സമാധാനമായി താമസിക്കാൻ ആണ് ആളുകൾ സാധാരണ വീട് ഉണ്ടാക്കുന്നത് .എന്നാൽ അവിടെ പ്രശനങ്ങൾ മാത്രം ആണെങ്കിലോ ? അതെ അങ്ങനെ ആണ് ഇപ്പോൾ കാര്യങ്ങൾ വീട്ടിൽ എത്തിയാൽ സമാധാനം ഉണ്ടാകില്ല കാരണം മറ്റുള്ളവരുടെ മുൻപിൽ ആളാകാൻ എടുത്താൽ പൊങ്ങാത്ത തുക ലോൺഉം എടുത്തു വലിയ കൊട്ടാരം പോലെ ഉള്ള വീടുണ്ടാക്കി ഇപ്പോൾ ലോൺ അടയ്ക്കാനും നിവർത്തി ഇല്ല വീട്ടിൽ സമാധാനവും ഇല്ല.കുറച്ചെങ്കിലും മലയാളികളുടെ അവസ്ഥ ആണ് ഇത്.വീട് പണി തുടങ്ങുമ്പോൾ മുതൽ തീരുമ്പോൾ വരെ നാം ഉറപ്പായും അറിയണ്ട കാര്യങ്ങൾ ഉണ്ട്.പല തരം വിദേശ മോഡലുകൾ കാണുക ആ മോഡലുകൾ ചെയ്യുക അവസാനം കാലാവസ്ഥയ്ക്ക് അനുയോജ്യം ആകാതെ എച് വെച്ചാൽ മുഴച്ചിരിക്കും എന്ന് പറയും പോലെയും ആകും.
വീട് പണിയുമ്പോൾ ഇതൊന്നു ശ്രദ്ധിച്ചാൽ മലയാളി സ്ഥിരം ചെയ്യുന്ന തെറ്റുകൾ ആണ് നമുക്ക് ചിലവ് കുറയ്ക്കാം
കാർ പോർച് :കാർ വാങ്ങാത്തവരും കാർ പോർച്ചു ഉണ്ടാക്കുന്നത് കാണാം .ഒരു റൂം പണിയാനുള്ള സ്ഥലവും പണവും ആണ് അതിലൂടെ നാം നഷ്ടപ്പെടുത്തുന്നത് .ചിലവ് കുറഞ്ഞ രീതിയിൽ സ്ഥലം ഒരുപാട് നഷ്ടപ്പെടാതെ കാര് പോർച് പണിയാൻ ഉള്ള പല രീതികൾ ഇന്ന് ലഭ്യമാണ് .അതിനാൽ കാർപോർച്ചിനു വേണ്ടി സ്ഥലവും പണവും നഷ്ടപ്പെടുത്താതെ ഇരിക്കാൻ ശ്രദ്ധിക്കാം.
ഡിസൈൻ :ഡിസൈൻ മുതൽ തുടങ്ങുന്നു പിഴവുകൾ .നമുക്ക് ഒരു ആവശ്യവും ഇല്ലാത്ത സ്ഥലങ്ങൾ റൂമുകൾ മുതൽ തുടങ്ങുന്നു പിഴവുകൾ രണ്ടു റൂം ആവശ്യമുള്ളവർ അഞ്ച് റൂം പണിയുന്നു കാശും നഷ്ടം സ്ഥലവും നഷ്ടം.വീട് പണിയുമ്പോൾ നമുക്ക് ഒരു ഐഡിയ ഉണ്ടായിരിക്കുന്നത് ആണ് നല്ലത് .അത് മനസ്സിൽ വെച്ച് എഞ്ചിനിയറെ കണ്ടു പ്ലാൻ വരപ്പിക്കാം.
