച്ച കുറവ്, ഇല മഞ്ഞളിപ്പ്, കായ്പിടുത്തം കുറവ് എന്നിവക്ക് കാരണം ആകുന്നു. സംയോജിത വളപ്രയോഗത്തിലുടെ ഈ കുറവ് പരിഹരിച്ച് ആരോഗ്യമുള്ള തൈകൾ ഉൽപ്പാദിപ്പിക്കാം. നല്ല വളർച്ചയുള്ള ഒരു തൈയ്യിൽ നിന്ന് ഒരു വർഷം 1 1/2 – 2 കിലോ പച്ച കുരുമുളക് ലഭിക്കും.
കുരുമുളകു ചെടിയുടെ അധികം മൂപ്പെത്താത്ത തണ്ടൊഴിച്ച് ഏതു നട്ടാലും വേരു പിടിക്കും.കുരുമുളക് പൂവിടുന്പോൾ മഴയില്ലെങ്കിൽ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. നല്ല വിളവ് കിട്ടും.വർഷകാലത്ത് കുരുമുളകിന് തണൽ പാടില്ല.കേടുള്ള കുരുമുളകിന്റെ തണ്ട് നടാൻ എടുക്കരുത്.കുഞ്ഞു കല്ലുകൾ (ഉറുന്പു കല്ലുകൾ) കുരുമുളകിന്റെ ചുവട്ടിൽ അടുക്കിയാൽ ചെടിക്കു വാട്ടം വരികയില്ല.താങ്ങു മരങ്ങൾ കോതി നിർത്തിയാൽ കുരുമുളകു വള്ളികളിൽ കായ്പിടുത്തം കൂടും.കുരുമുളകിന് ചപ്പുചവറുകൾ വെറുതെ ചുവട്ടിൽ തൂളിയാൽ മതി, കൊത്തിയിളക്കി ചേർക്കേണ്ടതില്ല.ഇന്ന് നമുക്ക് കുറ്റി കുരുമുളകിന്റെ പാട്ടി കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം ഷെയർ ചെയ്യാം പരമാവധി.