നടൻ സുശാന്തിന്റെ മരണം പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇങ്ങനെ

0
774

കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രശസ്ത സിനിമാ താരം സുശാന്തിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു .തൂങ്ങിയപ്പോഴുണ്ടായ ശ്വാസംമുട്ടലാണ് മരണ കാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് .പോസ്റ്റുമോർട്ടം റിപ്പോർട്ട് ഡോക്ടർമാർ പൊലീസിന് സമർപ്പിച്ചു. സുശാന്തിന്റേത് തൂങ്ങി മരണമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ത്രിമുഖെയും പറഞ്ഞു.സുശാന്തിന്റേത് കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.സുശാന്തിന്റെ മരണത്തിൽ വിശദമായ അന്വേഷണമാണ് ബാന്ദ്ര പൊലീസ് നടത്തുന്നത്.വിഷാദരോഗത്തിന് സുശാന്തിനെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ മൊഴിയെടുത്തു.പോലീസ് സുശാന്തിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും ശേഖരിക്കുന്നുണ്ട്. സുശാന്തിന്റെ മുന്‍മാനേജറായിരുന്ന യുവതി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്‍തതും ഇപ്പൊ ഉണ്ടായ സുശാന്തിന്റെ പെട്ടെന്നുള്ള മരണവുമായി ബന്ധം ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു.

കഴിഞ്ഞ ദിവസമാണ് സുശാന്തിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെയാണ് സംഭവം പുറംലോകമറിയുന്നത്. സുശാന്തിന്റെ അപ്രതീക്ഷിതമായ വിയോ​ഗം സിനിമാലോകത്തെ ഞെട്ടിച്ചു. സുശാന്തിന്റേത് ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. അതിനിടെ ബന്ധുക്കൾ കൊലപാതക സാധ്യത ചൂണ്ടിക്കാട്ടി രം​ഗത്തെത്തി. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here