കാശ് ചിലവ് ഇല്ല ഇനി മുതൽ ടൊമാറ്റോ കെച്ചപ്പ് വീട്ടിൽ ഉണ്ടാക്കാം ആർക്കും

0
737

സോസുകൾ ഇന്ന് മലയാളികളുടെ അടുക്കള പുരയിൽ സ്ഥാനം ഉറപ്പിച്ചിട്ട് നാളുകൾ ഒരുപാട് ആയി. ഇന്ന് നമ്മുടെ കറി കൂട്ടുകൾക്കും.സ്നാക്ക് ഐറ്റംസിന്റേം എല്ലാം പ്രിയ കൂട്ടുകാരൻ ആണ് സോസ്. പരിപ്പുവട മുതൽ അങ്ങ് ബർഗർ വരെയും നമ്മൾ തൊട്ടു കൂട്ടാൻ സോസ് ഉപയോഗിക്കാറുണ്ട്.ഗോബി മഞ്ചൂരിയൻ തൊട്ട് ചില്ലി ചിക്കൻ വരെയും അതുപോലെ ഫ്രൈഡ് റൈസ് ഉം നൂഡിൽസും എല്ലാം നമ്മൾ സോസിന്റെ സഹായത്തോടെ രുചികരമായി ഉണ്ടാക്കി കഴിക്കുന്നു.പല തരത്തിൽ ഉള്ള സോസുകൾ ലഭ്യമാണ് ടൊമാറ്റോ സോസ്, റെഡ് ചില്ലി സോസ്, ഗ്രീൻ ചില്ലി സോസ്, പിസ്സ സോസ്, അങ്ങനെ പോകുന്നു അതിന്റെ പട്ടിക.

എന്നാൽ നമ്മുക്ക് അറിയാത്ത ഒരു കാര്യം ഉണ്ട്.നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന സോസുകളിൽ അവ കേടായി പോവാതിരിക്കാനും നല്ല രുചി ലഭിക്കാൻ വേണ്ടിയും ഒരുപാടു കെമിക്കല്സും പ്രിസർവേറ്റീവെസും എല്ലാം ചേർക്കാറുണ്ട്. ഇവ നമ്മുക്ക് അമിത വണ്ണവും ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു. എന്നാൽ നമ്മുക്ക് അറിയാൻ പാടില്ലാത്ത മറ്റൊരു കാര്യം കൂടെ ഉണ്ട്.ഈ സോസുകൾ എല്ലാം നമ്മുക്ക് പെട്ടന്ന് തന്നെ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്. അത് ആരോഗ്യത്തിനു നല്ലതും ആണ്…അപ്പോൾ ഇന്ന് ഞാൻ പറഞ്ഞു തരാൻ വന്നിരിക്കുന്നത് ടൊമാറ്റോ കെച്ചപ്പ് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കുന്ന രീതിയാണ്. ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് കെച്ചപ്പ് എന്താണ് എന്നെല്ലേ?? ഞാൻ പറഞ്ഞു തരാം കെച്ചപ്പിൽ മധുരം കൂടുതൽ ഉണ്ടാവും സൊസിൽ മധുരം കുറവായിരിക്കും ഇതാണ് കെച്ചപ്പും സോസും തമ്മിൽ ഉള്ള വിത്യാസം.

ഉണ്ടാക്കാനായിട്ടു ഒരു പാൻ എടുത്തു അതിലേക്ക് തക്കാളിക്ക മുറിച്ചു ഇടുക അതിനു ശേഷം ചുമന്നുള്ളി ചെറുതായിട്ട് അരിഞ്ഞത് വെളുത്തുള്ളി ചെറുതായിട്ട് അരിഞ്ഞത് പിരിയാൻ മുളക് ചെറുതായിട്ട് അരിഞ്ഞത് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയുക. തീ ഓൺ ആക്കി നന്നായി മിക്സ് ചെയ്തു അടച്ചു വെച്ച് വേവിക്കുക. വെന്തതിനു ശേഷം തണുത്തിട്ടു അരച്ചെടുക്കുക..അതിന് ശേഷം ഒരു പാത്രത്തിലേക്ക് അരച്ച തക്കാളിക്ക ഒഴിക്കുക അതിനു ശേഷം കുരുമുളക് പൊടി, കറുവപ്പട്ട പൊടിച്ചത്, പഞ്ചസാര, ഗ്രാമ്പു പൊടിച്ചതും ചേർത്ത് നന്നായി കുറുകുന്ന വരെ ഇളക്കി കൊടുക്കുക. കുറുകി വരുമ്പോൾ തീ ഓഫ് ചെയ്തു വിനാഗിരി ഒഴിച്ച് കൊടുക്കുക. ഇളക്കുക. ടൊമാറ്റോ കെച്ചപ്പ് റെഡി.

വിവരണം ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ കാണുക. വീഡിയോ ഇഷ്ടം ആയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ. അത് പോലെ എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here