വീട്ടിൽ വാങ്ങുന്ന മീൻ ഒരു മാസം കഴിഞ്ഞാലും കേടാവില്ല ജീവനുള്ളത് പോലിരിക്കും ഇ രീതിയിൽ സൂക്ഷിച്ചാൽ

0
3129

മീൻ ഉപയോഗിക്കാത്തവർ നമ്മുടെ നാടുകളിൽ വളരെ ചുരുക്കം ആണ് .കടകളിൽ പോയാലും ഇനി വീടുകളിൽ ആണെങ്കിലും മീൻ കറി അല്ലെങ്കിൽ മീൻ വറുത്തതോ ഇല്ലെങ്കിൽ ചോർ കഴിക്കുന്നത് അതിന്റെ പൂർണതയിൽ എത്താറില്ല എന്നതും വളരെ സത്യമാണ് .ഇ സമയത്തു മീൻ കിട്ടാനും വലിയ ബുദ്ധിമുട്ടാണ് .ഇ സമയത്തു മീൻ ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കാൻ ആകില്ല .എപ്പോഴായാലും മീൻ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഇ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മീൻ ഫ്രഷ് ആയി തന്നെ ഇരിക്കുന്നത് നമുക്ക് കാണാം .കൂടുതൽ മീൻ വാങ്ങി നമുക്ക് ഇ രീതിയിൽ സൂക്ഷിക്കാനും കഴിയും.പ്രത്യേകം ശ്രദ്ധിക്കുക മായം ഇല്ലാത്ത മീൻ തന്നെ മാർക്കറ്റുകളിൽ നിന്നു വാങ്ങാൻ ശ്രദ്ധിക്കുക.

നമ്മൾ സാധാരണ വെക്കുന്ന രീതിയിൽ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ മീനിന് ഒരു പഴക്കം ഫീൽ ചെയ്യും .അത് കൂടാതെ മീൻ ഫ്രഷ് അല്ലാതെ ഇരിക്കുന്നതും മീനിന്റെ ടേസ്റ്റ് പോകുന്നതും കാണാം.ഇ കാര്യങ്ങൾ മറികടക്കാൻ ആണ് ഇ ടിപ്പ് നിങ്ങളെ സഹായിക്കുക .ആദ്യം മീൻ നന്നായി ഉപ്പിട്ട് കഴുകി വൃത്തിയാക്കുക .ശേഷം വിഡിയോയിൽ കാണുന്നത് പോലെ മീൻ ഓരോ പാത്രത്തിൽ ആക്കുക.പ്രേത്യേകം ശ്രദ്ധിക്കുക പാത്രം നിറഞ്ഞു മീൻ ഇടാൻ പാടില്ല.

ശേഷം ഇ മീൻ മുങ്ങി കിടക്കാൻ പാകത്തിന് പാത്രത്തിൽ വെള്ളം നിറയ്ക്കുക .ഇതിനു ശേഷം പാത്രത്തിന്റെ മൂടി നല്ല ടൈറ്റ് ആയി അടച്ച ശേഷം ഫ്രീസറിൽ ഇ മീൻ നമുക്ക് സൂക്ഷിക്കാം.ഇങ്ങനെ സൂക്ഷിച്ചാൽ മീൻ നിങ്ങൾ എടുക്കുമ്പോൾ നമ്മ ഫ്രഷ് ആയി ഇരിക്കുന്നത് കാണാം.വീഡിയോ കണ്ടു മനസിലാക്കാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here