നാളെയോ അടുത്ത ദിവസങ്ങളിലോ ബസ് യാത്ര നടത്തുന്നവർ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
3246

കോവിഡ് 19: ബസ്സ് യാത്രക്കാര്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ജില്ലാ മെഡിക്കൽ ഓഫീസർ നൽകി

1,യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുക.

2, ബസ്സ് കാത്തിരിപ്പു കേന്ദ്രങ്ങളിലും ബസ്സില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കൃത്യമായ സാമുഹിക അകലം പാലിക്കുക.

3, ബസ്സ് യാത്രയ്ക്കു മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയോ, സാനിറ്റൈസര്‍ ഉപയോഗിച്ച് അണു നശീകരണം നടത്തുകയോ ചെയ്യുക.

4, വൃത്തിയാക്കാത്ത കൈകള്‍ കൊണ്ട് വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളില്‍ തൊടരുത്.

5, ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിയരുത്.

6, പനി, ചുമ, തുമ്മല്‍, ജലദോഷം എന്നിവയുള്ളപ്പോള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഒഴിവാക്കുക.

7, യാത്രാക്കൂലി കൃത്യം ചില്ലറയായി കൈയ്യില്‍ കരുതുക.. അതുവഴി ആനാവശ്യ സ്പര്‍ശനങ്ങളും രോഗ പകര്‍ച്ചാ സാധ്യതയും ഇല്ലാതാക്കാം.

8, യാത്രക്കാര്‍ വാഹന ഭാഗങ്ങളില്‍ അനാവശ്യ സ്പര്‍ശനം ഒഴിവാക്കുക.

9,  ബസ്സ് യാത്രക്കു ശേഷം വീട്ടില്‍ പ്രവേശിക്കുന്നതിന് മുമ്പ് വസ്ത്രങ്ങള്‍ പ്രത്യേകം കഴുകുകയും സോപ്പുപയോഗിച്ച് വൃത്തിയായി കുളിക്കുകയും ചെയ്യുക.

10, പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍, 70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഒഴിവാക്കുക.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here