നമുക്ക് എല്ലാവര്ക്കും ഇ സമയം ചെയ്യാൻ കഴിയുന്ന ഒന്നാണ് കൃഷി .നല്ല കെമിക്കൽ ഇല്ലാത്ത പച്ചക്കറി കഴിക്കാൻ ഇന്നല്ലെങ്കിൽ നാളെ നാം കൃഷി ചെയ്യണ്ടി വരും എന്ന് തീർച്ചയാണ് .എന്നാൽ അത് ഇപ്പോഴേ തുടങ്ങിക്കൂടെ.ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് നിങ്ങളുടെ പച്ചക്കറി തോട്ടത്തിൽ അത് ഏതു ചെടിയോ ആകട്ടെ ഏറ്റവും മികച്ച രീതിയിൽ വിളവ് തരുന്ന വളത്തെ കുറിച്ചാണ്. മികച്ച വിളവ് ലഭിക്കാനും ചെടികളുടെ ആരോഗ്യത്തിനും ജൈവ വളങ്ങൾ ആണ് അത്യുത്തമം.അങ്ങനെ ഒരു ജൈവ വളത്തെ കുറിച്ച് നമുക്ക് ഇന്ന് അറിയാം .ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയിലേറെ വിളവ് ലഭിക്കാൻ ഇത് നമ്മളെ സഹായിക്കും .
ഇവിടെ നമുക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഇവയാണ് പച്ചച്ചാണകം ആവശ്യത്തിന് അനുസരിച്ചോ അല്ലെങ്കിൽ അഞ്ച് കിലോയോ.കടലപ്പിണ്ണാക്ക്- രണ്ടു കിലോ വേപ്പിന്പ്പിണ്ണക്ക്- ഒരു കിലോ എല്ല് പൊടി – ഒരു കിലോ (നല്ലപോലെ പൊടിഞ്ഞത്)അഞ്ച് കിലോ അസോള അല്ലെങ്കില്‍ ചീമക്കൊന്ന ഇല (ഇവ ലഭ്യമല്ലെങ്കില്‍ പെട്ടെന്ന് അലിയുന്ന മറ്റ് ഇലകള്‍ ഉപയോഗിക്കാം)വലിയ ഒരു ബക്കറ്റ് അല്ലെങ്കില്‍ മീഡിയം വലിപ്പമുള്ള ബാരല്‍.ബാരൽ വളം മിശ്രിതം ആകാൻ വേണ്ടി ആണ്
ഇനി ഇ രീതിയിൽ എയ്ജ് തയ്യാറാക്കാം ഒന്നു മുതല്‍ അഞ്ച് വരെയുള്ള സാധനങ്ങളെല്ലാം കൂടി ബക്കറ്റ്/ബാരലില്‍ ഇട്ട് അല്‍പ്പം വെള്ളവും ഒഴിച്ച് ചെറുതായി ഇളക്കി രണ്ട് ദിവസം അടച്ച് വെക്കുക. രണ്ടാം ദിവസം ബക്കറ്റിലെ സാധനങ്ങള്‍ പുളിച്ച് പൊന്തിയിട്ടുണ്ടാവും. ഒന്നുകൂടി നന്നായി ഇളക്കി കുറച്ചുകൂടി വെള്ളമൊഴിച്ച് രണ്ട് മൂന്ന് ദിവസം കൂടി അടച്ച് വെക്കുക. ഇത്രയും ദിവസങ്ങള്‍കൊണ്ട് പച്ചിലയും ചാണകവും പിണ്ണാക്കും എല്ലാം കൂടി അലിഞ്ഞ് നല്ല കുഴമ്പ് പരുവത്തിലായിട്ടുണ്ടാവും. നന്നായി ഇളക്കി കുറച്ചെടുത്ത് ഉപയോഗിക്കാം.
ഇനി ഉപയോഗിക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം ആദ്യമായി ഉപയോഗിക്കുന്ന വിധം ഈ വളര്‍ച്ചാ ഉത്തേജകം രണ്ട് രീതിയില്‍ ഉപയോഗിക്കാം. കൂടുതല്‍ വെള്ളം ചേര്‍ത്ത് തടത്തില്‍ ഒഴിച്ചു കൊടുക്കുന്നതാണ് നമ്മുടെ ആദ്യത്തെ രീതി . അല്ലെങ്കില്‍ കുഴമ്പു രൂപത്തിലുള്ള മിശ്രിതം അരക്കപ്പ് വീതം പച്ചക്കറി തടത്തില്‍ ചുറ്റുമൊഴിച്ചതിനു ശേഷം മണ്ണ് വിതറുക. തുടര്‍ന്ന് നനച്ചു കൊടുക്കണം. ഇങ്ങനെ പത്ത് ദിവസം കൂടുമ്പോള്‍ പച്ചക്കറി വിളകള്‍ക്ക് നല്കിയാല് ചെടികളില്‍ പുതിയ വേരുകളും തുടര്‍ന്നു പുതിയ തളിരിലകളും വരും. ചെടി കൂടുതല്‍ കരുത്തുറ്റതാവും. പൂ പൊഴിച്ചില്‍ തടഞ്ഞ് കൂടുതല്‍ വിളവ് തരാന്‍ ഈ വളര്‍ച്ചാ ഉത്തേജകം സഹായിക്കും.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം മറ്റുള്ളവരുടെ അറിവിനായി ഷെയർ ചെയ്യാം