3 D :അനാവശ്യമായ ഒരു ചിലവ് ആണ് 3 D വരയ്ക്കുന്നത് എന്ന് പലരും പറയാറുണ്ട് വെറുതെ വീട് എങ്ങനെ ഇരിക്കും എന്ന് അറിയാൻ ഒരിക്കൽ ഒന്ന് കാണാൻ പലരും ചിലവാക്കുന്നത് അയ്യായിരം മുതൽ പതിനായിരം വരെ ആണ്.
പെര്ഗോള :വെയിൽ മാത്രം കൂടുതൽ ഉള്ള വിദേശ രാജ്യങ്ങളെ അനുകരിച്ചുള്ള വീട് ഡിസൈനിലെ പെർഗോള മലയാളി നെഞ്ചിലേറ്റിയിരിക്കുന്നു.ഭംഗിക്ക് വേണ്ടി ചെയ്യുന്നത് ഒടുവിൽ തലവേദന ഉണ്ടാക്കാറാണ് പതിവ്.വീട്ടിൽ എവിടെ നോക്കിയാലും പെർഗോള ആണ് .ഒരുകണക്കിന് പറഞ്ഞാൽ ഇതും കാശ് നഷ്ടം തന്നെ.
ബെഡ്റൂം :ആവശ്യത്തിൽ അധികം ബെഡ്റൂം ആണ് മലയാളി കാണിക്കുന്ന മറ്റൊരു മണ്ടത്തരവും ചിലവ് കൂട്ടുന്നതും .ഒരു ചെറിയ കുടുംബത്തിന് 3 ബെഡ്റൂം തന്നെ അധികം ആണ് .ആ സമയത്താണ് നാലും അഞ്ചും ബെഡ്റൂമുകൾ വെച്ച് ചിലവ് അധികമാക്കുന്നത്.
അടുക്കള :അടുക്കളയോട് ചേർന്ന് വർക്ക് ഏരിയ ചിലർക്ക് നിർബന്ധം ആണ് പക്ഷെ ഇ സ്ഥലത്തിന് ഒരു ഉപകാരവും ഇല്ലാതെ പോകുകയാണ് പതിവ് പ്രത്യേകിച്ച് ടൌൺ ഏരിയകളിൽ .കാരണം ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നവർക്ക് പുക അടുപ്പിന്റെ ആവശ്യവും ഇല്ല അവർ ഉപയോഗിക്കാറും ഇല്ല.
ടൈൽ : അത്യാവശ്യം നല്ല ക്വാളിറ്റി ഉള്ള ടൈലുകൾ മിതമായ നിരക്കിൽ നാട്ടിൽ ലഭ്യമാണ് ആഡംബരത്തിനു പോയി ഗ്രാനൈറ്റ് മറ്റും ഉപയോഗിച്ച് അധിക ബാധ്യത വരുത്തി വക്കുന്നത് ചിലർക്ക് പതിവാണ് .ശേഷം ഗ്രാനൈറ്റ് പോളിഷ് ചെയ്യാൻ മറ്റൊരു ലോൺ എടുക്കേണ്ടി വരുന്ന അവസ്ഥ.
ബാത്ത് റൂം ഫിറ്റിങ്സ് : ബാത്രൂം ഒരു ആവശ്യവും ഇല്ലാതെ ആഡംബര ഹോട്ടൽ പോലെ ക്രമീകരിച്ചു കാശു കളയുന്നവരെ കണ്ടിട്ടുണ്ട് .ഒരാവശ്യവും ഇല്ലാതെ ഇങ്ങനെ ചെയ്യുന്നതും .വീടിന്റെ മൂക്കിനും മൂലയിലും ലൈറ്റ് ഫിറ്റ് ചെയ്യുന്നവരും അധികമായി വരുന്നു .അവസാനം കറന്റ് ചാർജ് മാത്രം വരും പതിനായിരങ്ങൾ .
NB : ലോൺ എടുത്തും ചെറിയ എമൗണ്ട്നു വീട് പണിയുന്നവരും മാത്രം ഇത് ശ്രദ്ധിച്ചാൽ മതി