ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ ശരീരത്തിന് നൽകുന്ന ഒന്നാണ് വഴുതന .നമ്മുടെ വീട്ടിലും പറമ്പിലും വളരെ എളുപ്പത്തിൽ പീഡിപ്പിക്കാനും കഴിയുന്ന ഒന്ന് തന്നെ ആണ് നമ്മുടെ ഇ വഴുതന . ചെറിയ രീതിയിൽ ഉള്ള പരിപാലനവും വളവും ഉപയോഗിച്ച് എങ്ങനെ നമ്മുടെ വഴുതന വളർത്താം ഫലഫൂഷ്ടമായി എന്ന് നോക്കാം.
ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് മിന്നൽ ഇ ലായനിയുടെ പേര് പോലെ തന്നെയാണ് കൊടുത്ത് കഴിഞ്ഞ് 10 or 15 ദിവസം കഴിയുമ്പോഴേക്കും അറിയാം ആളിന്റെ പവർ .ഓരോ പേരുകളാണ് ഓരോ വളത്തെയും ഫേയ്മസാക്കുന്നത് .വിഷമില്ലാത്ത പച്ചക്കറി കൃഷി ആണല്ലോ നമ്മുടെയൊക്കെ ലക്ഷ്യം.അതിനായി ഗ്രോ ബാഗിലും മണ്ണിലുമൊക്കെ കൃഷി ചെയ്യുന്നുമുണ്ട്. ചെടികളുടെ വളർച്ചക്ക് ആവശ്യമായ വളം ആഴ്ചയിൽ ഒരിക്കലെങ്കിലും കൊടുത്തിരിക്കണം. പല ജൈവ വളങ്ങൾ നിർമ്മിക്കാറുണ്ടെങ്കിലും ഏറ്റവും നല്ല റിസൾട്ട് അനുഭവത്തിൽ വന്നിരിക്കുന്ന വളക്കൂട്ടിനെ പറ്റി പറയാം ,അതിന് ഒരു പേരും കൊടുത്തു മിന്നൽ.നമ്മുടെ എല്ലാം ആഗ്രഹം ആണ് വിഷമില്ലാത്ത പച്ചക്കറി അതിനു വേണ്ടി ഇ ജൈവ വളങ്ങൾ തന്നെ ആണ് അത്യുത്തമം എന്ന് എല്ലാവര്ക്കും പറയാതെ തന്നെ അറിയാം .പണ്ടുള്ളവർ കൃഷി ചെയ്തു വിഷമില്ലാത്ത പച്ചക്കറിക്കാർ കഴിച്ചു .അതുകൊണ്ടു അവർക്ക് അസുഖങ്ങൾ വളരെ കുറവായിരുന്നു എന്ന് പറയാൻ കഴിയും.
ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്ന ഇ ജൈവ വളം മിന്നൽ ഉണ്ടാക്കുന്ന രീതി തുല്യ അളവിൽ വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലു പൊടി,പച്ചച്ചാണകം, ഗോമൂത്രം ഇവ നന്നായി മിക്സ് ചെയ്ത് വെള്ളവും ചേർത്ത് മൂന്ന് ദിവസം മൂടി വെക്കുക. ദിവസവും ഇളക്കി കൊടുക്കുക. മൂന്നാം ദിവസം ഈ മിശ്രിതത്തിൽ നിന്നും ഒരു കപ്പ് എടുത്ത് പത്തു കപ്പ് വെള്ളവും ചേർത്ത് നേർപ്പിച്ച് ചെടികൾക്ക് ഒഴിച്ച് കൊടുക്കുക. ആഴ്ചയിൽ ഒരിക്കൽ ഈ ജൈവ വളം കൊടുത്താൽ ചെടികൾ നല്ല പച്ചപ്പോടെ വളരുകയും കരുത്തുണ്ടാവുകയും ചെയ്യും. എല്ലാവരും പരീക്ഷിച്ചു നോക്കുമല്ലോ.ഈ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്യുക .ഇനി മറ്റൊരു അറിവും വഴുതനയുടെ പരിപാലനവും താഴെ ഉള്ള വീഡിയോ കണ്ടു നിങ്ങൾക്ക് മനസിലാക്കാം ഷെയർ ചെയ്യാം.
ഫോട്ടോ രാജു
പോസ്റ്റ് :ലിജോ