പലരുടെയും ജീവിതത്തിനു മുന്നിൽ വളരെ വലിയ ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ് കൊറോണ എന്ന മഹാമാരി .പക്ഷെ ഇതെല്ലം പുഷ്പം പോലെ നാം എല്ലാവരും മറികടക്കും വീണ്ടും ലോകം പഴയതിനേക്കാൾ മുന്നിലേക്ക് വരും എന്ന് സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആയിരക്കണക്കിന് ആളുകൾ ആണ് ഇ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.വീഡിയോ പറയുന്നത് ഇങ്ങനെ
പലരും വളരെ സങ്കടത്തോടെ എന്നെ വിളിക്കാറുണ്ട് നിങ്ങളുടെ യാത്രയൊക്കെ അവസാനിച്ചു അല്ലെ എന്നു ചോദിച്ചു വേവലാതിപ്പെടാറുണ്ട്.ഞാൻ അപ്പോഴും പറയാറുണ്ട്, ഇപ്പോഴും പറയുന്നു, ഒന്നും അവസാനിച്ചിട്ടില്ല. ഇതു ലോകത്തിന്റെ ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമാണ് എല്ലാം അവസാനിച്ചു എന്നത്. ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും കണ്ട ഒരു ജനസമൂഹത്തിനു മുന്നിൽ മുന്നിൽ കോവിഡ് എന്നാ വൈറസ് അത്ര വലിയ വെല്ലുവിളിഒന്നും സൃഷ്ടിക്കുമെന്നു തോന്നുന്നില്ല.. നാളെ ഒരു വാക്സിൻ കണ്ടെത്തിയാൽ തീരാവുന്നതേഒളൂ വൈറസിന്റെ ഈ സംഹാരതാണ്ഡവം.
ഇനി ജീവിത മില്ല എന്നചിന്തയിൽ തകർന്നടിഞ്ഞു പോയ കുറെ മനുഷ്യരുടെ തോളിൽത്തട്ടി “വിഷമിക്കാതിരിക്കൂ ‘ഈ രാത്രിക്കു ശേഷം ഏറ്റവും മനോഹരമായ ഒരു പുലരി വിരിയാനുണ്ട്, അവിടെ പൂക്കൾ പുഞ്ചിരിക്കുയും പക്ഷികൾ പാടുകയും ജീവിതം എന്നത്തേക്കാൾ മനോഹരമാവുകയും ചെയ്യും എന്നു പറഞ്ഞു ആശ്വസിപ്പിക്കുവാൻ ഒരാൾ ഉണ്ടാവുക എന്നത് ഒരു കാലഘട്ടത്തിന്റെ ഭാഗ്യമാണ്.പ്രിയപ്പെട്ട യാത്രകാരാ, എന്നെ ഏറ്റവും കൂടുതൽ അത്ഭുതപെടുത്തിയ മനുഷ്യൻ ആരെന്നു ഒരിക്കൽ ദൈവമെന്നോടു ചോതിച്ചാൽ ഞാൻ അങ്ങയുടെ പേരു പറയും.കാരണം ഈ ദുരന്തകാലത്തു ഇങ്ങനെയൊക്കെയാണ് സംസാരിക്കേണ്ടതെന്നു ഇതുവരെ ആരുമെനിക്ക് പറഞ്ഞുതന്നിട്ടില്ല.