എഴുപതു വയസ്സിനു മുകളിൽ ഉള്ള ഇദ്ദേഹം പറയുന്നു മണ്ണുഴുത്തു ഇഞ്ചി ഇങ്ങനെ നടണം

0
14495

ഇഞ്ചി ഭക്ഷണം പാകം ചെയ്യുമ്പോൾ ഇടാത്തവർ കുറവായിരിക്കും കാരണം ഇഞ്ചി ഒരുപാട് ആരോഗ്യഗുണങ്ങൾ നൽകുന്നവയാണ് .ഇനി നമുക്ക് ഗ്രോബാഗിലെ ഇഞ്ചികൃഷി എങ്ങനെ എന്ന് നോക്കാം ഓരോന്നിലും 2 കഷണം വീതം 6 ഗ്രോബാഗിൽ ഇഞ്ചി നട്ടു. ഈ വർഷം ഇഞ്ചി വാങ്ങിയതേ ഇല്ല. 4 എണ്ണത്തിലെ പറിക്കാൻ ബാക്കി ഉണ്ടായിരുന്നു മുഴുവനും പറിച്ചു .കുറച്ച് ചുക്ക് ആക്കണം. ബാക്കി. പേപ്പർ കൂടുിനകത്താക്കി ഫ്രിഡ്ജിൽ വക്കും. ഉണങ്ങുകയുമില്ല തൊലി വേഗം കളയുകയും ചെയ്യാം വിത്തിനുള്ളത് ആദ്യം പാണലിലകൊണ്ട് മൂടിയിട്ടു.

ഗ്രോബാഗിൽ മണ്ണ് മിശ്രിതം നിറച്ച ശേഷം ഒരെണ്ണത്തിൽ 2 വിത്ത് വീതം അല്പം അകത്തി ചെരിച്ച് വച്ച് നടുക. സ്യൂഡോമോണസ് ലായനിയിൽ മുക്കിയ ശേഷം നടുക. ഒരു മാസത്തിനു ശേഷം 2 ആഴ്ച കൂടുമ്പോൾ വളമിടുക ഇടക്ക് കുമ്മായം ഇട്ടു കൊടുക്കണം ചാണകം വേപ്പിൻ പിണ്ണാക്ക് കലക്കി പുുളിപ്പിച്ച് ഒഴിച്ചു കൊടുക്കാം അല്ലെങ്കിൽ കൂട്ടികലർത്തി ഇട്ടു കൊടുക്കാം. അല്പം മണ്ണ് മുകളിൽ തൂകികൊടുക്കുക. ഇഞ്ചി മണ്ണിനു മുകളിലായി കാണരുത്പച്ച നിറം വന്നാൽ ഉപയോഗിക്കാൻ കൊള്ളില്ല. എനിക്ക് 6ഗ്രോബാഗിൽ നിന്നും 14 കിലോയോളം കിട്ടി. ഇത് പോലെ നിങ്ങൾക്കും ഇഞ്ചി കൃഷി ചെയ്യാൻ കഴിയും എന്ന് എനിക്ക് ഉറപ്പാണ് .കുറഞ്ഞ സ്ഥലത്തിൽ കൂടുതൽ വിളവ് എടുക്കാം .

ഏലക്കൃഷി കഴിഞ്ഞാൽ കൂടുതൽ പ്രാധാന്യമുള്ള ഒരു നല്ല കൃഷി തന്നെ ആണ് ഇഞ്ചി കൃഷിയും .ഇന്ത്യൻ ഇഞ്ചിക്കും ചുക്കിനും ഇവിടെ മാത്രം അല്ല ലോക മാർക്കറ്റിലും വലിയ പ്രാധാന്യം ആണുള്ളത് .ഇഞ്ചി കൃഷിയിൽ കഴിഞ്ഞ വർഷത്തെ ഇഞ്ചി കൃഷിയിൽ നിന്നും ശേഖരിക്കുന്ന വിത്ത് ഇഞ്ചിയാണ് നടീൽ വസ്തു.എട്ട് മാസമാകുമ്പോൾ തന്നെ കരുത്തുള്ള നല്ല നല്ല ഇഞ്ചികൾ വിത്തിനായി കണ്ടുവെക്കണം. ഇങ്ങനെ കണ്ടു വെയ്ക്കുന്നവയിൽ നിന്നും കിഴങ്ങിനു കേടുവരാത്തക്ക രീതിയിൽ വേണം പറിച്ചെടുക്കുവാൻ.

ഇങ്ങനെ വിളവെടുത്ത ഇഞ്ചി മൂന്ന് ഗ്രാം മാങ്കോസെബ്,ഒരു മില്ലി മാലത്തയോൺ എന്നിവ കലർത്തിയ ലായിനിയിൽ 30 മിനിറ്റ് മുക്കിവെയ്ക്കണം. നടുന്നതിന് മുമ്പ് തണലുള്ള തറയിൽ നിരത്തിയിട്ട് തോർത്തിയെടുക്കണം. തണലുള്ള പ്രദേശത്ത് കുഴിയെടുത്ത് മണലോ അറക്കപ്പൊടിയൊവിരിച്ച് വിത്ത് സൂക്ഷിക്കാം.ഇത് ഓലകൊണ്ട് മൂടണം കുഴിയിൽ വായുസഞ്ചാരം ഉണ്ടാകണം. മാസത്തിൽ ഒന്ന് വിത്ത് പരിശോധിച്ച് ചീഞ്ഞതുണ്ടെങ്കിൽ മാറ്റണം.കൊയ്ത കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യാം

SHARE

LEAVE A REPLY

Please enter your comment!
Please enter your name here