എല്ലാവർക്കും ഒരു പോലെ കഴിക്കാൻ ഇഷ്ടം ഉള്ള ഒരു പഴം ആണ് ചക്ക പഴം. ചക്ക പഴം നമ്മൾ പല രീതിയിൽ കഴിക്കും… വെറുതെ കഴിക്കും, കുമ്പിൾ ആക്കി കഴിക്കും, ഹൽവ ആക്കി കഴിക്കും, പായസം ഉണ്ടാക്കും അങ്ങനെ പല രീതിയിൽ കഴിക്കും. ഒരു മലയാളി ആയ നിങ്ങളോട് എങ്ങനാണ് ചക്ക പഴം കഴിക്കുന്നത് എന്ന് പ്രേത്യേകം പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ…എന്നാൽ ഞാൻ ഇന്ന് നിങ്ങള്ക്ക് പറഞ്ഞു താരം പോകുന്നത് ചക്ക പഴത്തിന്റെ കാര്യം അല്ല. ചക്ക കുരുവിന്റെ കാര്യം ആണ്. ഒരു പാട് പോഷക ഗുണങ്ങൾ ഉള്ള ചക്കക്കുരു കുറച്ചു നാൾ കഴിയുമ്പോൾ കേട് ആയി പോവാറുള്ളത് എല്ലാവരെയും ഒരുപോലെ വിഷമിപ്പിക്കുന്ന ഒന്നാണ്…അത് കൊണ്ട് ഞാൻ ഇന്ന് ചക്ക കുരു എങ്ങനെ ഒരു വർഷം വരെ കേടു കൂടാതെ സൂക്ഷിക്കാം എന്ന രീതിയാണ് പറഞ്ഞു തരുന്നത്.
അതിനായിട്ടു ചക്കയിൽ നിന്ന് അടർത്തി എടുത്ത ചക്ക കുരു ഒരു മുറത്തിലോ വലിയ ഒരു പ്ലേറ്റ് ലോ ഒരു പേപ്പർ വിരിച്ചു അതിൽ നിരത്തി ഇടുക..വീടിന്റെ ഉള്ളിൽ തന്നെ വെച്ച് രണ്ടു ദിവസം ഉണക്കി എടുക്കുക..അപ്പോൾ ആ ചക്ക കുരുവിന്റെ നിറം മാറി ഒരു വെളുപ്പ് നിറം ആകും. അപ്പോൾ അത് എടുത്തു ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ടു കാറ്റ് ഒട്ടും കടക്കാത്ത തരത്തിൽ കെട്ടി വെക്കുക. ഓരോ പ്രാവശ്യവും നമ്മൾ കറി ഉണ്ടാക്കുവാൻ എത്ര ആണോ എടുക്കുന്നത് അത്രേം മാത്രം ഒരു കവറിൽ പാക്ക് ചെയുക. അതിനു ശേഷം അത് എടുത്തു നല്ല മുറുക്കം ഉള്ള ഒരു കുപ്പിയിൽ അടച്ചു വെച്ച് സൂക്ഷിക്കുക. ഇങ്ങനെ സൂക്ഷിച്ചാൽ നമ്മുക്ക് ചക്ക കുരു ഒരു വർഷം വരെ കേട് കൂടാതെ സൂക്ഷിക്കുവാൻ സാധിക്കും.
വിവരണം ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ കാണുക. വീഡിയോ ഇഷ്ടം ആയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ. അത് പോലെ എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയുക.