രണ്ടു ദിവസം കഴിഞ്ഞാലും ചപ്പാത്തി പഞ്ഞി പോലെ ഇരിക്കും ഇത് ചേർത്താൽ മതി

0
4497

ദിവസവും വീട്ടമ്മമാർ കേൾക്കുന്ന ഒരു പരാതി ആണ് രാവിലെയോ വൈകിട്ടോ ഉണ്ടാക്കുന്ന ചപ്പാത്തിയുടെ കട്ടി കൂടി .കഴിക്കാൻ പറ്റുന്നില്ല എന്നൊക്കെ .ചില സമയം അത് സത്യവുമാണ് .പല കാരണങ്ങൾ കൊണ്ട് ആണ് ഇങ്ങനെ സ്വഭാവികമായി സംഭവിക്കുന്നത്.ചെറിയ ഒരു സമയം മാറ്റി വെച്ചാൽ തന്നെ ഇതിനു പരിഹാരം കാണാം .ഇനി അങ്ങനെ സംഭവിക്കാതെ ഇരിക്കാൻ ചില ടിപ്പുകൾ ആണ് നിങ്ങൾക്ക് പറഞ്ഞു തരുന്നത്.ഇ ടൈപ്പ് തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാനും ഇ വീഡിയോ എത്തിക്കാനും സഹായിക്കാം.

ഇതെങ്ങനെ ചെയ്യാം എന്ന് മനസിലാക്കാം .ആദ്യം നിങ്ങൾക്ക് തയ്യാറാക്കേണ്ട അളവിൽ ഗോതമ്പ് പൊടി എടുക്കാം .ഇനി ഇ ഗോതമ്പ് പൊടിക്ക് എത്ര മാത്രം ഉപ്പ് വേണം എന്ന് അനുസരിച്ചു ഇട്ടു കൊടുക്കാം.ശേഷം ഇതിലേക്ക് ആവശ്യത്തിന് അനുസരിച്ചു എണ്ണ ഒഴിക്കുക .കുഴയ്ക്കും മുൻപ് പലരും ചേർക്കാറില്ല എണ്ണ .ഇ ചേർക്കുന്ന എണ്ണ ഉറപ്പായും കുഴയ്ക്കുമ്പോൾ മാവിനെ നല്ല പോലെ സോഫ്റ്റ് ആകും.

ഇനി നല്ല പോലെ കുഴയ്ക്കുക .എണ്ണ സൺഫ്ളവർ ഓയിൽ മതിയാകും .ഇ മിക്സ് ചെയ്തതിലേക്ക് വെള്ളം ഒഴിച്ച് കുഴച്ചു എടുക്കാം .ശ്രദ്ധിക്കുക എണ്ണ ഒഴിച്ച ശേഷം മാത്രമേ വെള്ളം ഒഴിച്ചു കുഴയ്ക്കാൻ തുടങ്ങാവൂ .ഒരു വലിയ കപ്പ് മാവിന് അരക്കപ്പ് വെള്ളം മതിയാകും.അത് ചെയ്യുമ്പോൾ നിങ്ങൾക്ക് തന്നെ മനസിലാകും എത്ര മാത്രം വെള്ളം ഒഴിച്ചാൽ മാവ് നല്ല രീതിയിൽ കുഴഞ്ഞു വരും എന്നുള്ളത്.

വെള്ളം കൂടി പോകാതിരിക്കാനും ശ്രദ്ധിക്കുക.നല്ലത് പോലെ ഒരു പത്തു മിനിറ്റ് എടുത്തു തന്നെ ഇത് കുഴയ്ക്കുക .നമ്മൾ എത്ര ടൈം എടുത്തു കുഴയ്ക്കുന്നോ അത്ര മാത്രം സോഫ്റ്റ് ചപ്പാത്തി നമുക്ക് ലാഭിക്കാം .ശേഷം ഒരു പതിനഞ്ചു മിനിറ്റ് നേരം ഇത് മൂടി വെക്കാം.ശേഷം എടുത്തു നോക്കുമ്പോൾ അതിന്റെ വ്യത്യാസം നമുക്ക് മനസിലാകും .ശേഷം ഇത് ചെറിയ ചെറിയ റോളുകളാക്കാം .ശേഷം ഇ റോളുകളിലേക്ക് വീഡിയോ കാണുന്നത് പോലെ കുറച്ചു മാവ് ഇട്ടു നല്ല രീതിയിൽ പരത്തി എടുക്കാം.കൃത്യമായി ചെയ്യുന്നത് വീഡിയോ കണ്ടു മനസിലാക്കാം

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here