പുഴുകുത്തി ഇലകൾ ഇ രീതിയിൽ മുരടിച്ചു നശിക്കുന്നു എങ്കിൽ വീട്ടിൽ ഉണ്ടാക്കുന്ന ഇ ഹോർമോൺ സ്പ്രൈ ചെയ്യാം

0
32424

കീടങ്ങളെ നശിപ്പിക്കുവനും, കായി പൊഴിച്ചിൽ തടയുവാനും, ചെടിയുടെ വളർച്ചക്ക്ക്കും പറ്റിയ ഹോർമോൺ വീട്ടിൽ തന്നെ സിമ്പിൾ ആയി ഉണ്ടാക്കാം..
ഇന്ന് കൃഷി ചെയ്യുന്നവരുടെ പ്രധാന വെല്ലുവിളിയാണ് കീടക്രാമണം, ഇലകൊഴിച്ചിൽ തുടങ്ങിയവാ. ഇതിനു പരിഹാരമായിട്ട് അനേകം കീടനശിനി കടകളിൽ ലഭിക്കും.. എന്നാൽ അതിന്നു അതുപോലെ വില കൊടുക്കണം.. ഇങ്ങനെ കീടനശിനി തളിച്ചു ലഭിക്കുന്ന വിളവ് ഉപയോഗിച്ചാൽ ആരോഗ്യതിന്നു ഹാനികരം ആണ്.. ഈ കീടങ്ങളെ നശിപ്പിച്ചു ചെടികൾ ഒന്ന് വളർന്നു വന്നു പൂക്കുബോൾ അടുത്ത വെല്ലുവിളിയാണ് പൂവാടൽ, കായിപൊഴിയൽ തുടങ്ങിയവ..എന്നാൽ ഇലകൊഴിച്ചിൽ, കീടക്രാമണം, പൂവാടൽ, കായിപൊഴിചിൽ ഇതിനെല്ലാം പരിഹരം ഒറ്റ കുടകീഴിൽ കണ്ടിരിക്കയാണ്.. വളരെ എളുപ്പത്തിൽ തന്നെ ഇവയെ പരിഹാരിച്ചു, നന്നായി വിളവെടുക്കാൻ സാധിക്കും ഈ ഹോർമോൺ ഉപയോഗിച്ചാൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കുറഞ്ഞ ചിലവിൽ തന്നെ ഈ ഹോർമോൺ നിർമിക്കാൻ സാധിക്കും, നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കൊണ്ട് തന്നെയാണ് ഈ ഹോർമോൺ നിർമിക്കുന്നത്

ഹോർമോൺ നിർമിക്കുന്ന വിധം ഒരു ലിറ്റർ പാല് തിളപ്പിച്ച്‌, നന്നായി ചൂട് പോയതിനു ശേഷം അതിലേക്കു കുറച്ചു തൈര് ചേർത്ത് കുറുക്കാൻ വെക്കുക, പാല് കുറുകി തൈര് ആയതിന്നു ശേഷം ഈ തൈരിനെ പച്ചമോരാക്കി, നന്നായി പുളിപ്പിക്കാൻ ഒരു ദിവസം മുഴുവൻ വെക്കുക, മോര് നന്നായി പുളിച്ചു വരുമ്പോൾ അതിനെ എടുത്തു ഒരു ചെറിയ കലത്തിലേക്ക് മാറ്റുക.. പിന്നീട് വീട്ടിൽ തുണി കഴുകാൻ ഉപയോഗിക്കുന്ന ബാർ സോപ്പ് (അലക്കു സോപ്പ് ) ഏതായാലും മതി ഒരു പീസ് എടുക്കുക.പിന്നീട് എടുത്തു വെച്ചിരിക്കുന്ന പുളിച്ച തൈരിലേക്ക് ഈ ബാർ സോപ്പ് വളരെ സോഫ്റ്റ്‌ ആയി ചീകി ഇടുക.. ഒരു കട്ട സോപ്പ് മുഴുവനും, ഒരു ലിറ്റർ മോരിൽ ചീകി ഇടുക . തുടർന്ന് മോരിൽ സോപ്പ് ലയിക്കുന്നത് വരെ നന്നായി ഇളക്കുക, ബാർ സോപ്പ് മോരിൽ നന്നായി ലയിച്ചു കഴിയുമ്പോൾ തുണികൊണ്ട് ഈ പാത്രത്തിന്റെ വാക്ക് നന്നായി മൂടി വെച്ച് കെട്ടി ഏഴു ദിവസം വെക്കുക

ഏഴു ദിവസം ആകുമ്പോൾ നമ്മുടെ സോപ്പ് മോര് ലായിനി റെഡി ആയി കഴിഞ്ഞു.ഇതിൽ സോപ്പ് ലായിക്കാതെ കിടപ്പുണ്ട് എങ്കിൽ ഒരു അരിപ്പ വെച്ച് ലായിനി മാത്രം അരിച്ചു ഒരു പാത്രത്തിൽ എടുക്കുക ഇപ്പോൾ നമ്മുടെ ഹോർമോൺ റെഡി ആയി കഴിഞ്ഞു… നമ്മൾ ഏഴു ദിവസം മുമ്പ് കെട്ടി വെക്കുമ്പോൾ ഉള്ള നിറം ആയിരിക്കില്ല ഏഴു ദിവസം കഴിയുമ്പോൾ കാണുന്നത്..ഈ ഹോർമോൺ മുകളിൽ പറഞ്ഞ കൃഷിക്ക് ഏൽക്കുന്ന സകല രോഗങ്ങൾക്കും പരിഹാരം ആണ്. തന്നെയുമല്ല നമ്മൾക്ക് നല്ല ഒരു വിളവെടുപ്പ് ലഭിക്കുകയും ചെയ്യും

ഉപയോഗിചക്കേണ്ട വിധം

തുടരുന്നു ഈ ഹോർമോൺ എടുത്തു ഒരു ലിറ്റർ വെള്ളത്തിൽ പത്തു മില്ലി ചേർത്തു നന്നായി ഇളക്കുക (ചൂട് വെള്ളം പാടില്ല ) ഇളക്കിയതിന് ശേഷം ഒരു സ്പ്രൈ കുപ്പിയിൽ ആക്കി ഇല കുരുടിപ്പ് ഉള്ളിടത്തു , ഇല വാടൽ ഉള്ളിടത്ത്, കീടക്രാമണം ഉള്ളിടത്തു തളിക്കുക തുടർന്ന് പത്തു ദിവസം ഇതു തുടരുക..
കീടങ്ങൾ കൊഴിച്ചിൽ എന്നിവ ഒഴിവായി നമ്മൾക്ക് നല്ല ഒരു വിളവെടുപ്പ് ലഭിക്കുന്നതായിരിക്കും

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here