ബ്രഡ് വാങ്ങാൻ ഇനി കടയിൽ പോകേണ്ട വീട്ടമ്മമാർക്ക് പഞ്ഞി പോലുള്ള ബ്രഡ് സിമ്പിളായി ഉണ്ടാക്കാൻ ഒരേ ഒരു വഴി ഇതാ

0
766

ഒരു യാത്ര പോകണം എങ്കിലോ അല്ലെങ്കിൽ ഓഫീസിൽ നേരത്തെ പോകണം എങ്കിലോ വീട്ടമ്മമാർ വീട്ടിൽ സിമ്പിളായി മക്കൾക്ക് കൊടുക്കുന്ന ഒന്നാണ് ബ്രഡ് ജാമ് അല്ലെങ്കിൽ ബ്രെഡിന്റെ കൂടെ മറ്റു കറികൾ.എന്നാൽ എല്ലാ വീട്ടമ്മമാരും ബ്രഡ് കടയിൽ നിന്ന് വാങ്ങുന്നതാണ് പതിവ്.കാരണം അതാണ് സിംപിൾ .പക്ഷെ അതിൽ എങ്ങനെ ഉണ്ടാക്കുന്നു എന്നോ കേടാകാതിരിക്കാൻ കെമിക്കൽ ചേർക്കുന്നു എന്നോ നമുക്ക് അറിയില്ല .അതിനാൽ ഇന്ന് നല്ല കിടിലം പഞ്ഞി പോലെ ഇരിക്കുന്ന ബ്രഡ് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് വീഡിയോയിൽ കാണാം.ഇതൊരു സിംപിൾ റെസിപ്പി ആണ് ഇഷ്ടപ്പെട്ടാണ് മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കണം.

ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ആദ്യം ആവശ്യമായ സാധനങ്ങൾ രണ്ടര കപ്പ് മൈദ.പാൽ പൊടി മൂന്നു ടേബിൾ സ്പൂൺ .മൂന്നു ടേബിൾ സ്പൂൺ പഞ്ചസാര യീസ്റ്റ് ഉപ്പ് എന്നിവ ആവശ്യത്തിന് .ഒരു കപ്പ് ചൂട് വെള്ളം .എണ്ണ ബ്രഡ് ഉണ്ടാക്കാൻ ഉള്ള ടിൻ .ഇത്രയും കാര്യമാണ് ആവശ്യം ഉള്ളത് . ഇതെല്ലാരുടേയും വീട്ടിൽ സുലഭമായുള്ള കാര്യങ്ങൾ മാത്രം ആണ് .അതിനാൽ ഉണ്ടാക്കാൻ വല്യ കഷ്ടപ്പാടില്ല എന്ന് തന്നെ പറയാൻ കഴിയും.

ഇനി ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം ,ആദ്യമായി എടുത്തുവെച്ചിരിക്കുന്ന മൈദയിൽ പാൽപ്പൊടി ചേർത്ത് കൊടുക്കാം .അതിലേക്ക് പഞ്ചസാര ഉപ്പും യീസ്റ്റ്ഉം ഇടാം .ശേഷം ഇതെല്ലം കൈ ഉപയോഗിച്ച് നല്ല പോലെ മിക്സ് ചെയ്തു എടുക്കാം.എല്ലാം മിക്സ് ചെയ്ത ശേഷം ഇതിലേക്ക് നമ്മൾ എടുത്ത് വെച്ചിരിക്കുന്ന ചൂട് വെള്ളം ഒഴിച്ച് കൊടുക്കാം.ശ്രദ്ധിക്കുക ചൂട് വെള്ളം കുറച്ചു കുറച്ചു ഒഴിച്ച് കൊടുത്താണ് നല്ല പോലെ മിക്സ് ചെയ്തു എടുക്കേണ്ടത് .വിഡിയോയിൽ കാണുന്ന രീതിയിൽ കുഴച്ചെടുക്കാം.ശേഷം പൊറോട്ട ഒക്കെ അടിക്കുന്ന പോലെ ഇ മൈദ കുഴച്ചെടുക്കണം.

എത്രത്തോളം കുഴയ്ക്കുന്നോ അത്രത്തോളം നമ്മുടെ മാവ് സോഫ്റ്റ് ആയി കിട്ടും.അത് പോലെ നമ്മുടെ ബ്രെഡും സോഫ്റ്റ് ആയി ലഭിക്കും.ഓയിൽ ഒഴിച്ച് ഒട്ടൽ ഒക്കെ മാറും വരെ കുഴച്ചു എടുക്കാം.ഏകദേശം മുപ്പതു മിനിറ്റോളം ഇ രീതിയിൽ കുഴച്ചെടുക്കാം.ശേഷം വിഡിയോയിൽ കാണുന്ന രീതിയിൽ ചെയ്തെടുക്കാം .ഇ രീതിയിൽ സോഫ്റ്റ് ബ്രഡ് വീട്ടിൽ നിങ്ങൾക്കും സിമ്പിളായി ഉണ്ടാക്കാം .

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here