ഭവന വായ്പ വേഗം ലഭിക്കാൻ എന്ത് ചെയ്യണം എന്ത് രേഖകൾ വേണം എന്ന് ഇന്നും പലർക്കും അറിയില്ല

0
1315

ഇന്ന് എല്ലാം മനുഷ്യരും കയറി കിടക്കാൻ ഒരു കുഞ്ഞു വീട് സ്വപ്നം കാണുന്നവർ തന്നെ ആണ്.പക്ഷെ അതിനു വേണ്ടി ബാങ്കിൽ ചെന്നാലോ ഒരു ആയിരം നൂലാമാലകൾ ആണ് ലോൺ ലഭിക്കാൻ.എന്തെല്ലാം രേഖകൾ ആണ് എന്തെല്ലാം അനുമതികൾ എത്ര രൂപ ലഭിക്കും എന്നൊന്നും പലർക്കും അറിയില്ല .ഇന്നിവിടെ ഇ വിഡിയോയിൽ സംസാരിക്കുന്നത് ലോൺ വേഗത്തിൽ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് എന്തൊക്കെ രേഖകൾ ഉണ്ടെങ്കിൽ വീടിനു വേണ്ടിയുള്ള ലോൺ ലഭിക്കും എന്നെല്ലാം വിശദമായി തന്നെ ആണ് .തീർച്ചയായും ലോൺ എടുക്കാൻ ഇരിക്കുന്നവർക്ക് ഇതൊരു വലിയ അറിവ് തന്നെ ആയിരിക്കുക.എത്ര തുക വരെ ലഭിക്കും എന്നും പലർക്കും അറിയില്ല .ആദ്യം കുറച്ചു വിവരങ്ങൾ നൽകാം പ്രധാനമായി അഞ്ചു കാര്യങ്ങൾക്കാണ്‌ ഭാവന വായ്‌പ്പാ ആവശ്യപ്പെടാറുള്ളത് നൽകാറുള്ളത് .

1 , വീടും വസ്തുവും വാങ്ങാൻ

2 ഫ്ലാറ്റ് വാങ്ങാൻ

3 വസ്തു വാങ്ങി വീട് വെയ്ക്കാൻ

4 , നിലവിലെ വസ്തുവിൽ വീട് വെയ്ക്കാൻ

4 , വീട് വലുതാക്കാൻ

നിങ്ങളുടെ മാസ വരുമാനം അനുസരിച്ചാകും നിങ്ങൾക്ക് എത്ര രൂപ തരണം എന്ന് നിങ്ങൾ അപേക്ഷിക്കുന്ന ബാങ്ക് തീരുമാനം എടുക്കുക.നിങ്ങൾ 20 ലക്ഷം രൂപയുടെ വീടാണ് വെക്കാൻ പോകുന്നത് എങ്കിൽ വെക്കുന്ന വീടിന്റെ മൊത്തം തുകയുടെ എൺപതു ശതമാനം ആണ് സാധാരണ ബാങ്കുകൾ നൽകുക.എന്ന് വെച്ചാൽ പതിനാറു ലക്ഷം രൂപയ്ക്കായിരിക്കും നിങ്ങൾക്ക് അർഹത ഉണ്ടായിരിക്കുക .

ഇനി ബാങ്കിൽ എന്തൊക്കെ രേഖകൾ കൊടുത്താൽ ഭാവന വായ്പ ലഭിക്കും എന്ന് നോക്കാം .ആദ്യമായി വേണ്ടത് വരുമാന സർട്ടിഫിക്കറ്റ് ആണ് .അതിൽ സാലറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നിങ്ങൾ ആദായ നികുതി ഫയൽ ചെയ്ത രേഖ.പ്രവാസികൾ എങ്കിൽ എംബസി അംഗീകരിച്ചത് അങ്ങനെ ബാങ്ക് അംഗീകരിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.രണ്ടാമതായി വസ്തുവുമായി സംബന്ധിക്കുന്ന എല്ലാ രേഖകളും ബാങ്കിൽ ഹാജരാക്കണം .ഇ വസ്തുവിന്മേൽ ഒരു ബാധ്യതയും ഉണ്ടായിരിക്കരുത്.

അനുമതി പത്രം ആണ് മറ്റൊന്ന് .അതായത് ബിൽഡിങ് പ്ലാൻ അതിനു അനുബന്ധ രേഖകൾ പഞ്ചായത്ത് അല്ലെങ്കിൽ മുൻസിപ്പാലിറ്റി കോര്പറേഷനുകളിൽ നിന്ന് ലഭിച്ചത്.നിങ്ങളുടെ തിരിച്ചറിയൽ രേഖ ആണ് പ്രധാനമായി വേണ്ട മറ്റൊന്ന് .കൂടുതൽ കാര്യങ്ങളും കൂടുതൽ അറിവുകളും വീഡിയോ കണ്ടു മനസിലാക്കാം മറ്റുള്ളവർക്കായി ഷെയർ ചെയ്തു എത്തിക്കാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here