സാധാരണ എല്ലാവരും റേഷൻ കടയിൽ നിന്ന് റേഷൻ അരി വാങ്ങാറുണ്ട് .പലരും പല ഉപയോഗങ്ങൾക്കാണ് റേഷനരി വാങ്ങുക.ചിലർ കല്ലും മണ്ണും കൂടുതൽ അഴുക്കും ഉണ്ടെന്നു പറഞ്ഞു റേഷനരി വാങ്ങാറില്ല .പക്ഷെ എല്ലാവരും ഓർക്കണം ഇത് സർക്കാർ നമുക്ക് തരുന്ന വലിയ ഒരു ആനുകൂല്യമാണ് നമ്മുടെ അവകാശമാണ്.പണ്ടൊക്കെ റേഷനരി കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ റേഷനരി വളരെ അധികം നല്ലതാണു .ചോറുണ്ടാക്കാനും മറ്റും ഇന്ന് റേഷനരി ആണ് ഉപയോഗിക്കുന്നത് .ഇന്ന് ഇവിടെ റേഷനരി ഉപയോഗിച്ച് എങ്ങനെ ഒരു കിടിലം ഫ്രയിഡ് റൈസ് ഉണ്ടാക്കാം എന്ന് സിമ്പിളായി നോക്കാം .തീർച്ചയായും നിങ്ങൾ ഇത് പരീക്ഷിക്കണം എല്ലാവര്ക്കും ഇഷ്ടപ്പെടും.
ആദ്യം റേഷൻ അരിയിലെ കറുപ്പ് കളഞ്ഞു നന്നായി കഴുകി എടുക്കണം .നന്നായി എന്ന് പറഞ്ഞാൽ നല്ല പോലെ തിരുമി തിരുമി കഴുകണം. കഴുകുന്നത് ഒരു അഞ്ചു പ്രാവശ്യം ആയാലും കുഴപ്പമില്ല.ശേഷം വെള്ളം തിളപ്പിക്കുക .തിളച്ച വെള്ളത്തിലേക്ക് നമ്മൾ കഴുകി വെച്ച അരി ഇട്ടു കൊടുക്കാം .നല്ല തിള വരുന്നത് വരെ നമുക്ക് നോക്കി ഇരിക്കാം .ശ്രദ്ധിക്കുക അരി വെന്തു പോകരുത് .ഒരു 75 % വേവ് മതി നമുക്ക് ഇതിനു .വീഡിയോ കാണുന്നത് പോലെ വെള്ളം വറ്റി വരുമ്പോൾ കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കണം.ശേഷം സംഭവിക്കുന്നത് നിങ്ങൾ വീഡിയോ തന്നെ കാണണം.ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് എത്തിക്കുക