പെൺപൂവ്‌ വിരിയാൻ കിച്ചൻ വേസ്റ്റിൽ ഉറപ്പായും ചേർത്ത് കൊടുക്കേണ്ടത്

0
1361

നാം വീട്ടിൽ നട്ടു വളർത്തുന്ന എല്ലാ ചെടികളും നല്ല ആരോഗ്യത്തോടെയും നല്ല ശേഷിയോടെയും വളരണം എന്ന് കായ്‌ഫലം തരണം എന്നും പൂക്കണം എന്നും ആഗ്രഹിക്കുന്നവർ ആണ് നമ്മൾ.അതിനു കാരണം നാം അത്രമാത്രം ഇതെല്ലാം ഇഷ്ടപ്പെടുന്നത് കൊണ്ടും അത് പോലെ തന്നെ ഇപ്പൊ വിഷമില്ലാത്ത പച്ചക്കറികൾ കൃഷി ചെയ്തു കഴിക്കാമല്ലോ എന്നും ആലോചിച്ചാണ്.അങ്ങനെ കൃഷിക്കും നമ്മുടെ ചെടികൾക്കും പൂക്കാനും കായ്ക്കാനും പറ്റിയ ഒരു ലായനി ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.ഇ ചെയ്യുന്നതിലൂടെ നമ്മുടെ കിച്ചൻ വേസ്റ്റിന്റെ സംസ്കരണവും സാധ്യമാകും.വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇ വളം ഉപയോഗിക്കുന്നതിലൂടെ ഫലഫൂഷ്ട്ടി ഉണ്ടാകാൻ കാരണമാകും .ഇഷ്ട്ടപ്പെട്ടാൽ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാം.

ഇത് എങ്ങനെ ആണ് ചെയ്യേണ്ടത് എന്ന് നോക്കാം ആദ്യമായി നമ്മുടെ ഒരു ദിവസം വന്ന കിച്ചൻ വേസ്റ്റ് എടുക്കുക.ശേഷം ചായ ഇട്ട പിണ്ടി എടുക്കുക മധുരം ഇടാത്തത് വേണം എടുക്കാൻ.പിന്നെ കുറച്ചു മുട്ട തോട് എടുക്കുക .ഇതെല്ലം ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക .ശേഷം ഇത് നന്നായി അടിച്ചെടുക്കുക.വീഡിയോ കാണുന്ന രീതിയിൽ പൾപ്പ് രൂപത്തിൽ ലഭിക്കും അടിച്ചെടുത്തത്.ഇതിലേക്ക് നമ്മൾ ചെയ്യേണ്ടത് വീട്ടിൽ പാൽ ഉറ ഒഴിച്ച് എടുത്ത ശേഷം ആ കുപ്പിയിൽ അവസാനം വരുന്ന പൾപ്പ് നമ്മൾ മിക്സിയിൽ അടിച്ചു വെച്ച കിച്ചൻ വേസ്റ്റ് ലായനിയിലേക്ക് മിക്സ് ചെയ്യുക.

അടുത്തതായി ചെയ്യണ്ടത് സബോളയുടെ മുകളിൽ ഉള്ള കട്ടിയുള്ള ഭാഗം വിഡിയോയിൽ കാണുന്ന രീതിയിൽ ചുരണ്ടി എടുക്കുക.ശേഷം ഇ അടിച്ചു വെച്ച ലായനിയിലേക്ക് ഇടാം.ഇത് ഒരു അരിപ്പ ഉപയോഗിച്ച് നല്ല രീതിയിൽ അരിച്ചു എടുക്കാം.എങ്കിൽ മാത്രമേ ഇത് ചെടികൾ ഒക്കെ പെട്ടെന്ന് തഴച്ചു വളരാൻ സഹായിക്കൂ.അരിച്ചെടുത്ത ജ്യൂസ് ഏകദേശം ഒരു കപ്പാണ് കിട്ടിയിട്ടുണ്ടാകുക .ആ കപ്പ് ഒരു ബക്കറ്റിലേക്ക് ഒഴിക്കുക ശേഷം ഒരു കപ്പ് അരിച്ചെടുത്ത ജ്യൂസിന് പത്തു കപ്പ് വെള്ളം എന്ന രീതിക്ക് വെള്ളം ബക്കറ്റിലേക്ക് ഒഴിച്ച് കൊടുക്കുക.ഇത് നാം നട്ടുവളർത്തുന്ന ചെടികളിലേക്ക് പകർന്നാൽ ചെടികൾക്ക് നല്ല ബലവും കായ്‌ഫലവും വളർച്ചയും ഉണ്ടാകും എന്ന് നമുക്ക് മനസിലാക്കാൻ കഴിയും.വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് എത്തിക്കാം

SHARE

LEAVE A REPLY

Please enter your comment!
Please enter your name here