മത്സ്യങ്ങളിൽ ഏറ്റവും രുചിയുള്ള മത്സ്യം തന്നെ ആണ് കരിമീൻ എന്ന് നിസംശയം പറയാം .കരിമീൻ കഴിച്ചവർക്ക് അതിന്റെ രുചി നാവിൽ നിന്ന് പോകാനും സാധ്യത ഇല്ല.മാർക്കറ്റിലും ഏറ്റവും വിലയുള്ള ഒരു മത്സ്യം ആണ് കരിമീൻ.അല്പം മിനക്കെട്ടാൽ കരി മീൻ കൃഷിയിലൂടെ വലിയ ലാഭം കൊയ്യാനും സാധിക്കും .വിപണിയിൽ ഏകദേശം 750 രൂപ ഒരു കിലോ കരിമീന്‍ വിലയുണ്ടാകും.അല്പം നല്ല പരിചരണം ഉണ്ടെങ്കിൽ കരിമീനിനെ കുളങ്ങളിലും മറ്റും സിമ്പിളായി വളർത്താൻ കഴിയും.ഒരു സെന്റ് സ്ഥലം ഉള്ള ആളാണ് എങ്കിൽ ഏകദേശം 100 കരിമീൻ വളർത്താൻ കഴിയും.
വളരെ ചെറിയ വിലയ്ക്ക് വളര്‍ത്താന്‍ ഉള്ള കരിമീൻ കുഞ്ഞുങ്ങളെ നമുക്ക് ലഭിക്കും .അല്പം പരിചരണവും ഭാഗ്യവും ഉണ്ടെങ്കിൽ എട്ടു മാസത്തിൽ വിളവെടുക്കാൻ കഴിയും .വിപണിയിൽ എത്തിക്കാനും വീട്ടാവശ്യത്തിനും കരിമീൻ വളർത്തുന്നവർ ഉണ്ട് .വിപണിയിൽ എത്തിക്കാൻ കരിമീൻ ഗ്രേഡ് ചെയ്തു വളർത്തുന്നതാണ് അത്യുത്തമം.മൂന്നു മാസം കഴിയുമ്പോൾ കേജ് സിസ്റ്റത്തിൽ കരിമീൻ വളർത്തണം .ഇ കാര്യങ്ങൾ വിശദമായി വീഡിയോ കണ്ടു മനസിലാക്കാന്‍ കഴിയും.ഇരുപതു ദിവസത്തിലധികം കഷ്ടപ്പെട്ടാണ് ഇത്രയും അധികം വിവരങ്ങൾ ഉൾക്കൊളിച്ചു വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
അത്യാവശ്യം മൂന്നു മുതൽ അഞ്ചടിയെങ്കിലും കുഴിക്ക് ആഴം ഉണ്ടായിരിക്കണം കരിമീൻ വളർത്താൻ .അടിയിലെ ചെളിയിൽ കുഴിയുണ്ടാക്കി ആണ് കരി മീൻ മുട്ടയിടുന്നത് .പ്രജനനകാലത്തു അഞ്ഞൂറ് മുതൽ എണ്ണൂറു വരെ കുഞ്ഞുങ്ങൾ ഉണ്ടാകും.ഏകദേശം 25 രൂപയാണ് കരിമീൻ കുഞ്ഞുങ്ങളുടെ വിപണി വില.കുളങ്ങളോ പാറ കുളങ്ങളോ ആണ് കരിമീന്‍ വളരാൻ അത്യുത്തമം.വെള്ളത്തിനോട് ഏറ്റവും അടുത്ത് വെള്ളത്തിന്റെ മാറ്റങ്ങളോട് നല്ല രീതിയിൽ പ്രതികരിക്കുന്ന മത്സ്യമാണ് ഇ കരിമീൻ .ഉപ്പു വെള്ളത്തിൽ ആണെങ്കിലും ശുദ്ധ ജലത്തിൽ ആണെങ്കിലും ജീവിക്കാൻ കഴിയുന്നത് കരിമീന്റെ വലിയ ഒരു പ്രത്യേകതയാണ് കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം ഷെയർ ചെയ്യാം