കുക്കറിൽ ചെത്തി ഇറക്കി വീട്ടിൽ ഉണ്ടാക്കാം ഷവർമ ഇനി കടയിൽ പോയി വാങ്ങേണ്ട

0
1921

ഇന്നത്തെ കാലത്തു ഫാസ്റ്റ് ഫുഡിനോടാണല്ലോ എല്ലാവർക്കും താല്പര്യം.
ഇത് കാരണം ഒരു വിധം എല്ലാ ഫാസ്റ്റ് ഫുഡ് ഐറ്റംസും നമ്മൾ വീട്ടിൽ തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ട്.അതിലൊന്നാണ് ചിക്കൻ ഷവർമ , പലവിധത്തിലുള്ള ഷവർമ നമ്മൾ ഉണ്ടാക്കാറുണ്ട് , അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി പുതിയ ഒരു രീതിയിലുള്ള ഷവർമ യാണ് കാണിക്കാൻ പോകുന്നത് .പ്രഷർ കുക്കർ വെച്ചിട്ടാണ് ഇത് നമ്മൾ തയാറാക്കിയിരിക്കുന്നത്.

ആവശ്യമായ ചേരുവകൾ

1 . ചിക്കൻ ബ്രസ്റ് – 500 gram
2 . തൈര് – 2 ടേബിൾ സ്പൂൺ
3 . ഇഞ്ചി വെളുത്തുള്ളി ജ്യൂസ് – 2 ടേബിൾ സ്പൂൺ
4 . ഒരു ചെറിയ നാരങ്ങയുടെ ജ്യൂസ്
5 . കാശ്മീരി മുളക് പൊടി – 1 അര ടീസ്പൂൺ
6 . നല്ല ജീരകം പൊടി – 1/ 2 ടീസ്പൂൺ
7 . കുരുമുളക് പൊടി – 1/ 2 ടീസ്പൂൺ
8 . മഞ്ഞൾ പൊടി – 1/ 4 ടീസ്പൂൺ
9 . ഉപ്പ് – ആവശ്യത്തിന്
10 . ഓയിൽ – 3 ടേബിൾസ്പൂൺ

ചിക്കൻ കനം കുറച്ചു നീളത്തിൽ മുറിച്ചെടുക്കുക . 2 മുതൽ 10 വരെ ഉള്ള എല്ലാ ചേരുവകളും ഒരു വലിയ പാത്രത്തിൽ മിക്സ് ചെയ്തെടുക്കുക .അതിലേയ്ക്ക് ചിക്കൻ മുറിച്ചത് ചേർത്തു കൊടുത്തു ഒന്നൂടെ മിക്സ് ചെയ്തെടുക്കുക . ഇത് 5 മുതൽ 8 മണിക്കൂറെങ്കിലും മാറ്റിവെക്കുക.ഒരു കുക്കർ എടുത്തു അതിന്റെ ഉയരത്തിന് അനുസരിച്ചു ഒരു കമ്പ്‌ മുറിച്ചെടുക്കുക . ഇതിന്റെ മുൻവശം ഒന്ന് ചെത്തി കൂർപ്പിച്ചു കൊടുക്കാം . കമ്പിന്റെ അടിവശത്തായി ഒരു ഉരുളക്കിഴങ്ങു കുത്തി വെക്കുക . ഇനി ഇതിൽ ഓരോ ചിക്കൻ കഷ്ണങ്ങളും കുത്തി അടുക്കടുക്കായി വെച്ചുകൊടുകാം .ഇനി കുക്കറിൽ 1/ 2 കപ്പ് ചൂട് വെള്ളം ഒഴിച്ച് കൊടുകാം .

അതിന്റെ മുകളിലായി ഒരു സ്റ്റീൽ പാത്രം വെച്ച് കൊടുക്കാം , ഇതിനു മുകളിലായി ചിക്കൻ വെച്ച് കൊടുക്കാം .ഇനി ഏതു അടച്ചു വെച്ച് 20 മിനുട്സ് മീഡിയം തീയിൽ വേവിച്ചെടുക്കാം . അതിനു ശേഷം 5 മിനുട്ട് ചെറിയ തീയിൽ വേവിച്ചെടുക്കണം . പിന്നെ ഇതിന്റെ പ്രഷർ എല്ലാം പോയതിനു ശേഷം കുക്കറിന്റെ വിസിൽ മാറ്റി 20 മിനുട്സ് മീഡിയം തീയിൽ ഒന്ന് ബേയ്ക് ചെയ്തെടുക്കാം . ഇങ്ങനെ ചെയ്‌താൽ ഷവർമ ചിക്കൻ പെർഫെക്റ്റ് ആയി കിട്ടും . ഇനി ചിക്കൻ അരിഞ്ഞെടുത്തു പച്ചക്കറികളുമായി മിക്സ് ചെയ്തു ഷവർമ കുബൂസിലോ റൊട്ടിയിലോ വെച്ച് ചുരുട്ടി ഷവർമ ഉണ്ടാക്കിയെടുക്കാം .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here