പണ്ട് കിണറിന്റെ അടിത്തട്ടിൽ ഇ പലക ഉറപ്പിക്കും വെള്ളത്തിനു ഒരു പ്രത്യേക സ്വാദ് വരാനും ശുദ്ധീകരിക്കാനും കുറിപ്പ്

0
7187

നമ്മൾ പലപ്പോഴും കേട്ട ഒരു വാചകം ആയിരിക്കും ക്ഷമയുടെ നെല്ലിപ്പലക എന്നൊക്കെ എന്നാൽ കിണറിന്റെ അടിത്തട്ടിൽ ഉറപ്പിക്കുന്ന നെല്ലിപ്പലക കണ്ടിട്ടുണ്ടോ? പണ്ടുള്ളവർ കിണർ നിർമിക്കുമ്പോൾ കിണറിന്റെ ഏറ്റവും അടിത്തട്ടിൽ കിണറിന്റെ ചുറ്റളവ് കണക്കാക്കി നെല്ലിമരം കൊണ്ട് ഒരു വളയം ഉണ്ടാക്കിയിരുന്നു .കിണറ്റിന്റെ അടിത്തട്ടിലാണ് ഇ നെല്ലിപ്പടി വെക്കു.

നെല്ലിക്കുറ്റികൾ കൊണ്ട് ഇവ അടിയിൽ ഉറപ്പിക്കുന്നു. പ്രകൃതിദത്തമായി വെള്ളം ശുദ്ധീകരിക്കാനും, ഒരു പ്രത്യേക സ്വാദ് ലഭിക്കാനുമുള്ള മാർഗ്ഗമായിരുന്നു അത്. ഇവക്ക് ദീർഘകാലത്തെ ആയുസ്സുമുണ്ട്. ഈയിടെ ഒരു അമ്പലക്കിണറിന്റെ അടിത്തട്ടിൽ നിന്ന് 1500 വർഷത്തോളം പഴക്കമുള്ള നെല്ലിപ്പലക കണ്ടെത്തിയിരുന്നു.

വറ്റാത്ത വെള്ളം ഉള്ള കിണറ്റിൽ പിന്നെ ഇ നെല്ലിപ്പലക കാണാൻ തന്നെ പ്രയാസമാണ് . ഇപ്പോൾ വളരെ ചുരുക്കം ചിലരേ കിണറിന്റെ അടിത്തട്ടിൽ ഇതിടാറുള്ളു.
കിണറിന്റെ ഏറ്റവും അടിയിൽ സ്ഥാപിക്കുന്നതിനാലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ല് തന്നെ വരാൻ കാരണം . അങ്ങേ അറ്റം കണ്ടു എന്നാണ് അർത്ഥം.നെല്ലിപ്പലക വെള്ളത്തിലോ ചെളിയിലോ എത്ര കാലം കിടന്നാലും സാധാരണ മരത്തടി പോലെ ദുർഗന്ധം ഉണ്ടാകുകയോ കീടങ്ങൾ ആക്രമിക്കുകയോ . ദ്രവിക്കുകയോ നശിക്കുകയോ ചെയ്യില്ല. നെല്ലിയിലെ രാസഘടകങ്ങൾ ശക്തമായി പ്രവർത്തിച്ച് ചെളിമണം പോലും ഇല്ലാതെയാക്കും. വർഷങ്ങൾ കഴിഞ്ഞാലും തുരുമ്പിക്കാത്ത കാരിരുമ്പിൽ തീർത്ത വസ്തുവാണെന്നേ തോന്നു.

അത്ഭുത ശുദ്ധീകരണ ശേഷിയുള്ള ഈ അപൂർവ്വ വസ്തു ജലത്തിൽ നിന്ന് ഘനമൂലകങ്ങളെ വലിച്ചെടുത്ത് വെള്ളം കൂടുതൽ ശുദ്ധിയുള്ളതാക്കുന്നു.ഭാരതി ദാസൻ ഇ യുണിവേഴ്സ്റ്റിയിലെ ഒരു പഠനത്തിൽ നിന്നുള്ള റിസൽറ്റുകൾ പ്രകാരം കാലങ്ങളോളം നമുക്ക് ഏറ്റവും അത്യാവശ്യമായ വെള്ളത്തിന്റെ ഹാർഡനസ് കുറക്കുകയും അതിലെ കാൽസ്യം മെഗ്നീഷ്യ0 ക്ളോറൈഡ് പോലുള്ള മൂലകങ്ങളുടെ അളവ് കുറക്കുകയും ചെയ്യുന്നു.കൂടാതെ PH ലെവൽ ന്യൂട്രലിലേക്ക് കൊണ്ട് വരികയും ആന്റി മൈക്രോബിയൽ ആക്ടിവിറ്റി കൊണ്ട് DO. BOD COD. ലെവൽ കുറക്കുകയും ചെയ്യുന്നു.

ഇപ്പൊ നമ്മൾ വെള്ള ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പല രീതികളും പോലെ ഗാരണ്ടി പിരീഡ് കഴിയുമ്പോൾ പണി മുടക്കുന്ന ഒന്നല്ല ഇത് എന്ന് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത നമ്മുടെ പൂർവ്വികർ ഇത് മനസിലാക്കിയിരുന്നു. ചിലർ നെല്ലിപ്പലകക്ക് പകരം വലിയ നെല്ലിക്കമ്പും കിണറ്റിൽ നിക്ഷേപിക്കുമായിരുന്നു.ഈ ഫോട്ടോയിൽ കാണുന്നത് ബാലൻ ആചാരി 90 വയസ്സാണ് ഇദ്ദേഹത്തിന് .ഇദ്ദേഹം പാരമ്പര്യമായി നെല്ലിപ്പടി പണിയുന്നുണ്ട് ഇത് ഈ വർഷത്തെ നാലാമത്തെ നെല്ലിപ്പടി ആണത്രേ.അദ്ദേഹത്തിന്റെ ഫോണ് നമ്പർ ഇതോടൊപ്പം ചേർക്കുന്നു.9744088709,

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here