ഹോട്ടലിൽ വിരിക്കുന്നത് പോലെ അൻപത് സെക്കൻഡിൽ ബെഡ് ഷീറ്റ് വിരിക്കാം ഇങ്ങനെ

0
421

വീടിന്റെ ബെഡ്‌റൂമുകളുടെ ഭംഗി കൂട്ടുന്നത് ബെഡും ബഷീറ്റും അതിന്റെ ഭംഗിയും അത് വിരിച്ചിടുന്ന രീതിയുമെല്ലാം അനുസരിച്ചു തന്നെ ആണ് .നാം എത്രത്തോളം നന്നാക്കുന്നോ അത്രത്തോളം നമ്മുടെ ബെഡ് റൂമുകളും നന്നാവും.ഒരാളുടെ സ്വഭാവം മനസിലാക്കണം എങ്കിൽ അയാളുടെ ബെഡ്‌റൂം നോക്കിയാൽ മതി എന്നും ഒരുപാട് ആളുകൾ പറയാറുണ്ട് .ഒരു പരിധി വരെ അത് സത്യവും ആണ് .ബെഡ് റൂം നോക്കിയാൽ മതി എഴുപതു ശതമാനം ആളുകളുടെ സ്വഭാവം നമുക്ക് മനസിലാക്കാൻ കഴിയും.ഇന്ന് നമ്മൾ ഇവിടെ വിശദീകരിക്കുന്നത് നമ്മുടെ ബെഡ്‌റൂം ഭംഗിയാക്കാൻ ബെഡ് ഷീറ്റ് ഹോട്ടലുകളിൽ വിരിക്കുന്നത് പോലെ എങ്ങനെ ചെയ്യാം എന്നാണ് .കുറച്ചു മിനക്കെട്ടാൽ നമ്മുടെ ബെഡ്‌റൂം സിമ്പിളായി ഇ രീതിയിൽ ഭംഗിയാക്കാം.

ആദ്യം ചെയ്യേണ്ടത് ഇ വിഡിയോയിൽ കാണുന്ന രീതിയിൽ ബെഡ്ഷീറ്റ് ഇടുക ശേഷം ഷീറ്റിന്റെ നാല് സൈഡിലും ചെറിയ കെട്ടു ഇട്ടു കൊടുക്കാം.ഇങ്ങനെ ചെയ്താൽ കുട്ടികൾ ഒക്കെ എത്ര ചാടിയാലും ഇത് ചുളുങ്ങി പോകില്ല.ശേഷം വീഡിയോ കാണുന്ന രീതിയിൽ ഷീറ്റ് മെത്തയിലേക്ക് കയറ്റി മടക്കി വെക്കുക.അത് ഒരു ലോക്ക് പോലെ ഇരിക്കുന്നതിനാൽ പെട്ടെന്ന് ഊരി പോകില്ല.നല്ല ഭംഗിയായി ഇത് പോലെ ഉപയോഗിക്കാം.

ഇനി അല്പം വലിയ ബെഡ് ഷീറ്റ് ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ ബെഡ് കവർ ആകുന്ന രീതിയിൽ ഷീറ്റ് വിരിക്കുക .ഇതിൽ നമ്മൾ നാല് സൈഡിലും കെട്ടു ഇടേണ്ട ആവശ്യം ഇല്ല .വീഡിയോ കാണുന്നത് പോലെ ഒരു സൈഡ് എടുത്തു ഉള്ളിലേക്ക് കയറ്റുക .ശേഷം വീഡിയോ കാണുന്നത് പോലെ ചെയ്യാം വളരെ സിമ്പിളായി ഭംഗിയായി നിങ്ങൾക്കും വിരിക്കാൻ കഴിയും .ചെയ്തു നോക്കുക മറ്റുള്ളവർക്കായി ഷെയർ.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here