ഗ്യാസ് ബർണറിലെ അഴുക്ക് കണ്മുന്നിൽ ഇത് പോലെ ഇളക്കി എടുക്കാം വീട്ടിൽ സ്വന്തമായി

0
1796

നമ്മുടെ വീട്ടിൽ സ്റ്റവ് ബർണർ എത്ര ശ്രമിച്ചാലും ക്‌ളീൻ ആകില്ല എന്ന് പരാതി ഉള്ളവർ ആണ് നമ്മുടെ വീട്ടമ്മമാർ .ഒരു പരിധി വരെ ആ പറയുന്നത് വളരെ ശരിയും ആണ് .കാരണം തീ കത്തുമ്പോൾ ഉണ്ടാകുന്ന അഴുക്ക് മുതൽ ഭക്ഷണ സാധനങ്ങൾ വീണു ഉണ്ടാകുന്ന അഴുക്ക് വരെ ഇ ബർണറിൽ പറ്റിപിടിച്ചു ഇരിക്കാറുണ്ട് അത് മൂലം ബർണർ പെട്ടെന്ന് നശിക്കാനും പഴയ കളർ നഷ്ടപ്പെടാനും കാരണം ആകുന്നു. ഇത് അതിജീവിക്കാൻ ചെയ്യാൻ കഴിയുന്നത് ബർണർ കഴുകി വൃത്തി ആയി സൂക്ഷിക്കുക എന്നുള്ളതാണ് .അത് എങ്ങനെ ചെയ്യാം എന്നാണ് ഇ വീഡിയോ പറയുന്നത് ഇഷ്ടപ്പെട്ടാൽ കാണാം മറ്റുള്ളവരിലേക്ക് എത്തിക്കാം.

എങ്ങനെ ഇത് ചെയ്യാം എന്ന് നോക്കാം ആദ്യം ഒരു പത്രം എടുക്കുക അതിലേക്ക് നമ്മൾ കറി വെക്കാൻ ഉപയോഗിക്കുന്ന വാളൻ പുളി ഇടാം .പല നാട്ടിലും പല പേരിലാണ് ഇ പുളി അറിയപ്പെടുന്നത് അത് കൊണ്ട് വീഡിയോ ശ്രദ്ധിച്ചു അതിൽ കാണുന്ന പുളി എടുക്കുക.ശേഷം കുറച്ചു ചൂട് വെള്ളം എടുത്തു ഇ പുളി ചൂട് വെള്ളത്തിലേക്ക് ഇട്ടു വെക്കാം.ശേഷം നല്ല പോലെ ഇളക്കുക .വെള്ളത്തിന്റെ കളർ മാറുമ്പോൾ നിങ്ങൾക്ക് മനസിലാക്കാം ഇത് .ശേഷം ഇതിലേക്ക് ഒരു ചെറിയ പിടി ഉപ്പ് ചേർത്ത് നല്ല പോലെ ഇ വെള്ളം ഇളക്കാം.ശേഷം അഴുക്കുപിടിച്ചിരിക്കുന്ന നമ്മുടെ ബർണർ അതിലേക്ക് ഇട്ടു കൊടുക്കാം.

നാലോ അഞ്ചോ മണിക്കൂർ നമ്മുടെ ഇ ബർണർ ഇ വെള്ളത്തിൽ ഇട്ടു വെക്കാം .പ്രത്യേകം ശ്രദ്ധിക്കുക രാത്രി ഇട്ടു വെച്ചാൽ നമുക്ക് പാചകം ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകില്ല.ശേഷം രാവിലെ ഇത് നല്ല പോലെ കഴുകി എടുക്കുക.നിങ്ങൾക്ക് തന്നെ കളർ വ്യത്യാസവും അഴുക്ക് ഇളകി പോയി വൃത്തി ആയതു കാണാൻ കഴിയും.നല്ലൊരു അണു നശീകരണം കൂടെ ഈ രീതിയിൽ ചെയ്യാൻ കഴിയും.സിമ്പിളായി അണുക്കൾ എല്ലാം ഇല്ലാതായി നമ്മുടെ ബർണർ പുതിയത് പോലെ ലഭിക്കും.പലർക്കും അറിയാത്ത ഒരു കാര്യമാണ് ഇത് ചെയ്യാൻ ആരും മിനക്കെടാറും ഇല്ല.അറിവ് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്കും എത്തിക്കാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here