വീട്ടിൽ ബ്രഡ് ഉണ്ടോ എന്നാൽ അഞ്ചു മിനിറ്റുകൊണ്ട് ഒരു ബേർത്തഡേ കേക്ക് ഉണ്ടാക്കാം

0
811

വീട്ടിൽ ബർത്ത് ഡേ വന്നാൽ ഒരു ആഘോഷം തന്നെ ആണ് .കുട്ടികളുടെ ആണെങ്കിലും മുതിർന്നവരുടെ ആണെങ്കിലും ഇ കാലത്തു കേക്ക് മുറിക്കാത്തവരായി ആരും തന്നെ ഇല്ല .ആഘോഷങ്ങൾക്ക് ക്യാഷ് ചിലവാക്കാൻ ഒരു മടിയും കാണിക്കാത്തവർ ആണ് മലയാളികൾ.പക്ഷെ ഇ സമയം കടകൾ ഒന്നും തുറക്കാറില്ല അതിനാൽ കേക്ക് വാങ്ങുന്നതും കഷ്ടമാണ് .ഇപ്പോൾ ഹോം മെയിഡ് കേക്ക് ആണ് ആളുകൾ കൂടുതൽ വാങ്ങാൻ ശ്രമിക്കുന്നത് .അങ്ങനെ ബ്രഡ് ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഹോം മെയിഡ് കേക്കിനെ കുറിച്ചാണ് പറയുന്നത് ഇന്നിവിടെ തയ്യാറാക്കുന്നത് .ഇഷ്ടപ്പെട്ടാൽ ഉണ്ടാക്കി നോക്കാൻ ശ്രമിക്കുക.

ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം . ആദ്യമായി ഒരു പാത്രത്തിൽ കുറച്ചു വിപ്പിംഗ് ക്രീം എടുക്കുക .അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർക്കുക ശേഷം ഇതിലേക്ക് വാനില എസ്സൻസ് ചേർക്കുക .ശേഷം ഇത് നന്നായി മിക്സ് ചെയ്തു വീഡിയോ കാണുന്ന പോലെ ചെയ്തു എടുക്കുക.ശേഷം വീഡിയോ കാണുന്നത് പോലെ നിങ്ങൾക്ക് ആവശ്യം ഉള്ള അത്രയും ബ്രഡ് കട്ട് ചെയ്തു എടുക്കുക .ശ്രദ്ധിക്കുക ബ്രഡ്ന്റെ രണ്ടു സൈഡുകളിലും ഉള്ള കട്ടിയുള്ള ഭാഗം കട്ട് ചെയ്തു ഒഴിവാക്കുന്നത് ആകും നല്ലത്.

ശേഷം ഒരു കട്ടിങ് ബോർഡ് വൃത്തിയാക്കി അതിലേക്ക് നമ്മൾ എടുത്ത് വെച്ച വിപ്പിംഗ് ക്രീം ഇത് പോലെ തേക്കുക .ഒരു മീഡിയം കട്ടിയിൽ വേണം ഇങ്ങനെ ചെയ്യാൻ.ശേഷം നാം എടുത്ത ബ്രീഡ് ഇതിലേക്ക് വെക്കുക അതിനു മുകളിൽ ഏതെങ്കിലും ജ്യൂസ് തേച്ചു പിടിപ്പിക്കുക അതിനു മുകളിൽ നമ്മുടെ വിപ്പിംഗ് ക്രീം വീണ്ടും തേക്കുക .കയ്യിൽ ഉള്ള ബ്രഡ് എല്ലാം ഇങ്ങനെ ലയർ ആയി വെച്ച് ക്രീം തേച്ചു പിടിപ്പിക്കുക.നല്ല ഷേപ്പ് ആയി ക്രീം തേച്ചു പിടിപ്പിക്കാം.

ഇത്രയും കഴിഞ്ഞ ശേഷം അത് മാറ്റി വെക്കും മറ്റൊരു ബൗൾ എടുത്തു അതിലേക്ക് കുറച്ചു കോൺഫ്ളവർ എടുക്കുക അതിലേക്ക് നമ്മുടെ വീട്ടിൽ വാങ്ങിയ ഏതേലും ജ്യൂസ് ഒഴിക്കാം.അതിലേക്ക് കുറച്ചു പഞ്ചസാര ആഡ് ചെയ്യാം.ശേഷം നല്ല പോലെ മിക്സ് ചെയ്യുക .ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ഇത് ഒഴിച്ച് കൊടുക്കാം.ഏകദേശം വീഡിയോ കാണുന്ന പരുവത്തിൽ അടുപ്പിൽ നിന്ന് ഇത് വാങ്ങി കേക്കിൽ ഒഴിക്കാം.കുറച്ചു സമയത്തിന് ശേഷം എങ്ങനെ ഉണ്ടെന്നു കഴിച്ചു നോക്കൂ.സിമ്പിളായി വീട്ടിൽ ഉണ്ടാക്കാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here