നമ്മളെ എല്ലാം പൊതുവെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് കറകൾ .അതിപ്പോ ബാത്രൂം ആയാലും അടുക്കള ആയാലും കിച്ചൻ സിങ്ക് ആയാലും വാഷ് ബെയിസൺ ആയാലും പലർക്കും ബുദ്ധിമുട്ട് തന്നെ ആണ്.ഇ കറകൾ ഒക്കെ കഴുകാൻ നാം ഒരുപാട് ബുദ്ധിമുട്ടാറുണ്ട് .എത്ര ഉറച്ചു കഴുകിയാലും ഇത് പോകാനും ബുദ്ധിമുട്ടാണ് .അതിനൊരു കുഞ്ഞു പരിഹാരം ആണ് ഇ വീഡിയോ.തീർച്ചയായും നമ്മുടെ എല്ലാം വീട്ടിലെ ഇ ചെറിയ വലിയബുദ്ധിമുട്ടിനു ഇത് ഒരു പരിഹാരം തന്നെ ആയിരിക്കും.
കറകൾ കളയാൻ നമുക്ക് വേണ്ടത് ഇരുമ്പൻ പുളി ആണ് .പല നാട്ടിലും പല പേരിലാണ് അറിയപ്പെടുന്നത് .അതിനാൽ ഫോട്ടോ കണ്ടു മനസിലാക്കുക.പച്ച പുളി ആണ് ഇതിനു ഏറ്റവും നല്ലത് .വീഡിയോ കാണുന്ന പോലെ പുളി ഇത് പോലെ പിഴിഞ്ഞ് നീര് എടുക്കുക.നല്ല പോലെ അരച്ച് എടുത്താലും മതി.ഇതിലേക്ക് കുറച്ചു ഉപ്പ് ചേർത്ത് കൊടുക്കുക .പൊടി ഉപ്പിനു പ്രകാരം കല്ലുപ്പ് ഇടുന്നത് ആണ് കൂടുതൽ നല്ലത് ഇന്നിവിടെ ക്ളീൻ ചെയ്യുന്നത് ബാത്രൂം ടൈൽ ആണ്.നമ്മൾ ഉണ്ടാക്കിയ ലായനി ബാത്രൂം ടൈലിൽ ഇത് പോലെ ചെയ്യുക കുറച്ചു ഉരച്ചാൽ എല്ലാം ഇളകി വരുന്നത് നിങ്ങൾക്ക് കാണാം.ഇഷ്ടപ്പെട്ടാൽ ചെയ്തു നോക്കാം മാറ്റം നിങ്ങൾക്ക് അനുഭവിച്ചറിയാം.