ഒരുലക്ഷം സബ്‌സിഡി കിട്ടും മൂന്നു കാര്യം ശ്രദ്ധിച്ചാൽ ആട് പെറ്റു പെരുകും ഫാമും വിജയിക്കും

0
41258

ഇന്ന് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ് കൃഷിയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന മേഖലകളും .ഇന്നത്തെ കാലത്തു വലിയ ജോലികൾ കളഞ്ഞു കൃഷിയിലേക്ക് ഇറങ്ങി തിരിക്കുന്നവരെയും കാണാം .കൃഷിയിലൂടെ മനസിന് ലഭിക്കുന്ന ആ വലിയ സംതൃപ്തി ആണ് ഇവിടെ മുഖ്യം. പശു അല്ലെങ്കിൽ ആട് വളർത്തൽ കൃഷി പോലെ തന്നെ നല്ല വരുമാനം ലഭിക്കുന്ന ഒരു മേഖല ആണ് . ഒന്നാമതായി ഇവയെ വളർത്താൻ വലിയ ചിലവില്ല. നല്ല ഇണക്കമുള്ള പശുവും ആടും നമുക്ക് അവയുടെ പരിപാലനം എളുപ്പമാക്കുന്നു .കുറഞ്ഞ സ്ഥലത്തും ഇവയെ വളർത്താം ആറുമാസത്തിൽ പ്രസവം. ഒറ്റ പ്രസവത്തിൽ തന്നെ ഈരണ്ട് കുട്ടികൾ ഉറപ്പ്. ആട്ടിൻ പാൽ ഔഷധമൂല്യമേറിയതും ലിറ്ററിനു അറുപത് രൂപ മുതൽ വിലയും ലഭിക്കും എന്ന് നമുക്ക് അറിയാം .ഇവയുടെ ഇറച്ചിക്കും മാർക്കെറ്റിൽ നല്ല വില ലഭിക്കും .തീർച്ചയായും നമുക്ക് നല്ലൊരു വരുമാന മാർഗ്ഗമായി ആട് വളർത്തലിനെ സമീപിക്കാവുന്നതാണ് .

കേരളത്തിൽ ഏകദേശം എണ്ണൂറിൽ പരം ആട് വളർത്തൽ കേന്ദ്രങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത് .ഇവയൊക്കെ തന്നെയും വളരെ ലാഭത്തിൽ പോകുന്നവയും ആണ് .നാം ഒരു കാര്യത്തിലേക്ക് ഇറങ്ങുമ്പോൾ നല്ല പോലെ പഠിച്ചു മാത്രം ചെയ്യുക .ഒന്നിൽ നിന്ന് തുടങ്ങുക നിങ്ങൾക്ക് കഴിയും എങ്കിലും മാത്രം കൂടുതലിലേക്ക് പോകുക .1 kg ആട്ടിറച്ചിക്ക് 600 ടൂ 700 രൂപയാണ് മാർക്കറ്റ് വില.മാംസവും മീനും മലയാളികൾക്ക് പ്രിയപ്പെട്ടതാണ് മായമില്ലാതെ ലഭിച്ചാൽ.ആട് വളർത്തലിൽ ഒരുപാട് കാര്യങ്ങൾ നാം മനസിലാക്കാൻ ഉണ്ട് .പഠിച്ചിട്ട് ചെയ്‌താൽ ഇ ബിസിനസ് വളരെ വിജയമായി തീരും തീർച്ച.

രോഗ പ്രതിരോധ ശക്തിയുള്ള പല ഇനത്തിൽ പെട്ട ആടുകൾ നമ്മുടെ നാട്ടിൽ ലഭ്യമാണ് .കേരളത്തിന്റെ സ്വന്തം ജനുസ്സായ മലബാറി ആടാണ് നമ്മുടെ നാട്ടിൽ സുലഭം .വളർച്ചയിലും പാൽ ഉൽപാദന ശേഷിയിലും ഇ മലബാറി ആടുകൾ മറ്റു ആടുകളുടെ ഇനത്തേക്കാൾ മികവ് പുലർത്തുന്നുണ്ട് എന്ന് പറയാം മലബാറി ഇനത്തിൽപ്പെടുന്ന ഇ ആടുകൾക്ക് 50 കിലോയും പെണ്ണാടിന് 30 കിലോയും ശരാശരി ശരീരതൂക്കമുണ്ട്.കൂടുതൽ കാര്യങ്ങൾ താഴെ കാണുന്ന പ്രവാസിയുടെ വീഡിയോ കണ്ടു മനസിലാക്കാം ഷെയർ ചെയ്യാം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here