മണ്ണിലെ പുളിരസം മാറ്റിയ ശേഷം പയർ ഇ രീതിയിൽ നടുക പ്രതീക്ഷിക്കാത്ത രീതിയിൽ പയർ പിടിക്കും

0
130165

നമ്മുടെ മണ്ണിൽ ഇഷ്ടാനുസരണം ഉണ്ടാകുന്ന ഒരു ഭക്ഷ്യവസ്തു ആണ് പയർ .ഇപ്പോൾ എല്ലാവരും പയർ കടയിൽ നിന്ന് വാങ്ങുകയാണ് പതിവ് .ഇത്ര ഈസി ആയി കായ്ക്കുന്ന പയർ ഇനി കാശു കൊടുത്തു വാങ്ങാതെ വീട്ടിൽ കൃഷി ചെയ്യാൻ ശ്രമിച്ചൂടെ .നാം വിചാരിച്ചാൽ നമുക്ക് ഉറപ്പായും വിഷമില്ലാത്ത പയറും പച്ചക്കറിയും വീട്ടിൽ തന്നെ ഉത്പാദിപ്പിക്കാൻ കഴിയും .പാവപ്പെട്ടവന്റെ മാംസം എന്നാണ് നമ്മുടെ പയറിനെ അറിയപ്പെടുന്നത് .വള്ളിപ്പയർ, കുറ്റിപ്പയർ, വൻപയർ, മമ്പയർ, അച്ചിങ്ങാ പയർ അങ്ങനെ പല നാടുകളിൽ പല പേരുകളിൽ നമ്മുക് പയറിനെ ശ്രദ്ധിക്കാം .വീട്ടുവളപ്പിലും കൃഷി സ്ഥലത്തും നമുക്ക് ഒരുപോലെ പയർ കൃഷി ചെയ്യാൻ കഴിയും .വിളവെടുത്തു ഒരുമാസം കഴിഞ്ഞ പയർ മണി നമുക്ക് വിത്തിനായി ഉപയോഗിക്കാം .

പയർ വിത്തിനായി എടുക്കും മുൻപ് ഒരു അഞ്ചു മണിക്കൂർ വെള്ളത്തിൽ ഇട്ടു വെക്കുന്നത് നന്നായിരിക്കും .ചെറിയ ചിരട്ടയിലോ ചട്ടിയിലോ മണ്ണ് നിറച്ചു അതിൽ വിത്ത് പാകി മുളച്ച ശേഷം പയർ മാറ്റി നടുന്നതായിരിക്കും നല്ലതു .പറിച്ചു നടുന്നതിന് രണ്ടാഴ്ച മുൻപെങ്കിലും നമുക്ക് നടേണ്ട സ്ഥലത്തു തടം എടുത്തു കുമ്മായം ചേർത്ത് മണ്ണിലെ പുളിരസം മാറ്റുക.കൂടുതൽ ഫലം തരാൻ ഇത് സഹായിക്കും .നടുന്നതിന് മൂന്ന്, നാല് ദിവസം മുമ്പ് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ മണ്ണുമായി നന്നായി യോജിപ്പിച്ച് ദിവസം രണ്ടു നേരം നനച്ചു കൊടുക്കുക. നടുവിലായി തൈ നട്ടു വയ്ക്കുക. ദിവസവും പയർചെടി രണ്ടു നേരവും നനച്ചു കൊടുക്കുക.

മുളച്ചു കഴിഞ്ഞാൽ പയറിന്റെ ഇലകളിൽ ഒരു രോഗം വരാൻ സാധ്യത ഉണ്ട് .പൗഡറി മിൽ ഡ്യു എന്നാണ് ഇതിന്റെ പേര് നല്ല മഴ സമയത്തും തണുപ്പുള്ളപ്പോഴും ആണ് ഇത് പയറിനെ കൂടുതൽ ബാധിക്കുക .ഇലകൾ മുഴുവൻ ചെറിയ കുത്തുകൾ പോലെ കാണുന്നതാണ് ആരംഭം .അവസാനം ആ പയർ ചെടി മുഴുവൻ നശിക്കും .ഈ രോഗം ബാധിച്ചാൽ വിളവ് വളരെ കുറയുന്നതായും കാണുന്നു.കോപ്പർ ഓക്സിക്ലോറൈഡ് രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുകയാണെങ്കിൽ ഈ രോഗത്തെ നിയന്ത്രിക്കാം.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം ഷെയർ ചെയ്യാം

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here