അപ്പം പഞ്ഞി പോലാകാൻ യീസ്റ്റ് അപ്പക്കാരം ഉഴുന്ന് അപ്പത്തിന്റെ മാവിൽ ഇടുന്നവർ ഉറപ്പായും കാണുക

0
2410

വീട്ടിൽ അപ്പം ഉണ്ടാക്കാത്തവർ ആയി ആരും ഉണ്ടാകില്ല .പക്ഷെ അപ്പം സോഫ്റ്റ് അല്ല എന്ന് വിഷമം പറയുന്നവർ ആണ് നമ്മുടെ സ്ഥലങ്ങളിൽ കൂടുതൽ ഉള്ളത് .അതിനു വേണ്ടി പൊങ്ങി വരാൻ ഈസ്റ്റും അപ്പക്കാരവും എല്ലാം മാവിൽ അരച്ചെടുക്കുന്നവർ ഉറപ്പായും ഇ വീഡിയോ കാണുക .അതൊന്നും ഇല്ലാതെ തന്നെ അപ്പം പഞ്ഞി പോലെ ഉണ്ടാക്കി എടുക്കാം സിമ്പിളായി .വീട്ടിൽ വിരുന്നുകാർ വരുമ്പോളും വിശേഷങ്ങൾ വരുമ്പോളും നിങ്ങൾക്ക് ഉറപ്പായും ഇത് പരീക്ഷിച്ചു വിജയിക്കാം കാരണം അത്ര സിംപിളാണ് ഇ കാര്യങ്ങൾ ചെയ്തു എടുക്കാൻ.

ഇവിടെ ആവശ്യം ഉള്ള സാധനങ്ങൾ പഞ്ചസാര ആവശ്യത്തിന് അനുസരിച്ചു ഇതിലേക്ക് തേങ്ങാ വെള്ളം ചേർത്ത് കൊടുക്കുക .പഞ്ചസാര ഇ വെള്ളത്തിൽ നന്നായി മിക്സ് ചെയ്യുക.തേങ്ങാ വെള്ളം എത്രത്തോളം ഉണ്ടെങ്കിലും ഒരു ടേബിൾ സ്പൂൺ പഞ്ചസാര തന്നെ ചേർക്കുന്നതാണ് നല്ലത്.ശേഷം ഒന്നരകപ്പ് പച്ചരി എടുക്കുക്കാം .അതിലേക്ക് മുക്കാൽക്കപ്പ് ചിരകിയ തേങ്ങാ അരക്കപ്പ് ചോർ ചേർക്കാം .ആവശ്യത്തിന് വെള്ളം ചേർക്കാം അതിലേക്ക് നമ്മൾ ആദ്യം എടുത്ത തേങ്ങാ വെള്ളം ചേർക്കാം .ശേഷം മാവ് നന്നായി അരച്ച് എടുക്കാം.

ഇനി മാവ് പൊങ്ങാൻ വെച്ച് കൊടുക്കാം ഒരുപാത്രത്തിലേക്ക് ഒഴിച്ച് വെക്കാം .സാധാരണ വൈകിട്ട് അരച്ച് വെക്കുന്ന മാവ് രാവിലെ നമ്മൾ അപ്പം ചുടാൻ സമയം ആകുംപോളെക്കും നന്നായി പൊങ്ങിയിട്ട് ഉണ്ടാകും.മിനിമം 12 മണിക്കൂർ ഇതിനു ആവശ്യം ആണ് .ഒട്ടും തന്നെ പുളിപ്പ് രസം ഒന്നും ഇല്ലാത്ത മാവ് തന്നെ ഇ രീതിയിൽ നമുക്ക് ലഭിക്കും.ശേഷം നമ്മൾ സാധാരണ ചെയ്യുന്നത് പോലെ പാലപ്പം ചുട്ടു എടുക്കാം ,ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് എത്തിക്കാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here