ഒരമ്മയുടെ വേദനയാണ് മകന്റെ ഫോണിൽ നിന്നും കേട്ടാൽ അറക്കുന്ന സന്ദേശങ്ങൾ അതും സഹപാഠിയുടെ അമ്മക്ക് കുറിപ്പ്

0
448

എന്റെ മോൻ ഇങ്ങനെയൊക്കെ ചെയ്യുമെന്നു വിശ്വസിക്കാനാകുന്നില്ല,അവനെ ഞങ്ങൾ അത്രമാത്രം നന്നായിട്ടാണ് വളർത്തിയത്. എവിടെയാണ് തെറ്റുപറ്റിയതെന്നു മനസ്സിലാകുന്നില്ല”ഒരമ്മയുടെ വേദനയാണ്,മകന്റെ ഫോണിൽ നിന്നും കേട്ടാൽ അറക്കുന്ന സന്ദേശങ്ങൾ, അതും സഹപാഠിയുടെ അമ്മക്ക്,എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകനെ കുറിച്ചു അഭിമാനത്തോടെ വാ തോരാതെ സംസാരിച്ചിരുന്ന അവർക്കു താങ്ങാൻ കഴിയുമായിരുന്നില്ല മകന്റെ ചെയ്തികൾ. പരാതിയെ തുടർന്ന് പ്രശ്നം പരിഹരിച്ചെങ്കിലും, അവരുടെ മകന് യാതൊരു മനസ്താപവുമില്ലത്രേ നടന്ന സംഭവത്തിലോ സന്ദേശം അയച്ചതിനോ ഒന്നും അതാണവരെ വേദനിപ്പിച്ചതും ചിന്തിപ്പിച്ചതും.

കുട്ടികൾ വലുതാകുമ്പോൾ അവരുടേതായ മാറ്റങ്ങൾ സ്വാഭാവികം , ആൺകുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ നിയന്ത്രണം എത്ര മാത്രം ഫലവത്താകുമെന്നതാണ് വിഷയം.ലൈംഗികത പാപമാണ്, തെറ്റാണ് എന്നൊക്കെ കുട്ടികളോട് പറഞ്ഞു അവരെ നേർവഴിക്കു നയിച്ചിരുന്ന ആ കാലമല്ല ഇന്നിന്റേതു.സ്കൂളുകളിലും കോളേജുകളിലും മതിയായ ലൈംഗിക വിദ്യാഭാസവും, കൗൺസിലിംഗ് പോലുള്ളവയും തുടരുന്നു എന്നിരിക്കിലും, നമ്മുടെ കുട്ടികളുടെ ഈ പോക്ക് ഭീതിപ്പെടുത്തുന്നു. സ്വഭാവവൈകല്യങ്ങൾ കണ്ടിട്ടും ഇതൊക്കെ പ്രായത്തിന്റെയെല്ലേ അവന്റെ അപ്പൻ ഇതിനപ്പുറമായിരുന്നു എന്നൊക്കെ വിചാരിച്ചു കണ്ണടച്ച് ഇരുട്ടാക്കല്ലേ നിങ്ങൾ.

മകന്റെ ഫോണിൽ കുടുംബത്തിലെ സ്ത്രീകളുടെ ചിത്രങ്ങൾ കണ്ടു ഞെട്ടിയ അമ്മയുടെ വേദന ഇതാണ്,മാഡം,എന്റെ ചേച്ചിയുടെ മകളുടെ പടം, സാരീ അങ്ങോടൊന്നു മാറികിടന്നപ്പോ വല്ലോമായിരിക്കണം അവൻ ഈ തെമ്മാടിത്തരം കാണിച്ചത്, ആ മോളുടെ വയറിന്റെ പടം പിടിച്ചു വച്ചിരിക്കുന്നു, അതും ഈ കൊച്ചുപ്രായത്തിൽ, ഞാൻ ആരോട് പറയാനാ, അവന്റെ അച്ഛനോട് പറഞ്ഞപ്പോൾ അതൊക്കെ ഈ പ്രായത്തിന്റേതാണ് പോലും, എനിക്ക് സമാധാനിക്കാൻ കഴിയുന്നില്ല”.

