കറ്റാർവാഴ പല ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ചെടി ആണെന്ന് അറിയാത്തവർ ഉണ്ടാകില്ല.പല തരത്തിൽ ആരോഗ്യ ഗുണങ്ങൾ ഇതിനു ഉണ്ടെന്നു പലർക്കും അറിയാം .ഇന്ന് ആയുർവേദത്തിലും അത് പോലെ തന്നെ ഹോമിയോപ്പതിയിലും നമ്മുടെ കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്.തൊലിപ്പുറത്തു ഉണ്ടാകുന്ന രോഗങ്ങൾക്ക് നല്ലൊരു ഔഷധം ആണ് നമ്മുടെ കറ്റാർവാഴ.പലരും കറ്റാർവാഴ കൃഷി ആയി തന്നെ ചെയ്യുന്നുണ്ട്.കാരണം കറ്റാർവാഴ നല്ലൊരു വിപണി മൂല്യം ഉള്ള ഔഷധ സസ്യമാണ് .മുഖക്കുരുവിനു മുതൽ മുടി കൊഴിച്ചൽ തടയാൻ വരെ ഇത് ഉപയോഗിക്കുന്നുണ്ട്.
ധാരാളം വിറ്റാമിനുകൾ മിനറലുകൾ എല്ലാം കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്നു .ഇതെല്ലം മനസിലാക്കി ആണ് പലരും കറ്റാർ വാഴ കൃഷി ചെയ്യുന്നത് .മണ്ണ് ഒരുക്കി വേണം കറ്റാർ വാഴ കൃഷി ചെയ്യാൻ .നല്ല ഫലഫൂഷ്ടമായ മണ്ണ് ഇതിനു ആവശ്യം തന്നെ ആണ്.വലിപ്പം ഉള്ള ചട്ടികൾ ആണ് ആദ്യം നമുക്ക് നടാൻ ആവശ്യമുള്ളത് .ഒരുപാട് വലിയ പരിചരണം ഇല്ലെങ്കിലും കറ്റാർ വാഴ നല്ല രീതിയിൽ വളർത്തി എടുക്കാൻ കഴിയും.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം ഷെയർ ചെയ്യാം