ആ ‘അമ്മ കാണാതെ ഞാന്‍ മറച്ചത് ജീപ്പിൻറെ ബമ്പറില്‍ ഇരുന്ന ആ പയ്യൻറെ കാല്‍മുട്ടിലെ അസ്ഥികള്‍ പൊടിഞ്ഞു ചേര്‍ന്ന മജ്ജയും മാംസവുമാണ് കുറിപ്പ്

0
525

ആരാണ് എഴുതിയത് എന്ന് അറിയില്ല പക്ഷെ ഇന്ന് നമ്മുടെ റോഡുകളിൽ സംഭവിക്കുന്നത് തന്നെ ആണ് സംഭവിക്കുന്നു എന്ന് മാത്രം അല്ല വീണ്ടും വീണ്ടും പല പ്രശനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു മാതാപിതാക്കളെ ഉൾപ്പെടെ .കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

സമയം വൈകുന്നേരം നാലുമണി.മൂന്നു കോളേജ്‌ പിള്ളേര്‍ ആണ്.ബൈക്ക്‌ പള്‍സര്‍ 150യോ യമഹയുടെ R1 ഓ ആണെന്ന് തോന്നുന്നു .നേരെ ചെന്ന് കയറിയത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിൻറെ മുന്‍ഭാഗത്ത്‌.എതിര്‍ വശത്തു നിന്ന് വരികയായിരുന്ന ഞങ്ങളുടെ കണ്മുന്നില്‍ മൂന്നുപേര്‍ പറക്കുന്ന കാഴ്ച.വണ്ടി ഓടിച്ചിരുന്ന ഞാന്‍ വണ്ടി സൈഡ് ആക്കി.ആളുകള്‍ അപ്പോഴേക്കും ഓടിക്കൂടിയിരുന്നു!ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റലിലേക്ക് അവരെ കൊണ്ടുപോയി. അവരുടെ പ്രാണവേദന കണ്ടവരില്‍ ഞാനും ഒരാള്‍ ദൃക്സാക്ഷി.

എനിക്ക് വണ്ടി ഓടിക്കുവാന്‍ എന്തോ ഒരു മടി പോലെ. ശരീരത്തിന് ആദ്യമായി ജീവിതത്തില്‍ ഒരു ഭയാനകദൃശ്യം കണ്ടതിൻറെ പെരുപ്പ്. ഒരു സോഡാ വാങ്ങിക്കുടിച്ചു കൊണ്ട് ഞാന്‍ ഒരു കടയില്‍ നിന്നു.SI യും നാലോ അഞ്ചോ പോലീസുകാരുടെ കൂടെ അവിടെയുണ്ട്.സമയം ഒരു മണിക്കൂറോളം മുന്നോട്ടു പോയി. മനസിനില്ലാത്ത വീര്യം ശരീരത്തിന് എങ്ങനെ കാണും. അല്‍പ്പസമയം കൂടി കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ അലമുറയിട്ടു കൊണ്ട് അവിടെ എത്തി. അവരാണ് ആ ബൈക്ക്‌ ഓടിച്ചയാളുടെ അമ്മ. അവര്‍ ഒരു ടീച്ചര്‍ ആണ്. അവൻറെ ഏഴാം വയസില്‍ അച്ഛന്‍ മരണപ്പെട്ടു. മകൻറെ നിര്‍ബന്ധം കാരണം വാങ്ങി നല്‍കിയതാണ് ആ ബൈക്ക്‌.അധികം ആയിട്ടുമില്ല.കഷ്ട്ടി ഒരാഴ്ച.

എസ് ഐ യോട് അവര്‍ നിര്‍ത്താതെ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. കുഴപ്പമൊന്നുമില്ല, ആശുപത്രിയില്‍ കൊണ്ടുപോയി, ചെറിയതായി പെയിന്റ് പോയതെയുള്ളൂ എന്നൊക്കെ ചിരിച്ചു കൊണ്ട് അദ്ദേഹം പറയുന്നുണ്ടായിരുന്നു. അവര്‍ കരച്ചില്‍ തെല്ലടക്കി ആശുപത്രിയിലേക്ക് യാത്രയായി.ആ SI എൻറെ അടുക്കലേക്ക് വന്നു. കടയില്‍ ഒരു സോഡാ പറഞ്ഞു. പിന്നീട് എന്നോട് എന്തോ രഹസ്യം പറയുന്നത് പോലെയും ആത്മരോഷം പ്രകടിപ്പിക്കുന്നത് പോലെയും പറഞ്ഞു.ആ പയ്യന്‍ മരിച്ചു പോയെടെയ്‌;

ആ ടീച്ചര്‍ കാണാതെ ഞാന്‍ മറച്ചു വെച്ചത് ജീപ്പിൻറെ ബമ്പറില്‍ ഇരുന്ന ആ പയ്യൻറെ കാല്‍മുട്ടിലെ അസ്ഥികള്‍ പൊടിഞ്ഞു ചേര്‍ന്ന മജ്ജയും മാംസവുമാണ്.പത്തു പൈസ പോലും ഇന്‍ഷുറന്‍സ്‌ കാശ് കിട്ടില്ല. അവനു ലൈസന്‍സ്‌ പോലും ഇല്ല എന്നാണു ടീച്ചര്‍ പറഞ്ഞത് എന്ന്”.ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ കുടിച്ചു തീര്‍ക്കാത്ത സോഡാ അദ്ദേഹം സെക്കന്റുകള്‍ കൊണ്ട് വിഴുങ്ങി പൈസ കൊടുത്ത് പോയപ്പോള്‍ എൻറെ മനസ്സില്‍ സ്പീഡ്‌ ഒരു ഹരമാക്കി വണ്ടി ഓടിച്ചു നടക്കുന്ന എൻറെ മരണവും അലമുറയിട്ടു കരയുന്ന എൻറെ അമ്മയുടെ ചിത്രവുമായിരുന്നു അശ്രദ്ധയും ഓവര്‍ സ്പീഡും ആണ് പല യുവത്വങ്ങളും റോഡില്‍ ചിന്നിച്ചിതറാന്‍ കാരണം.ആ മരണം കണ്ണീരില്‍ ആഴ്ത്തുന്നത് ആറ്റു നോറ്റ് വളര്‍ത്തിയ മാതാപിതക്കളെയാണ്.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here