ആദ്യം നല്ല തലവേദന അത്ര കാര്യമാക്കിയില്ല പിന്നെ പനിയായി ചെക്ക് ചെയ്യാൻ പോയി റിസൾട്ട് വന്നു

0
4501

ഞാൻ റോഷൻ ഇന്നലെ ഒരു പോസ്റ്റ് ഇട്ടിരുന്നു കൊറോണ പോസിറ്റീവ് ആയിരുന്നു പിന്നെ നെഗറ്റീവ് ആയി ഫുൾ ഹെൽത്തി ആയി എന്ന് എന്ന് പറഞ്ഞിട്ട് അതിൽ കുറേ പേര് കമെന്റ്സ് ചയ്തു കൊറോണ കാലത്തെ ബുദ്ധിമുട്ട് ഒന്ന് വിവരിക്കുമോ എന്ന് അത് കൊണ്ട് ഞാൻ ഇവിടെ പറയാം.

ദുബായിൽ നൈഫ് എന്ന സ്ഥലത്തുള്ള യിൽ 8 പേര് ഉള്ള ഒരു റൂമിൽ ആയിരുന്നു ഞാൻ സ്റ്റെയ് ചെയ്തത് ആദ്യം നല്ല തലവേദന ഉണ്ടായിരുന്നു അത് അത്ര കാര്യം ആക്കിയില്ല ഞാൻ പിന്നെ നല്ല പനി പിടിച്ചു ഞാൻ ചെക്ക് ചെയ്യാൻ പോയി റിസൾട്ട് വന്നു പോസിറ്റീവ് ആണെന്ന് പറഞ്ഞു ആദ്യം kകുറെ പേടിച്ചു.പിന്നെ ഞാൻ ഒറ്റക്ക് സ്വന്തം ചെലവിൽ ഒരു ഫ്ളാറ്റിലേക് മാറി എന്തിനാ ഞമ്മള് കാരണം മറ്റുളവർക് കൂടി പരത്തുന്നത് ആദ്യത്തെ 4 ദിവസം നല്ല ശ്വാസം മുട്ടൽ ആയിരുന്നു ഉറങ്ങാൻ പോലും പറ്റിയില്ല ഇടക്ക് സ്വന്തം കിട്ടാതെ ആകും ഞമ്മള് മരിച്ചു എന്ന് പോലും തോന്നിയ ദിവസങ്ങൾ ഉണ്ടായിരുന്നു എന്നിട്ടും വീട്ടുകാരെ ഞാൻ അറിയിച്ചില്ല എന്തിനാ അവരെ കൂടി വിഷമിപികുനത് ശെരിക്കും ഒറ്റപ്പെട്ട അവസ്ഥ ആയി എനിക്ക് ആരും സംസാരിക്കാൻ ഇല്ല ഒന്നു മിണ്ടാൻ പോലും ഇല്ല അങ്ങനെ 15 ദിവസം കഴിഞ്ഞു ഉറങ്ങാത്ത രാത്രികൾ  എന്തോ ജീവിതം അവസാനിപ്പിക്കാൻ വരെ തോന്നി പോയി പിന്നെ ഹോസ്പിറ്റലിൽ പോയി ഒന്നുടെ ചെക്ക് ചെയ്തു മാറ്റം ഇല്ല വീണ്ടും same അവസ്ഥ 1 മാസം അങ്ങനെ കഴിഞ്ഞു ഉറക്കം ഇല്ലാതെ പിന്നെ ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തു നെഗറ്റീവ് ആയി ഫുൾ ഹെൽത്തി അന്നെന്നു ഡോക്ടർ സു പറഞ്ഞു.ദൈവത്തിന് ഒത്തിരി നന്ദി ഒരുപാട് ഹാപ്പി ആയി

ഈ ഒരുമാസം ഒരു കൂടെപ്പിറപ്പ് പോലെ കൂടെ ഉണ്ടായിരുന്നത് ഒരു മാലാഖ ആയിരുന്നു ചൈനീസ് കാരി ആണെകിലും എന്തോ എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വരാൻ അവൾ കൂടി കൂടെ നിന്നത് കൊണ്ടാണ് ഓരോ ദിവസം ഇടവിട്ട് മരുന്ന് തരാൻ വരും മാലാഖയെ പോലെ എനിക്ക് എന്റെ ഒരു നല്ല friend ആയി മാറി അത് കൊണ്ട് ഇനി ഞാൻ കല്യാണം കഴിക്കുക ആണെകിൽ ഒരു നേഴ്സ് നെ കെട്ടുക ഒള്ളു അവർ ഒരു സംഭവം തന്നെ ആണ് ഭൂമിയിലെ മാലാഖ.

കടപ്പാട് : ജോൺ റോഷൻ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here