മണ്ണിൽ ഇത് ചെയ്തു കൊടുത്താൽ റോസാ ചെടിക്ക് പോലും മനസിലാവില്ല തന്നിൽ ഇത്രയും പൂവ് ഉണ്ടാകുന്നത്

0
10246

വീട് മുറ്റത്തു വാങ്ങി വെക്കുന്ന റോസയിലും നടുന്ന റോസയിലും പൂവ് ഉണ്ടാകുന്നില്ല എന്ന് പറയുന്ന ഒരുപാട് പേരുണ്ട് .നടുന്ന മണ്ണും കമ്പും എല്ലാം അനുസരിച്ചാകും എങ്ങനെ പൂ പിടിക്കണം എത്ര പൂവ് ഉണ്ടാകും എന്നൊക്കെ പറയാൻ കഴിയുക.ചില സിംപിൾ വഴികൾ ചെയ്‌താൽ വീട്ടിൽ നാം നടുന്ന റോസയിലും നിറയെ നാം പോലും പ്രതീക്ഷിക്കാത്ത രീതിയിൽ പൂവ് വിരിഞ്ഞു നിൽക്കും.അത് ഞാൻ ചെയ്യുന്നത് അല്ലാതെ മറ്റു കുറച്ചു കാര്യങ്ങളും എന്തെന്ന് ഇ കുഞ്ഞു വിഡിയോയിലും ഇവിടെ എഴുതുന്നതിലുമായി പറഞ്ഞു തരാം .

നമ്മുടെ കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും എല്ലാം അനുസരിച്ചു നല്ലതു പോലെ പൂക്കേണ്ടത് ആണ് നമ്മുടെ റോസ് എന്ന് വിളിക്കുന്ന റോസ .ആദ്യത്തെ ടിപ്പ് പറയാം കുറച്ചു നല്ല മണ്ണ് എടുക്കുക അതിലേക്ക് നമ്മുടെ പശുവിന്റെ ചാണകം പൊടിച്ചത് വളക്കടയിൽ വാങ്ങാൻ കിട്ടുന്ന എല്ലു പൊടി നമുക്ക് എല്ലാം അറിയുന്ന ചകിരിച്ചോർ കുറച്ചു വേപ്പിൻ പിണ്ണാക്ക് എല്ലാം കൂടെ നല്ല പോലെ മിക്സ് ചെയ്തു ഒരു പാത്രത്തിൽ എടുക്കുക .

ശേഷം നമ്മൾ റോസ് നാടാണ് ഉദ്ദേശിക്കുന്ന ചട്ടിയുടെ അടിഭാഗത്തു ഒരു ഓട് കഷണമിടുക .ഇനി ആദ്യം മിക്സ് ചെയ്തു വെച്ചിരിക്കുന്നത് അതിലേക്ക് ഇട്ടു കൊടുക്കുക ശേഷം അതിൽ നല്ലൊരു റോസാ കമ്പ് നോക്കി വെട്ടി നടാം .നല്ല പോലെ മണ്ണ് ഇട്ടു ഉറപ്പിച്ചു നടുക.ആദ്യത്തെ ഒന്നര ആഴ്ച അത് തണലത്തു വെക്കുക ശേഷം വെയിലത്ത് വെക്കാം എന്നാൽ മാത്രമേ അത് നന്നായി പൂവ് പിടിക്കുകയുള്ളു.
പൂവ് പിടിച്ചാൽ അതിന്റെ മുകൾ ഭാഗം കട്ട് ചെയ്യുന്നത് വീണും പൂവ് പിടിക്കാൻ സഹായിക്കും.മറ്റൊരു ടിപ്പ് വീഡിയോ കണ്ടു മനസിലാക്കാം മറ്റുള്ളവരിലേക്ക് എത്തിക്കാം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here