ഇതുപോലെ എത്രയെത്ര സംഭവങ്ങൾ,കുട്ടികളുടെ മാനസിക വളർച്ചയിൽ സമൂഹത്തിന്റെ പങ്കു ഏറെയാണ്.ഇതിനിടയിൽ മാതാപിതാക്കന്മാർ എന്തു ചെയ്യുമെന്നല്ലേ!ജനിച്ചു വീഴുമ്പോഴേ തിരക്കുകളിൽ കുഞ്ഞുങ്ങളുടെ കയ്യിൽ സ്മാർട്ഫോൺ സ്ഥാനം പിടിക്കും എന്തിനും ഏതിനും പിന്നങ്ങോട്:അപ്പനും അമ്മയ്ക്കും ശെരിയും തെറ്റും പറഞ്ഞു കൊടുക്കാൻ സമയമില്ല. അറിവ് നേടാൻ കുട്ടികൾ സമീപിക്കുന്ന ‘വല്യേച്ചിമാരും’ ‘വല്യേട്ടന്മാരും’ പറഞ്ഞു കൊടുക്കുന്ന ഭാരിച്ച പുത്തനറിവുമായി യാത്ര തുടരുന്ന പല കുട്ടികളും എത്തിച്ചേരുന്നത് ഭീതികരമായ അവസ്ഥകളിലേക്കെന്നു മാത്രം.

രക്ഷപ്പെടാനാകാതെ ചിലന്തിവലക്കുള്ളിൽ അകപ്പെട്ട ഇരയുടേതായിരിക്കും പലരുടെയും മനസ്സ്. മയക്കുമരുന്നിനെക്കാളും വല്യ ലഹരിയായി മാറുന്ന പോൺ വീഡിയോകളിൽ നിന്നും മതിയാവാതെ കുടുംബബന്ധങ്ങൾ പോലും മറക്കും ഇത്തരക്കാർ.മാനസികവിദഗ്ധരുടെ ശെരിയായ സമീപനത്തിലൂടെ ഈ കുട്ടികളെ നമുക്ക് രക്ഷപ്പെടുത്താൻ കഴിയും അതിനു മാതാപിതാക്കൾ ജാഗരൂഗരായിരിക്കണം.

ശാസിച്ചിട്ടോ തല്ലിയിട്ടോ ഒന്നും കുട്ടികളെ വരുതിയിലാക്കാൻ കഴിയില്ല. അഞ്ചു വയസ്സുകാരൻ അപ്പനോട് “അപ്പാ ഞാൻ എവിടെ നിന്നാ വന്നേ അമ്മയുടെ വയറ്റിൽ നിന്നോ അല്ലെങ്കിൽ ദൈവം തന്നതാണ് നിന്നെയെന്നോ പോലുള്ള ഉത്തരം നൽകേണ്ടതിനു പകരം ജീവശാസ്ത്രം മുഴുവനായി അഞ്ചു വയസ്സുകാരനോട് പറഞ്ഞാൽ എങ്ങനെയിരിക്കും. വികലമാക്കപ്പെട്ട മനസ്സാകും തുടർന്നങ്ങോട് ആ കുഞ്ഞിന്റേതു.ഇന്നിന്റെ കാലത്തു, നമ്മുടെ കുഞ്ഞുങ്ങളും അഞ്ചു വയസ്സിൽ ജീവശാസ്ത്രം മൊത്തത്തിൽ വിഴുങ്ങിയ അവസ്ഥയിലാണ്. നേർവഴിയിലേക്ക് നയിക്കേണ്ടവർ കാണാത്ത ഭാവം നടിച്ചാൽ നഷ്ടപ്പെടുന്നത് ഭാവിതലമുറയെയാണ്.

Dr.Anuja Joseph
Assistant Professor
Trivandrum.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here