വളരെ ഈസി ആയി കോഴി കുഞ്ഞിനെ അട വെച്ചിറക്കാൻ വീട്ടിൽ എങ്ങനെ ഒരു ഇൻക്യുബേറ്റർ ഉണ്ടാക്കാം എന്ന് നോക്കാം.ഹോം മെയ്ഡ് ഇൻക്യൂബേറ്റർ ഉണ്ടാക്കും മുൻപ് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടെ ഉണ്ട് അത് നാം ആദ്യം മനസിലാക്കണം.നമ്മുക് അറിയാം കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും കോഴി വളർത്തുന്നവർ ആണ് .കുഞ്ഞുങ്ങൾക്ക് ഒരു മുട്ട കഴിക്കണം എങ്കിൽ കടയിൽ നിന്ന് വാങ്ങാൻ ആരും ആഗ്രഹിക്കുന്നില്ല .അതിനായി പല തരത്തിൽ പല ഇനത്തിൽ ഉള്ള കോഴികൾ ആണ് എല്ലാരും വളർത്തുന്നത് .പക്ഷെ നാടൻ കോഴി മുട്ട കിട്ടാൻ ഇല്ലാത്ത അവസ്ഥ ആണിപ്പോൾ .അതുകൊണ്ടു കോഴി വളർത്തുമ്പോൾ നാം ആദ്യം ശ്രദ്ധിക്കേണ്ടത് നാടൻ വളർത്താൻ ആണ്.
വീട്ടിൽ ഇൻവെർട്ടർ ഉള്ള ആളുകൾക്ക് ഇത് ഈസി ആയി ചെയ്യാൻ കഴിയും കാരണം ഇൻവെർട്ടർ ഇല്ല എങ്കിൽ കറന്റ് ഒരുപക്ഷെ പോയാൽ മുട്ട വിരിഞ്ഞില്ല എന്ന് വരാം .നാം കൊടുക്കുമ്പോൾ ഒരു സ്റ്റെബിലൈസർ കൂടെ ഉണ്ടങ്കിൽ ഉറപ്പായും നമ്മൾ ചെയ്യുന്നത് വിജയകരം ആകും.കാർബോർഡ് ബോക്സ് തെര്‍മോക്കോള്‍ എന്നിവ ആണ് ഉറപ്പായും വേണ്ട കാര്യങ്ങൾ അത് വിശദമായി തന്നെ ഇ വിഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.
ഇനി ആവശ്യമായ സാധനങ്ങൾ വിശദമായി പറഞ്ഞു തരാം .ആദ്യമായി വേണ്ടത് ഒരു ടെമ്പറേച്ചർ കൺട്രോളർ .ഓൺലൈൻ വാങ്ങാൻ ലഭിക്കും ഞാൻ 630 രൂപയ്ക്കാണ് വാങ്ങിയത് .വിഡിയോയിൽ കാണുന്നത് തന്നെ വാങ്ങാൻ ശ്രമിക്കുക.വിഡിയോയിൽ കാണുന്ന രീതിയിൽ ടെമ്പറേച്ചർ കൺട്രോളർ ഈസി ആയി സെറ്റ് ചെയ്യാൻ കഴിയും.അടുത്ത് വേണ്ടത് ഒരു 12 വോൾട്ട് ഉള്ള DC ഫാൻ .ഏകദേശം 80 രൂപയ്ക്ക് നമുക്ക് ഇത് വാങ്ങാൻ കഴിയും .ശേഷം വീഡിയോ കാണുന്നത് പോലെ തെര്‍മോക്കോള്‍ ഉപയോഗിച്ച് ബോക്സ് ചെയ്തെടുക്കാം.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം കൂടുതൽ ആളുകളിലേക്ക് എത്തിക്കാം