ഒരു കെമിക്കലും വേണ്ട പച്ചമുളക് മാസങ്ങളോളം കേടു വരാതെ വീട്ടിൽ വെക്കാം

0
1866

ഇന്ന് ഞാൻ ഒരു ടിപ്പ് ആയിട്ട് ആണ് വന്നു ഇരിക്കുന്നത്. നമ്മൾ ഒക്കെ ലോക്കഡോൺ ആയപ്പോൾ തൊട്ടു പച്ചക്കറികൾ ഒന്നും തന്നെ കിട്ടാനില്ല. അത് കൊണ്ട് തന്നെ എല്ലാവരും കിട്ടുന്ന പച്ചക്കറികൾ എല്ലാം തന്നെ വാങ്ങി കൂട്ടുക ആണ്. ഇതിൽ പച്ചമുളകും പെടും. എന്നാൽ പച്ചമുളക് ഒന്നോ രണ്ടോ ആഴ്ചക്കു ഉള്ളിൽ തന്നെ കേടായി തുടങ്ങുന്നത് ഓരോ വീട്ടമ്മമാരേം വിഷമിപ്പിക്കുന്ന ഒരു കാര്യം ആണ്. അത് കൊണ്ട് തന്നെ ഇന്ന് ഞാൻ നിങ്ങള്ക്ക് പറഞ്ഞു തരാൻ പോകുന്നത് ഒരുപാടു നാൾ കേടു കൂടാതെ പച്ചമുളക് സൂക്ഷിക്കുന്ന രീതിയാണ്.

അതിനു വേണ്ടി നമ്മൾ സൂക്ഷിക്കുവാൻ ആയിട്ട് വിചാരിക്കുന്ന പച്ചമുളക് ആദ്യം നല്ല വൃത്തിയായി കഴുകുക (ഞാൻ ഇന്ന് ഇവിടെ എടുത്തിരിക്കുന്നത് ഇരുന്നൂറ്റി അൻപതു ഗ്രാമ പച്ചമുളക് ആണ്). അതിനു ശേഷം വെയിലത്ത് വെച്ചു നന്നായി ഉണങ്ങുക. അതിനു സൗകര്യം ഇല്ലെങ്കിൽ ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ചോ അല്ലെങ്കിൽ നന്നായി ഉണങ്ങിയ തുണി ഉപയോഗിച്ചോ നന്നായി ഉണക്കിയെടുക്കുക. ഒട്ടും തന്നെ ഈർപ്പം ഉണ്ടാവാൻ പാടില്ല അത് പ്രത്യേകം ശ്രദ്ധിക്കുക. അതിനു ശേഷം അതിന്റെ ഞെട് ഓടിച്ചു മാറ്റുക. പിന്നീട് ഒരു വായു സഞ്ചാരം ഇല്ലാത്ത ഒരു കുപ്പിയിൽ ഈ പച്ചമുളക് ഇട്ടു നന്നായി അടച്ചു വെക്കുക. അതിനു ശേഷം ഫ്രിഡ്‌ജിൽ സൂക്ഷിക്കുക. ആവശ്യാനുസരണം ഫ്രിഡ്‌ജിൽ നിന്ന് എടുത്തു ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ എത്ര നാൾ വരെ വേണമെങ്കിലും നമ്മുക് പച്ചമുളക് കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും.

വിശധികാരണം എല്ലാവര്ക്കും ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു..എന്തെങ്കിലും സംശയം നിങ്ങള്ക്ക് ഉണ്ടെങ്കിൽ താഴെ കാണുന്ന വീഡിയോ കാണുക.വീഡിയോ ഇഷ്ടം ആയാൽ എന്റെ അച്ചാമ്മക്കുട്ടിയുടെ അടുക്കള അഥവാ അച്ചമ്മാസ് കിച്ചൻ എന്ന എന്റെ ചാനൽ ലൈക് ചെയുക..ഷെയർ ചെയുക.സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ നന്ദി

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here