ഇവിടെ ഇന്ന് കാണുന്ന ഇ റിക്ഷയിൽ സഞ്ചരിക്കുന്ന വ്യക്തി നിങ്ങളിൽ പലർക്കും പോലെ എനിക്കും അറിയില്ലാരുന്നു .കൂടുതൽ വായിച്ചപ്പോൾ മനസിലാക്കിയ കാര്യങ്ങൾ .ഇത് ഗോവിന്ദ് ജെസ്വാൾ IAS തന്റെ പരിശ്രമം കൊണ്ട് ഒരുപാട് കഷ്ടപ്പാടിൽ നിന്ന് ഉയർന്നു വന്ന ഒരു മനുഷ്യൻ.സിവിൽ സർവീസ് പരീക്ഷയിൽ ഇദ്ദേഹം നേടിയത് നാല്പത്തെട്ടാമത്തെ റാങ്ക് ആണ്.ഇദ്ദേഹത്തിന്റെ സ്വദേശം വാരണാസിയിൽ.നമുക്ക് ഒരുപാട് പഠിക്കാനുണ്ട് ഇദ്ദേഹത്തിന്റെ ജീവികത്തിൽ നിന്ന്.
ഇ റിക്ഷയിൽ ഇരിക്കുന്ന റിക്ഷാക്കാരൻ ആരെന്നു നിങ്ങൾക്ക് സംശയം ഉണ്ടാകും .ഇത് ഗോവിന്ദ് ജെസ്വാൾ IAS ന്റെ അച്ഛൻ ആണ് .ഇ അച്ഛന്റെ ഏറ്റവും വല്യ ആഗ്രഹം ആണ് ഇ മകൻ നിറവേറ്റിയത് .ഇ ചെറിയ ജീവിത യാത്രയിൽ കഷ്ടപ്പെട്ട് റിക്ഷ ചവിട്ടി മകനെ പഠിപ്പിച്ചു അവൻ സ്വപ്നം കണ്ട ഏറ്റവും ഉയരത്തിലേക്ക് എത്തിച്ച ഇ അച്ഛൻ.ഗോവിന്ദ് ഒരു റിക്ഷാക്കാരന്റെ മകനാണ്.ഒന്നും ഇല്ലാത്ത അവസ്ഥയിൽ നിന്ന് കഠിനാധ്വാനം കൊണ്ട് പറന്നുയർന്ന ഇ അച്ഛനും മകനും നമ്മുടെ കുട്ടികൾക്ക് ഒരു പാഠം ആകട്ടെ.