സുഹൃത്തുക്കളെ കോൺക്രിറ്റ് വീട് പണിതിട്ടുള്ളവർ ട്രസ്സ് വർക്ക് ചെയ്തിട്ടില്ലെങ്കിൽ പെതുവെ അനുഭവിക്കുന്ന ഒരു ബുഡി മുട്ടാണ് വീടിനുള്ളിലെ കനത്ത ചൂട് ഇത് ഉറപ്പായും നാലഞ്ച് ഡിഗ്രി കുറയുന്നതിനായി ഒരു മാർഗ്ഗം യൂട്യൂബ് സേർച്ച് ചെയ്തപ്പോൾ ലഭിച്ചു മിക്കവാറും പേർക്ക് അറിവുള്ളതാണെങ്കിലും അറിയാത്തവർക്കായി വളരെ ഉപകാരപ്രദവും ചിലവു കുറഞ്ഞതുമായ മാർഗ്ഗം പങ്കുവെയ്ക്കുന്നു. മറ്റൊന്നുമല്ല വാർക്കയിൽ വൈറ്റ് സിമിന്റ് അടിക്കുക എന്നതാണ്. വൈറ്റ് സിമിന്റ് മാത്രമല്ല അതിന്റെ കുടെ ഫെവിക്കോൾ കുട്ടി ചേർത്ത് രണ്ട് കോട്ട് അടിച്ചാൽ നാലഞ്ച് ഡിഗ്രി ചൂട് തീർച്ചയായുO കുറയും . ഇത് ചെയ്യുന്നതിനായി പെയിൻറ റെ ഒന്നും വിളിക്കേണ്ടതില്ല’സമയം കിട്ടുന്നതു പോലെ വെയിൽ വരുന്നതിന്ന് മുന്നോ വെയിൽ പോയതിനു ശേഷമോ നമുക്കു തന്നെ ചെയ്യാവുന്നതേ ഉള്ളു. 1500 SF വീടിന് 2500 ൽ താഴെയെ ചിലവു വരു. ചൂടും കുറയും വാർക്കയുടെ ആയുസ്സും വർദ്ധിക്കും.
എത്ര ( ചൂടുള്ള വെയിലിലും വാർക്കയിൽ നമുക്ക് ചെരുപ്പിടാതെ നില്ക്കാൻ കഴിയും.1500 SF വീടിന്റെ വാർക്ക അടിക്കാൻ എകദേശം 50 കിലോയോളം വൈറ്റ് സിമിന്റും 5 കിലോയോളം ഫെവിക്കോൾ ഉം മതിയാക്കുന്നതാണ്. റോള റോ കുറ്റിച്ചൂലോ ഉപയോഗിച്ച് ചെയ്യാം ഞാൻ ചൂല് അണ് ഉപയോഗിച്ചത്.ഒരു കപ്പിന് ‘ കോരി ഒഴിച്ച് ചൂട് കൊണ്ട് ചെറുനായി അടിക്കും. നാല് ദിവസം രാവിലെ രണ്ട് മണിക്കൂർ വീതം മാറ്റി വച്ചാണ് ഞാൻ ചെയ്തത്. വിടിന്റെ വാർക്കയുടെ പകുതിവിതം രണ്ടു ദിവസമായി ഒന്നാംകോട്ടും അടിച്ച അന്നു വൈകുന്നേരവും പിറ്റേ ദിവസത്തെ നനയും കഴിഞ്ഞ് രണ്ട് ദിവസം കൊണ്ട് രണ്ടാം കോട്ടും.5 കിലോ വൈറ്റ് സിമിന്റ് 8 ലിറ്റർ വെള്ളത്തിലാണ് കലക്കേണ്ടത് കുടെ അരകി ലോ ഫെവിക്കോൾ ഉം കലർത്തി അടിച്ചു’ ഒരു കിലോ ചിലർ കലർത്തുന്നതായി കണ്ടു. ഒരു കാര്യം ഉറപ്പാണ് ചുട് കുറയും.