ഒരു കഷ്ണം പച്ചക്കറി പോലും ആവശ്യം ഇല്ല നിങ്ങൾ ഇത് വരെ പ്രതീക്ഷിക്കാത്ത സാമ്പാർ വീട്ടിൽ ഉണ്ടാക്കാം

0
419

മലയാളികൾക്ക് ചോറിന്റെ കൂടെ കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് സാമ്പാർ. ചോറിന്റെ കൂടെ മാത്രം അല്ല. ഇഡലി, ദോശ, ചപ്പാത്തി അങ്ങനെ അങ്ങനെ. എന്നാൽ ഈ ലോക്ക് ഡൗൺ കാലത്തു സാമ്പാർ ഉണ്ടാക്കാൻ വേണ്ട പച്ചക്കറികൾ സുലഭമായിട്ട് കിട്ടുന്നില്ല എന്നത് മലയാളികളായ ഭക്ഷണ പ്രേമികളെ നിരാശപ്പെടുത്തുന്നു..ഇനി പച്ചക്കറികൾ ഒക്കെ കിട്ടിയാലോ മേടിക്കാനും പേടി..അപ്പോൾ നിങ്ങൾക്കെല്ലാവർക്കും സാദോഷം ഉണ്ടാക്കുന്ന ഒരു പാചക കുറിപ്പായിട്ടാണ് ഞാൻ ഇന്ന് നിങ്ങള്ക്ക് മുന്നിൽ വന്നിരിക്കുന്നത്.

ഗ്രീൻ സാമ്പാർ അഥവാ പച്ച സാമ്പാർ.പേര് കേട്ട് ആരും ഞെട്ടണ്ടാട്ടോ ഞാൻ പറഞ്ഞു തരാം ഇതിന്റെ പ്രേത്യേകത എന്താണെന്നു. ഇതിൽ നമ്മൾ സാധാരണ ചേർക്കാറുള്ള പച്ചക്കറികൾ ഒന്നും ചേർക്കേണ്ട. എന്നാൽ ഇതിൽ നമ്മൾ നാരങ്ങാ നീര് ചേർക്കുന്നും ഉണ്ട്. നാരങ്ങാ പിന്നെ പറയണ്ടല്ലോ സിട്രിക് ആസിഡിന്റെ കലവറ ആണ് അത് കൊണ്ട് തന്നെ നമ്മുക്ക് ആവശ്യത്തിനുള്ള പ്രധിരോധന ശേഷി കിട്ടുകയും ചെയ്യും.അപ്പോൾ ഞാൻ പെട്ടന്ന് തന്നെ പറഞ്ഞു തരാം എങ്ങനെ ആണ് ഈ ഗ്രീൻ സാമ്പാർ അഥവാ പച്ച സാമ്പാർ ഉണ്ടാക്കുന്നത് എന്ന്.

അതിനായി ഒരു കുക്കറിലേക് അര കപ്പ് തുവര പരിപ്പും ഒരു വലിയ കിഴങ്ങു ചെറുതായി മുറിച്ചതും ഒരു തക്കാളിക്ക ചെറുതായി മുറിച്ചതും ഒരു സവോള നുറുക്കിയതും ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് കാൽ ടി സ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളം ചേർത്ത് വേവിക്കുക.താളിക്കാനായി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ടു പൊട്ടിക്കുക..അതിനു ശേഷം ഉലുവ ഇടുക…അതിനു ശേഷം കറിവേപ്പിലയും രണ്ട് പച്ചമുളകും മുന്ന് വറ്റൽ മുളകും ഇട്ടു വഴറ്റുക.

നമ്മുടെ കഷ്ണങ്ങൾ എല്ലാം വെന്തുവരുമ്പോൾ ഈ താളിച്ചത് ചേർത്ത് കൊടുക്കുക..രണ്ട് നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക..ഇനി അതിലേക്കു ഒന്നര ടേബിൾ സ്പൂൺ നാരങ്ങാ നീരും ചേർത്ത് കൊടുക്കുക..അതിനു ശേഷം ആവശ്യത്തിന് മല്ലിയില കൂടെ ചേർത്ത് വിളമ്പുക വിവരണം ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ കാണുക. വീഡിയോ ഇഷ്ടം ആയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ. അത് പോലെ എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയുക…ഇതുപോലെ ഉള്ള കൂടുതൽ ടിപ്സും രുചി കുട്ടികളും കാണുവാൻ ഷെയർ

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here