99% പേർക്കും അറിയില്ല അച്ചാർ ഇടുമ്പോ നാരങ്ങയുടെ കയ്പ്പ് പോകാൻ ഇത്ര മാത്രം ചെയ്യൂ

0
13015

വൈകിട്ട് ഒരു ചട്ടിയിൽ കുറച്ചു ചൂടുള്ള കഞ്ഞിയും ഒരു ഇച്ചിരി പയറ് കുട്ടനും പിന്നെ ഒരു അൽപ്പം അച്ചാറ് തൊട്ടു കുട്ടനും ഉണ്ടെങ്കിൽ മലയാളികൾക്ക് പിന്നെ വേറെ ഒന്നും വേണ്ട അത്താഴത്തിന്. ഇതിൽ അച്ചാർ പല തരത്തിൽ ഉണ്ടാക്കാം. മാങ്ങാ, നാരങ്ങാ, നെല്ലിക്ക, ഇരുമ്പും പുളി അങ്ങനെ നമ്മുക്ക് സുലഭമായി കിട്ടുന്ന എന്തും അച്ചാർ ആക്കി കഴിക്കാം. ഇതിൽ നാരങ്ങാ അച്ചാർ എല്ലാവര്ക്കും ഏറെ ഇഷ്ടം ഉള്ള ഒരു അച്ചാറാണ്. കാരണങ്ങൾ പലതുണ്ട്. അതിന്റെ സ്വാദ് അടിപൊളി ആണ്..പ്രേത്യേകിച്ചു അതിൽ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നത് കൊണ്ട് കോവിഡ് പത്തു ഒൻപതു പോലെ ഉള്ള വയറസിനെ തടയാനും സാധിക്കും. അത് ഒക്കെ കൊണ്ട് തന്നെ മലയാളികളുടെ അച്ചാർ പട്ടികയിൽ മുൻ നിരയിൽ തന്നെ ആണ് എന്നും നാരങ്ങാ അച്ചാറിന്റെ സ്ഥാനം.

എന്നാൽ നാരങ്ങാ അച്ചാറിനു ചില സമയത്തു ഉണ്ടാകുന്ന കയ്പ് രുചി നാരങ്ങാ അച്ചാറിനോടുള്ള പ്രിയം ഒരു അൽപ്പം കുറക്കുന്നു..എന്നാൽ ഇന്ന് ഞാൻ പറഞ്ഞു തരുന്ന ഈ രീതിയിൽ അച്ചാർ ഉണ്ടാക്കിയാൽ നിങ്ങള്ക്ക് ഒട്ടും തന്നെ കായിപ്പില്ലാത്ത നാരങ്ങാ അച്ചാർ ഉണ്ടാക്കി എടുക്കാവുന്നതാണ്.അതിനായിട്ട് ഞാൻ പതിനഞ്ചു ചെറുനാരങ്ങാ കഴുകി എടുക്കുക. എന്നിട്ട് ഓരോ നാരങ്ങാ വീതം എടുത്തു മുറിക്കുക. ഒരു നാരങ്ങാ ഞാൻ ആറ് കഷ്ണങ്ങൾ ആക്കി ആണ് മുറിക്കുന്നത്. എന്നിട്ട് അതിൽ നിന്ന് കുരുക്കൾ നീക്കം ചെയ്യണം. അത് പോലെ തന്നെ അതിന്റെ നടുക്ക് കുറുകെ ഉള്ള വെള്ള ഭാഗവും മുറിച്ചു മാറ്റുക. ഇങ്ങനെ എല്ലാ നാരങ്ങായുടെയും ചെയുക. എന്നിട്ട് മുറിച്ച നാരങ്ങാ കഷ്ണത്തിലേക്കു ഒന്നര ടേബിൾ സ്പൂൺ അളവിൽ ഉപ്പു ചേർത്ത് കൊടുക്കുക. എന്നിട്ട് നന്നായി ഇളക്കുക. അതിനു ശേഷം ഒരു പൊട്ടുന്ന കുപ്പിയിൽ ഇട്ടു ഇരുപതു ദിവസം സൂക്ഷിക്കുക. ഇടയ്ക്കു എടുത്തു ഒന്ന് കുലുക്കി കൊടുക്കണേ.

ഇരുപതു ദിവസത്തിനു ശേഷം നാരങ്ങാ എടുക്കുക. ഇനി നമ്മുക്ക് നാരങ്ങാ എങ്ങനെ അച്ചാർ ഇടുന്നതു എന്ന് നോക്കാം. അതിനായിട്ട് ഒരു പാനിലോ ചിനച്ചട്ടിയിലോ കുറച്ചു നല്ലെണ്ണ ഒഴിച്ച് കൊടുക്കുക..എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് കടുകും ഉലുവയും ഇട്ടു കൊടുക്കണം..അത് പൊട്ടി കഴിഞ്ഞാൽ അതിലേക്ക് കറിവേപ്പില ഇട്ടു കൊടുക്കുക. കറിവേപ്പില നന്നായി വാടി വന്നാൽ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കണം. എല്ലാം നന്നായി മുത്ത് വന്നു കഴിഞ്ഞാൽ പൊടികൾ ചേർത്ത് കൊടുക്കണം.

മഞ്ഞൾ പൊടി, മുളക് പൊടി, അച്ചാർ പൊടി, കയത്തിന്റെ പൊടി എന്നിവ ചേർത്ത് നന്നായിട്ടു ഇളക്കുക. പൊടികൾ നന്നായി മുത്ത് കഴിഞ്ഞാൽ നാരങ്ങാ ഇട്ടു കൊടുക്കുക. എന്നിട്ട് അതിലേക്ക് ഒരു അര ഗ്ലാസ് ചുടു വെള്ളം കൂടെ ഒഴിച്ച് കൊടുത്തു നന്നായി ഇളക്കുക. അതിനു ശേഷം തീ ഓഫ് ചെയുക..അതിനു ശേഷം കുറച്ചു വിനാഗിരി ചേർത്ത് മിക്സ് ചെയുക.. ഒട്ടും കയ്പ്പില്ലാത്ത ഒരുപാടു നാൾ കേട് കൂടാതെ ഇരിക്കുന്ന നാരങ്ങാ അച്ചാർ റെഡി.വിവരണം ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ കാണുക. വീഡിയോ ഇഷ്ടം ആയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ. അത് പോലെ എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയുക.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here