മുടി ഇടതൂർന്നു വളരാൻ ആഗ്രഹിക്കാത്തവർ ഇല്ല .കൂടുതൽ അര്ഹിക്കുന്നത് പെൺകുട്ടികളും.സൗന്ദര്യം അതിന്റെ പൂർണ്ണതയിൽ എത്താൻ മുടി വഹിക്കുന്ന പങ്ക് ചെറുതല്ല എന്ന് തന്നെ പറയാൻ കഴിയും.പല പല പുതിയ വസ്തുക്കൾ പരീക്ഷിച്ചു മടുത്തവർ ആണ് നാം മുടിയുടെ കാര്യത്തിൽ.ചിലതു നാം ആഗ്രഹിച്ച ഫലം തരുമ്പോൾ ചിലതു കാശ് പോകാൻ കാരണം ആകും.പക്ഷെ നമ്മുടെ പ്രകൃതി തന്നെ തരുന്ന ഒരുപാട് വസ്തുക്കൾ മുടിക്ക് ഭംഗിക്ക് കാരണം ആകും .മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് പോലെ അത് ആരും ഉപയോഗിക്കാറില്ല എന്ന് പറയാം.ഇന്നിവിടെ പരിചയപ്പെടുന്നത് മുടിക്ക് വേണ്ടി കഞ്ഞി വെള്ളം എങ്ങനെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാം എന്നുള്ളതാണ്.
ആദ്യമായി കഞ്ഞി വെള്ളം ഉപയോഗിക്കുന്നതിനു മുൻപേ പറയാൻ ഉള്ളത് ഇത് നേരിട്ട് തലയിലേക്ക് എടുത്തു പ്രയോഗിക്കാതെ ഇരിക്കുക.അങ്ങനെ ഉപയോഗിക്കുന്നത് നല്ലതല്ല എന്ന് മാത്രം അല്ല പല പ്രശ്നങ്ങൾ മുടിയിൽ നേരിടേണ്ടി വരും.നേരിട്ട് ഉപയോഗിച്ചാൽ മുടി പൊഴിയാനും മുടി പൊട്ടി പോകാനും കാരണമായി .അതുകൊണ്ടു ഞാൻ ഉപയോഗിക്കുന്നത് തലേ ദിവസത്തെ പുളിച്ച കഞ്ഞി വെള്ളത്തിൽ രണ്ടു മൂന്നു സ്പൂൺ തേങ്ങാ പാൽ മിക്സ് ചെയ്താണ്.അതിന്റെ കൂടെ ഞാൻ കുറച്ചു ഇഞ്ചിയുടെ നീരും ഉപയോഗിക്കാറുണ്ട്. സിമ്പിളായി എല്ലാ വീട്ടമ്മമാർക്കും ഇത് ഉപയോഗിക്കാൻ കഴിയും .തേങ്ങാ പാലിന്റെ ഗുണങ്ങൾ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാം.ഇതിൽ ഉപയോഗിക്കുന്ന ഇഞ്ചി താരൻ പോകാനും മറ്റും പതിവായി പണ്ടുള്ളവർ ഉപയോഗിച്ചിരുന്നതാണ്.
പേൻ പോകാനും മണത്തിനും എല്ലാം ഇഞ്ചിയുടെ ഈ നീര് സഹായിക്കും .തല മുഴുവനായി കഴുകി എടുക്കുന്ന ഒരു ക്ളീനിങ് മെത്തേഡ് ആയി ഇത് നിങ്ങൾക്ക് വീട്ടിൽ ഉപയോഗിക്കാവുന്നതാണ് .പലർക്കും പല രീതിയിൽ ആകും ഇതിന്റെ ഗുണങ്ങൾ ലഭിക്കുക.തലയിൽ എണ്ണ തൊട്ടു പരട്ടി വേണം ഇത് ചെയ്യാൻ.തലയിൽ ഷാംപൂ ഉപയോഗിക്കാൻ ഇഷ്ടമില്ലാത്തവർക്കും ഇത് തല ക്ളീൻ ചെയ്യാൻ ഉപയോഗിക്കാം.ക്ളീനിംഗിനായി ഉപയോഗിക്കുമ്പോൾ കൂടുതൽ എന്ന പറാട്ടതിരിക്കാൻ ശ്രദ്ധിക്കുക.കൂടുതൽ കാര്യങ്ങളും തേങ്ങാപ്പാലും ഇഞ്ചി നീരും ഞാൻ ആഡ് ചെയ്യുന്ന രീതിയും വീഡിയോ കണ്ടു മനസിലാക്കിക്കോളൂ മറ്റുള്ളവരിലേക്ക് എത്തിക്കാം.