പഴത്തൊലിയും ഉള്ളിയും ഉപയോഗിച്ചുള്ള ഇ വളം മാത്രം മതി നിങ്ങളുടെ കൃഷി പറ പറക്കും

0
36325

പഴത്തൊലി നല്ലൊരു ജൈവവള കൂട്ടാണെന്നു നമുക്ക് പലർക്കും അറിയില്ല എന്നുള്ളതാണ് സത്യം.കാരണം പഴം കഴിച്ചാൽ നാം തൊലി വലിച്ചു എറിയുക ആണ് പതിവ് എന്ന് പറയാം.പഴത്തൊലി വെച്ച് ഇന്ന് എങ്ങനെ ഒരു ജൈവ ലായനി തയ്യാറാക്കാം എന്ന് നോക്കാം .ചെടികൾക്ക് വളരെ അധികം വളർച്ച നൽകാനും ഫലം കായ്ക്കാനും ഇത് കാരണമാകും.ഏതു എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇ ജൈവവള നിർമ്മാണം പരിചയപ്പെടുത്താൻ പോകുന്നത്. ചെലവു കുറഞ്ഞതും എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാനാകുന്ന മായ ഒരു ജൈവ വളമാണ് പഴത്തൊലി സവാളത്തോൽ വളം എന്നാണ് ഞാൻ ഇതിനെ വിളിക്കുന്ന പേര് . മിക്ക കർഷകർക്കും അറിവുള്ളതായിരിക്കും ഇതിനെ കുറിച്ച് ,അറിയാത്ത പുതു കർഷകർക്കായി ഞാൻ ഇത് ഇവിടെ നിങ്ങൾക്ക് പറഞ്ഞു തരാം നല്ലൊരു ജൈവവളമാണ് ഇത് എന്ന് ഞാൻ ഉപയോഗിച്ചതിൽ നിന്ന് എനിക്ക് പറയാൻ കഴിയും . മിനറൽ വാട്ടർ കുപ്പികൾ ഞാൻ വീണ്ടും യൂസ് ചെയ്യുകയുമാണ് ഇവിടെ.

ആദ്യമായി ഇവിടെ എന്തൊക്കെ ചേരുവകൾ ഇതിനായി ഉപയോഗിക്കണം എന്ന് പറയാം ആദ്യമായി ഇ ചേരുവകൾ എടുക്കാം സവാള തൊണ്ട് – 1 എണ്ണം പഴത്തൊലി – 3 എണ്ണം (ചെറുതായി അരിഞ്ഞത്) വെള്ളം – അര ലിറ്റർ.ഇനി ചെയ്യേണ്ടത് ഇ മൂന്ന് ചേരുവകളും കുപ്പിയിലാക്കി കുലുക്കി തണലിൽ വെക്കുക വെച്ച് 21 ദിവസം കഴിയുമ്പോൾ അരിച്ചെടുത്ത് ഇരട്ടി വെള്ളത്തിൽ ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. നമ്മുടെ ആവശ്യം സരണം കുപ്പികളുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ ഉണ്ടാക്കി വെക്കാം.

തീർച്ചയായും ഇ ലായനി ഉപയോഗിക്കുന്നതിലൂടെ നല്ല വളർച്ച കായ്‌ഫലം എന്നിവ നിങ്ങളുടെ കൃഷിക്ക് ലഭിക്കും .മറ്റൊരു വീഡിയോ താഴെ പരിചയപ്പെടുതാം ഇ രീതിയും കൃഷിക്ക് പരീക്ഷിക്കാവുന്നതാണ് .കൂടുതൽ കായ്‌ഫലം ആഗ്രഹിക്കുന്നവർ ചെയ്യാം മറ്റുള്ളവർക്കായി ഷെയർ ചെയ്യാം

SHARE

LEAVE A REPLY

Please enter your comment!
Please enter your name here