വീട്ടിൽ തന്നെ കൂൺ കുമിഞ്ഞു കൂടാൻ കൂൺ ബെഡ്ഡ് സിമ്പിളായി ഇങ്ങനെ തയ്യാറാക്കാം

0
9636

നമ്മുടെ എല്ലാം ഇഷ്ട വിഭവം ആണ് കൂൺ .വില കൂടുതലും ലഭ്യത കുറവ് ഉള്ളതുകൊണ്ടും അധികമാരും ഇത് കഴിക്കാറില്ല .എന്നാൽ നാം വിചാരിക്കുന്നത് പോലെ അത്ര കഷ്ടപ്പാടുള്ള കൃഷി അല്ല കൂൺ കൃഷി മനസ്സ് വെച്ചാൽ സിമ്പിളായി നമുക്ക് കൂൺ കൃഷി നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയും .നല്ല രീതിയിൽ പഠിച്ചു അറിഞ്ഞു ചെയ്‌താൽ കൂൺ കൃഷിയിൽ വൻ വിജയം നേടാം.കൂൺ കൃഷിയുടെ വെൺമ നിറഞ്ഞ ലോകം പ്രതീക്ഷയുടെ പുതിയ ആകാശമാണു നമ്മുടെ കർഷകർക്കായി തുറക്കുന്നത്. കാരണം ജോലിക്കാരെ ആശ്രയിക്കാതെ തന്നെ അവരവരുടെ വീട്ടുവളപ്പിലും വീടിന്റെ ടെറസിലുമെല്ലാം ഇത് നമുക്ക് സ്വയം കൃഷി ചെയ്യാൻ സാധിക്കും ഇത് മൂലം വീട്ടമ്മമാരുൾപ്പെടെയുള്ളവർ ഇപ്പോൾ കൂൺ കൃഷിയിലേക്കു തിരിയുകയാണ്.

നേരിട്ട് സൂര്യപ്രകശം അടിക്കാത്ത സ്ഥലത്തു വേണം കൂൺ കൃഷി ചെയ്യാൻ .നല്ലൊരു ഷെഡ് ഇതിനായി വീടിന്റെ ടെറസിൽ തയ്യാറാക്കണം അല്ലെങ്കിൽ പറമ്പിൽ സൂര്യ പ്രകാശം ഏൽക്കാത്ത രീതിയിൽ തയ്യാറാക്കുക .കൃത്യമായി ചെയ്താൽ വിത്തിട്ടു വെറും രണ്ടു മാസം കൊണ്ട് വിളവെടുപ്പ് ആരംഭിക്കാൻ കഴിയും .വൈക്കോലോ അറക്കപ്പൊടിയോ ഉപയോഗിച്ചു നിർമിക്കുന്ന ബെഡിലാണ് കൂൺ വിത്തുകൾ പാകേണ്ടത്.

കാച്ചി ഉപയോഗിച്ച് ബെഡ് തയ്യാറാക്കി വേണം ഇതിന്റെ ആദ്യ പടിയിലേക്ക് കടക്കാൻ.കച്ചി ഉപയോഗിക്കുന്ന ബെഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ആവിയിൽ പുഴുങ്ങിയെടുത്ത് ഉണങ്ങുകയാണ് ആദ്യ പടി. കീടാണുക്കൾ നശിക്കുന്നതിനായാണിത്. ഇനി ഇവിടെ വൈക്കോൽ അൻപത് സെന്റീമീറ്റർ ഉയരവും പതിനഞ്ച് സെന്റീമീറ്റർ വരെ വ്യാസവുള്ള പ്ലാസ്റ്റിക് ബാഗിനുള്ളിൽ നിറയ്ക്കണം.ശേഷം നന്നായി തയ്യാറാക്കിയതിൽ വീഡിയോ കാണും പോലെ കൂൺ വിത്ത് നിറയ്ക്കാം.വീണ്ടും വൈക്കോൽ നിറച്ചു കൂൺ വിത്ത് ഇടകലർത്തിയാണു ഇവിടെ പാകേണ്ടത്. ഇത് പോലെ നിറയ്ക്കുന്ന ഇ ബാഗുകൾ മുകൾ ഭാഗം നൈലോൺ ചരട് ഉപയോഗിച്ചു കെട്ടിയതിനു ശേഷം തൂക്കിയിടാം.

ആദ്യ പടി എന്ന രീതിയിൽ ഇന്ന് എങ്ങനെ കൂൺ ബെഡ് ഉണ്ടാക്കണം എന്ന് വിശദമായി മനസിലാക്കാം .ഇ ഒരു ബെഡിൽ വിളവെടുപ്പ് ആരംഭിച്ചു ഒന്നര രണ്ടു മാസം വരെ വിളവ് ലഭിക്കും എന്നാണ് കണക്ക്.ചുരുങ്ങിയ സ്ഥലത്തു നിന്ന് മികച്ച ഒരു വരുമാനം ഉണ്ടാക്കിയെടുക്കാം എന്നുള്ളതാണ് കൂൺ കൃഷിയുടെ പ്രത്യേകത

SHARE

LEAVE A REPLY

Please enter your comment!
Please enter your name here