ദിവസവും കഴുകി വൃത്തിയാക്കേണ്ടതും കഴുകി അണുനശീകരണം നടത്തേണ്ടതും നമ്മുടെ ബാത്റൂമുകൾ ആണ് .നാം അറിയാതെ തന്നെ നമ്മുടെ ബാത്റൂമുമുകളിൽ ഒരുപാട് അണുക്കൾ ഉണ്ടാകും.ബാത്രൂം ഇപ്പോഴും വൃത്തി ആയി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .പല രോഗങ്ങളും തടയാൻ ഇത് നമ്മളെ സഹായിക്കും.ബാത്രൂം എത്രത്തോളം ക്ളീൻ ആയി സൂക്ഷിക്കാൻ കഴിയുന്നോ അത്രത്തോളം ക്ളീൻ ആയി സൂക്ഷിക്കാൻ നാം ശ്രദ്ധിക്കണം.സമയക്കുറവുള്ള ഒരുപാട് പേരുണ്ടാകും നമ്മുടെ ചുറ്റും .ജോലി ഉള്ളവർക്ക് ഒന്നും എപ്പോഴും ബാത്രൂം കഴുകാൻ സമയം ഉണ്ടാകണം എന്നില്ല അങ്ങനെ ഉള്ളവർക്ക് ഒരു സിംപിൾ ടിപ്പ് ഇവിടെ പറയാം.
മടി പിടിക്കാതെ ചെയ്യുന്നവർ സാധാരണ കഴുകുന്ന പോലെ കഴുകാം മടി ഉള്ളവർക്ക് ഇ വഴി ഒന്ന് പരീക്ഷിക്കുന്നതിൽ തെറ്റില്ല.ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ആദ്യമായി ഒരു പത്രം വീഡിയോ കാണുന്ന പോലെ എടുത്ത് അര ഗ്ലാസ് വെള്ളം നിറയ്ക്കുക .അതിലേക്ക് ഒരു കാൽ ഗ്ലാസ് ബിനാഗിരി ചേർത്ത് കൊടുക്കാം.അതിലേക്ക് കുറച്ചു നാരങ്ങാ നീരും കുറച്ചു ഉപ്പും ചേർത്ത് കൊടുക്കുക .ഇതിലേക്ക് കുറച്ചു ബേക്കിങ് സോഡാ ഒഴിച്ച് കൊടുക്കാം .അപ്പൊ നല്ല പോലെ അത് പൊങ്ങി വരുന്നത് നമുക്ക് കാണാം .ഇതിലേക്ക് ബാത്രൂം ക്ളീൻ ചെയ്യുന്ന ഏതാണെങ്കിലും ലിക്വിഡ് ഒഴിക്കാം.
ശേഷം നന്നായി മിക്സ് ചെയ്തു കൊടുക്കാം .ശേഷം ഇത് ഒരു സ്പ്രൈ ബോട്ടിലിലേക്ക് ഒഴിച്ച് കൊടുക്കാം .ആവശ്യത്തിന് അനുസരിച്ചു നമുക്ക് ഇത് ഉപയോഗിക്കാം .നമ്മുടെ ബാത്രൂം ടൈലുകൾക്ക് ഇടയിൽ പിടിച്ചിരിക്കുന്ന അഴുക്കുകൾ അതേപടി ഇളക്കി കളയും .വൃത്തി ആകേണ്ട രീതി വിഡിയോയിൽ കാണാം.