വീട്ടിൽ കുക്കറുണ്ടേൽ മൂന്നു മിനിറ്റിൽ പാൽ പായസം സിമ്പിളായി തയ്യാറാക്കാം ഇങ്ങനെ

0
790

മലയാളികളുടെ വിശേഷ ദിവസങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവം ആണ് പായസം. പല തരത്തിലുള്ള പായസങ്ങൾ ഉണ്ട്. അട പ്രഥമൻ, പാലട, പരിപ്പ് പായസം, സേമിയ പായസം, അരി പായസം, പാൽ പായസം…അങ്ങനെ ഒരുപാടു ഉണ്ട്..ഇന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത് പാൽ പായസം ഉണ്ടാക്കുന്ന രീതി ആണ്. ഇത് നമ്മൾ പ്രഷർ കുക്കറിൽ ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടന്ന് ഉണ്ടാക്കി എടുക്കാം. അപ്പോൾ നമ്മുക്ക് വേഗം നോക്കാം എങ്ങനെ ആണ് ഈ ഈസി പാൽ പായസം ഉണ്ടാക്കുന്നത് എന്ന്.

അതിന് വേണ്ട സാധനങ്ങൾ പായസത്തിന്റെ അരി, വെള്ളം, പാൽ, പഞ്ചസാര.ഉണ്ടാക്കുന്ന വിധം : ഒരു കുക്കർ എടുത്തിട്ട് അതിലേക്ക് അരി ഇട്ട് കൊടുക്കുക. അതിന് ശേഷം വെള്ളം ചേർത്ത് കൊടുക്കുക. അതിന് ശേഷം പാൽ ചേർക്കുക..അതിന് ശേഷം പഞ്ചസാര ഇട്ട് കൊടുക്കുക. ഇനി ഇത് നമ്മുക്ക് നന്നായി ഇളക്കി കൊടുക്കുക..അതിന് ശേഷം നന്നായി തിളച്ചിട്ട് അടച്ചു വെച്ച് അര മണിക്കൂർ കഴിഞ്ഞു ആവി പോയതിനു ശേഷം തുറക്കുക. തീ ഓഫ് ചെയുക. അപ്പോൾ നമ്മുടെ ഈസി ആയിട്ടുള്ള കുക്കർ പാൽ പായസം തയാറായി കഴിഞ്ഞു.

വിവരണം ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ കാണുക. വീഡിയോ ഇഷ്ടം ആയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ. അത് പോലെ എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയുക.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here