വീട്ടിൽ രാത്രി ബാക്കി വരുന്ന ചോറ് കളയരുത് ആ ചോറ് വെച്ച് ഇങ്ങനൊരു ഉപയോഗം ആർക്കും അറിയില്ല

0
3716

വീട്ടിൽ ദിവസവും വെക്കുന്ന ചോറ് ബാക്കി വരുന്നു എന്ന് പരാതി ഇല്ലാത്ത വീട്ടമ്മമാർ ഉണ്ടാകില്ല .പതിവായി എല്ലാ വീട്ടിലും സംഭവിക്കുന്ന ഒരു പ്രശനം തന്നെ ആണ് ഇത്.ഒരു ദിവസം കുറച്ചു അരി കുറച്ചു ഇട്ടു ചോറ് വെച്ചാൽ അന്ന് എല്ലാവര്ക്കും ഭയങ്കര വിഷപ്പായിരിക്കും എന്നും വീട്ടമ്മമാർ പറയാറുണ്ട്.എന്നിരുന്നാലും ചോറ് ബാക്കി വരുന്നത് ഫ്രിഡ്ജിൽ വെക്കാൻ ഇഷ്ടപ്പെടാത്തവർ ആണ് എല്ലാവരും .അങ്ങനെ ഉള്ളവർക്ക് ഇ ബാക്കി ചോറ് കൊണ്ട് സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ഇടിയപ്പം ഉണ്ടാക്കുന്നതിനെ പറ്റി ആണ് ഇന്നത്തെ വീഡിയോ.

എങ്ങനെ ഇ ഇടിയപ്പം തയാറാക്കാം എന്ന് നോക്കാം തലേ ദിവസം ബാക്കി വന്ന ചോർ മുഴുവൻ ബാച്ച് ബാച്ചായി ഒരു മിക്സിയിലേക്ക് ഇടുക .ശേഷം മൂന്നു ടേബിൾ സ്പൂൺ വെള്ളം ഒഴിക്കുക ശേഷം വിഡിയോയിൽ കാണുന്ന രീത്യിൽ മാത്രം അരച്ച് എടുക്കുക.മഷി പോലെ ആരഞ്ഞു കിട്ടും നമുക്ക് ഇത് പോലെ.വെള്ളം കൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.ശേഷം അരിപ്പൊടി നമ്മൾ അരച്ചെടുത്ത അരിയിലേക്ക് മിക്സ് ചെയ്യുക.പാകത്തിന് ഇതിലേക്ക് ഉപ്പും ചേർക്കാം.

ഇനി സാധാരണ നാം വീട്ടിൽ ഇടിയപ്പത്തിന് മാവ് കുഴയ്ക്കുന്ന പോലെ കുഴച്ചെടുക്കുക.ലൂസ് ആയി ഇരുന്നാൽ ആവശ്യത്തിന് അരിപ്പൊടിയും വെള്ളവും ചേർത്ത് കുഴച്ചെടുക്കാം ശേഷം കുറച്ചു എണ്ണയൊ നെയ്യോ മിക്സ് ചെയ്തു എടുക്കാം .ചൂട് വെള്ളം ഒന്നും ഒഴിക്കാതെ ഇ രീതിയിൽ മാവ് സോഫ്റ്റ് ആയി നമുക്ക് ലഭിക്കും.ശേഷം വിഡിയോയിൽ കാണുന്നത് പോലെ ചെയ്തു എടുക്കാം.ശേഷം നാം വീട്ടിൽ ഇടിയപ്പം ഉണ്ടാക്കുന്ന സേവനാഴിയിലേക്ക് മാവ് നിറച്ചു ഇത് പൊളിച്ചെയ്തു എടുക്കാം.വളരെ പെട്ടെന്ന് തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാക്കി കൊടുക്കാനും അവർ കൂടുതൽ ഇഷ്ടപ്പെടാന് സാധ്യത ഉള്ള ഒന്നാണ് ഇത് എന്ന് പറയാം.കൂടാതെ ബാക്കി വന്ന ചോറ് വെറുതെ പറമ്പിൽ കളഞ്ഞു എന്നോരുവിഷമവും ഇങ്ങനെ ചെയ്തു എടുത്താൽ ഉണ്ടാകുകയും ഇല്ല. വീഡിയോ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് വീട്ടമ്മമാരിലേക്ക് എത്തിക്കാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here